ലണ്ടന്‍ : യുകെയിലെ രണ്ടാമത്തെ വലിയ യൂറോമില്യണ്‍ ജാക്പോട്ടിന് അവകാശം ഉന്നയിച്ച് ടിക്കറ്റ് എടുത്തായാള് എത്തിയതായി നാഷണല്‍ ലോട്ടറി വക്താവ് അറിയിച്ചു. യുകെയില്‍ ഇതുവരെ നറുക്കെടുത്തതില്‍ രണ്ടാമത്തെ വലിയ ജാക്പോട്ടാണ് ഇത്. 148.6 മില്യണ്‍ പൗണ്ടാണ് വിജയിക്ക് ലഭിക്കുക. യുകയിലെ ഏറ്റവും വലിയ ജാക്പോട്ടായ 161 മില്യണ്‍ പൗണ്ട് അടിച്ചത് നോര്‍ത്ത് അരേഷെയറിലുളള ദമ്പതികളായ കോളിന് വെയറിനും ക്രിസ് വെയറിനും ആയിരുന്നു. എക്സ്ചേഞ്ച് നിരക്കിലുണ്ടായ ചെറിയ കുറവാണ് ഈ ആഴ്ചത്തെ ജാക് പോട്ട് അല്‍പ്പം കുറയാന്‍ കാരണം.
ടിക്കറ്റ് എടുത്തയാള്‍ സമ്മാനത്തിന് അവകാശമുന്നയിച്ച് മുന്നോട്ട് വന്നതായി നാഷണല്‍ ലോട്ടറി വക്താവ് അറിയിച്ചു. അവകാശവാദം ശരിയെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ തിങ്കളാഴ്ചയോടെ സമ്മാനം കൈമാറാനായേക്കും. ഈ വര്‍ഷത്തെ ഏഴാമത്തെ ജാക്പോട്ടാണ് കഴിഞ്ഞദിവസം നറുക്കെടുത്തത്. വിജയിയുടെ പേര് വിവരങ്ങള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പുതിയ ജാക്പോട്ട് വിജയി രാജ്യത്തെ സമ്പന്നന്മാരുടെ ലിസ്റ്റില്‍ 516 മത് ആയിരിക്കും.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല