1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2012

യുകെ ബോര്‍ഡര്‍ ഏജന്‍സി യഥാര്‍ത്ഥത്തില്‍ ഒരു കുടിയേറ്റ സൌഹൃദസംഘമാണോ..? ചോദ്യം ന്യായമാണെന്ന് തോന്നാവുന്നതാണ്. എന്നാല്‍ അല്പം ഗൌരവമുള്ളതാണ് ചോദ്യം. വേറുതെ തള്ളിക്കളയാന്‍ വരട്ടെ. കാര്യത്തിലേക്ക് വരാം. യുകെ ബോര്‍ഡര്‍ ഏജന്‍സി കാര്യമായി പരിശോധന നടത്താത്തതുകൊണ്ട് ഓരോ വര്‍ഷവും ബ്രിട്ടണിലേക്ക് കുടിയേറുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം പതിനായിരക്കണക്കിനാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

പിടികൂടുന്ന അനധികൃത കുടിയേറ്റക്കാരില്‍ മൂന്നിലൊന്ന് പേരെ മാത്രമാണ് യുകെ ബോര്‍ഡര്‍ ഏജന്‍സി തിരിച്ച് നാട്ടിലേക്ക് വിടുന്നത്. കഴിഞ്ഞ വര്‍ഷം പിടികൂടിയ 21,298 അനധികൃത കുടിയേറ്റക്കാരില്‍ 6,232 പേരെ മാത്രമാണ് നാട്ടിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. ഇത് യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ പ്രശ്നമായിട്ടാണ് ബ്രിട്ടണിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും ഇത് കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്.

2010ല്‍ പിടിക്കപ്പെട്ട അഞ്ച് വിദേശ കുറ്റവാളികളെ കഴിഞ്ഞ മാസമാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. അത് യുകെ ബോര്‍ഡര്‍ ഏജന്‍സി കടുത്ത വിമര്‍ശനമാണ് വിളിച്ചുവരുത്തിയത്. അതിനുശേഷം വീണ്ടും യുകെ ബോര്‍ഡര്‍ ഏജന്‍സി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ജയിലില്‍നിന്ന് പുറത്തിറങ്ങുന്ന ആയിരം വിദേശ കുറ്റവാളികളില്‍ 60 ശതമാനം പേരെയും ബ്രിട്ടണില്‍നിന്ന് പുറത്താക്കാന്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിക്ക് സാധിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

യൂറോസ്റ്റാര്‍ ട്രെയിന്‍വഴി കുറഞ്ഞത് 500,000 വിദേശികളെങ്കിലും ബ്രിട്ടണില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വേണ്ടത്ര പരിശോധന കൂടാതെ രാജ്യത്ത് പ്രവേശിക്കുന്ന ഇവരില്‍ ക്രിമിനലുകളോ തീവ്രവാദികളോ ഉണ്ടോയെന്ന കാര്യത്തില്‍പ്പോലും ഉറപ്പില്ലാത്ത അവസ്ഥയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.