1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2012

ലെസ്റ്റര്‍ : ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പളളിയില്‍ പരിശുദ്ധ ദൈവമാതാവിന്റേയും വിശുദ്ധ തോമാശ്ലീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ 2012 ആഗസ്റ്റ് 26 ഞയറാഴ്ച നടക്കും.

ഉച്ചയ്ക്ക് ശേഷം 2 ന് കൊടിയേറ്റ്, ലദീഞ്ഞ്, തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. ജിമ്മി പളളിക്കുന്നേല്‍ എം സി ബി എസ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു, ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ബോള്‍ട്ടണ്‍ ബീറ്റ്‌സിന്റെ ചെണ്ടമേള അകമ്പടിയോട് കൂടിയ ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം. കുട്ടികള്‍ക്കായുളള മാജിക് ഷോ, ഗാനമേള, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. പോള്‍ നെല്ലിക്കുളം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.