1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2015

 

സിറിയക്ക് പി ജോസ്

കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകളില്‍ ഒന്നായ സീറോ മലബാര്‍ സഭ 2005 ജനുവരി മുതല്‍ പ്രാരംഭ കൂദാശകള്‍ എന്ന പേരില്‍ മാമ്മോദീസ, സൈ്വര്യലേപനം, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നീ കൂദാശകള്‍ കുട്ടികള്‍ക്ക് ഒന്നിച്ച് കൊടുക്കുന്ന പാരമ്പര്യം നിലവിലുണ്ട്. കുട്ടികള്‍ക്ക് എട്ടോ ഒന്‍പതോ വയസ്സു പൂര്‍ത്തിയാകുമ്പോള്‍ കുമ്പസാരമെന്ന കൂദാശ സ്വീകരിച്ചതിന് ശേഷം ആഘോഷമായ കുര്‍ബാന സ്വീകരണം നടത്തിപ്പോരുന്ു. ഈ പൗരസ്ത്യ പാരമ്പര്യത്തിന്റെ ഭാഗമായി 2015 മെയ് മൂന്നിന് വൈകിട്ട് നാല് മണിക്ക് വില്‍ട്ടണ്‍ സെന്റ് ജോസഫ് പള്ളിയില്‍ ആന്‍ഡ്രിയ ജോണ്‍, ക്രിസ് തോമസ്, സെലസ്റ്റിന്‍ സോജി, അനു തോമസ്, ഡാനി സിബി, അയിലിന്‍ വില്‍സണ്‍, ആന്‍ വില്‍സണ്‍ എന്നീ കുട്ടികളുടെ ആഘോഷമായ കുര്‍ബാന സ്വീകരണം നടത്തപ്പെടുന്നു. ചാപ്ലെയിന്‍ ഫാ ഫ്രാന്‍സിസ് നീലാംകാവില്‍ ഉാ പോള്‍ തെറ്റയില്‍, ഫാ ജെയ്‌സണ്‍ കുന്താനപ്പിള്ളില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നതുമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.