1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2016

സ്വന്തം ലേഖകന്‍: അന്ന് അഭയാര്‍ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു, ഇന്ന് അവരെ അടിച്ചോടിക്കാന്‍ തെരുവില്‍ ഇറങ്ങുകയാണ് ജര്‍മ്മന്‍കാര്‍. സിറിയ ഉള്‍പ്പടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ അടിച്ചോടിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് പെഗിഡ പോലുള്ള സംഘടനകള്‍.

അഭയാര്‍ത്ഥികളെ ഇനിയും ഉള്‍ക്കൊള്ളാനാകില്ലെന്നും രാജ്യത്ത് എത്തിയതിലേറെയും അക്രമികളും കൊള്ളക്കാരുമാണെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ തുറന്നടിക്കുകയും ചെയ്തു. അഭയാര്‍ത്ഥികളെ രാജ്യത്തേയ്ക്ക് ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ പേരില്‍ ഏറെ പഴി കേട്ട നേതാവാണ് മെര്‍ക്കല്‍.

അഭയാര്‍ത്ഥികള്‍ എത്തിയതിന് ശേഷം ജര്‍മ്മനിയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍, കൊലപാതകങ്ങള്‍, കവര്‍ച്ച എന്നിവ വര്‍ദ്ധിച്ചതായി മെര്‍ക്കല്‍ തുറന്ന് സമ്മതിക്കുകയും ചെയ്തു. അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിയ്ക്കുന്നത് ഉള്‍പ്പടെ കടുത്ത നടപടികളിലേയ്ക്ക് ജര്‍മ്മനി നീങ്ങുന്നതിന്റെ സൂചനകളാണ് മെര്‍ക്കലിന്റെ പ്രസംഗത്തില്‍ നിന്നും വ്യക്തമാകുന്നത്.

മുസ്ലീം കുടിയേറ്റത്തിനെതിരെ ജര്‍മ്മനിയില്‍ നിരന്തരമാ പ്രതിഷേധം നടത്തുന്ന കൂട്ടായ്മയായ പെഗിഡയാണ് കുടിയേറ്റക്കാര്‍ക്കെതിരെ ഏറ്റവും രൂക്ഷമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. പെഗിഡ ലീപ്‌സീഗല്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ആയിരണക്കണക്കിന് ജനങ്ങളാണ് അണിനിരന്നത്. അക്രമികളെ ഉടന്‍ നാടുകടത്തുക എന്നതായിരുന്നു പ്രക്ഷോഭത്തിന്റെ മുദ്രാവാക്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.