1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

ഡെര്‍ബിഷെയര്‍ : ഡിവൈന്‍ ടിവിയുടെ നേതൃത്വത്തില്‍ അഞ്ചാമത് വചന വിഷയ ധ്യാനം യുകെയില്‍ ആരംഭിച്ചു. ഡെര്‍ബിഷെയറിലെ ഹേസ് കോണ്‍ഫറന്‍സ് സെന്ററിലാണ് അഞ്ഞുറിലധികം ആളുകള്‍ താമസിച്ച് പങ്കെടുക്കുന്ന ധ്യാനം നടക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് മൂന്നു ദിവസത്തെ ധ്യാനത്തിന് ഫാ. ചാക്കോ പനത്തറ നേതൃത്വം നല്‍കും.
ഡിവൈനിലെ പ്രശസ്ത വചന പ്രഘോഷകരായ ഫാ. മാത്യൂ നായ്ക്കംപറമ്പില്‍ വി സി, ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ വി സി, ഫാ.അഗ്സ്റ്റിന്‍ വളളൂരാന്‍ വി സി, സിസ്റ്റര്‍ തെരേസ എന്നിവരെ കൂടാതെ ഇംഗ്ലീഷ് സെക്ഷനില്‍ അമേരിക്കയില്‍ നിന്നുളള തോമസ്, ജര്‍മ്മിനിയില്‍ നിന്നും റാഫി, കാനഡയില്‍ നിന്നും സാനു,ചാര്‍ലി, ഡിവോണ്‍ എന്നിവരും വചന ശുശ്രൂഷയില്‍ പങ്കെടുക്കും. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ധ്യാനം സമാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.