സ്വന്തം ലേഖകന്‍: ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രഖ്യാപിച്ച് സൗദി തൊഴില്‍ മന്ത്രാലയം; ഒമ്പത് പ്രവാസി തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ്. സൗദിയിലെ ചെറുകിട സ്ഥാപനങ്ങളില്‍ നാല് വിദേശി തൊഴിലാളികള്‍ക്ക് ലെവി ഈടാക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒമ്പത് തൊഴിലാളികള്‍ വരെയുള്ള സഥാപനങ്ങള്‍ക്കാണ് നിബന്ധനകളോടെ ഇളവ് ലഭിക്കുക. ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികള്‍ക്ക് ലെവി ഈടാക്കില്ലെന്ന് …
സ്വന്തം ലേഖകന്‍: ‘സലാം സമാധാനം, ഞങ്ങള്‍ ഒപ്പമുണ്ട്,’ രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്‍പേജ് മാറ്റിവെച്ച് ന്യൂസിലന്‍ഡിലെ പത്രങ്ങള്‍. ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലീം പള്ളികളിലുണ്ടായ ഭീകരാക്രമണം നടന്ന് ഒരാഴ്ച പിന്നിടുന്ന മാര്‍ച്ച് 22 ന് രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡിലെ പത്രങ്ങള്‍. ഞങ്ങള്‍ ഒപ്പമുണ്ടെന്ന സന്ദേശം വിളിച്ചോതിയാണ് ന്യൂസിലന്‍ഡിലെ പ്രധാനപത്രങ്ങളെല്ലാം പുറത്തിറങ്ങിയത്. പത്രത്തിന്റെ …
സ്വന്തം ലേഖകന്‍: ചടങ്ങില്‍ ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങ് ഇന്ത്യ ബഹിഷ്‌ക്കരിക്കും. പാകിസ്ഥാന്‍ ഹൈ കമ്മീഷന്റെ ദേശീയ ദിന ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പാകിസ്ഥാന്‍ ദേശീയ ദിനം ആഘോഷിക്കുന്നത് മാര്‍ച്ച് 23നാണ്. എന്നാല്‍ ദല്‍ഹിയിലുള്ള …
സ്വന്തം ലേഖകന്‍: 250മത് വിമാനവും സ്വന്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്; ദോഹയിലെത്തിയ എയര്‍ബസ് എ 350ന് വന്‍ വരവേല്‍പ്പ്. ഫ്രാന്‍സിലെ തുളൂസില്‍ നിന്നും എയര്‍ബസ് എ 350 900 വിമാനമാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. പ്രവര്‍ത്തനം ആരംഭിച്ച് 22 മത്തെ വര്‍ഷത്തിലാണ് മികച്ച നേട്ടവുമായി ഖത്തര്‍ എയര്‍വെയ്‌സ് മുന്നേറുന്നത്. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളിലൊന്നായ ഖത്തര്‍ ഇതിനകം …
സ്വന്തം ലേഖകന്‍: ഇനി പുതിയ ഇന്നിംഗ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു: മോദിയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ക്രിക്കറ്റ് താരം. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നും ഗംഭീര്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല പ്ലാറ്റ്‌ഫോമാണ് ബി.ജെ.പിയെന്നും ഗംഭീര്‍ പറഞ്ഞു. ലോക്‌സഭാ …
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ വില മൂന്നേമുക്കാല്‍ കോടി രൂപ! ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 27 വര്‍ഷം പരിശീലിപ്പിച്ച് ഏതാണ്ടെല്ലാ കിരീടങ്ങളും ഷോക്കേസിലെത്തിച്ച് പടിയിറങ്ങിയ ഇതിഹാസമാണ് അദ്ദേഹം. ഈയടുത്ത് ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച പരിശീലകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയതും ഫെര്‍ഗി തന്നെ. …
സ്വന്തം ലേഖകന്‍: മുനമ്പം മനുഷ്യക്കടത്ത്; പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി; ഇത് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. : മുനമ്പം മനുഷ്യക്കടത്ത് കേസില്‍ മുനമ്പം മനുഷ്യക്കടത്ത് പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെല്ലാം പിടിയിലായത്. ഓസ്‌ട്രേലിയക്ക് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി തെരേസാ മേയ്; മൂന്നു മാസത്തെ സാവകാശം തേടി യൂറോപ്യന്‍ യൂണിയന് കത്തയച്ചു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനു മൂന്നുമാസത്തെ സാവകാശം തേടി പ്രധാനമന്ത്രി തെരേസാ മേ യൂറോപ്യന്‍ യൂണിയനു കത്തയച്ചു. മുന്‍ നിശ്ചയ പ്രകാരം ഈ മാസം 29നാണു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു വിടുതല്‍ നേടേണ്ടത്. ഇതു ജൂണ്‍ മുപ്പതുവരെ …
സ്വന്തം ലേഖകന്‍: ‘ഇനി ഈ രാജ്യത്ത് രക്തം വീഴരുത്,’ ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിക്കാന്‍ ഉത്തരവിട്ട് പ്രധാനമന്ത്രി ജസീണ്ട. ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസീലന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിട്ടു. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പന അടിയന്തിരമായി നിരോധിക്കുമെന്ന് ജസീണ്ട വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് …
സ്വന്തം ലേഖകന്‍: ഇദായ് ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മുങ്ങി തെക്കന്‍ ആഫ്രിക്ക; ലക്ഷക്കണക്കിന് പേര്‍ ദുരിതക്കയത്തില്‍; മൊസാംബിക്കില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മൊസാംബികില്‍ മാത്രം 15 ലക്ഷത്തിലധികം പേരെയാണ് ഇദായ് ബാധിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൊസാംബികില്‍ പ്രസിഡന്റ് ഫിലിപ് ന്യൂസി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൊസാംബിക്, സിംബാബ്‌വെ, മലാവി എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആഫ്രിക്കയുടെ തെക്കന്‍ പ്രദേശങ്ങളിലെ 26 ലക്ഷം …