സ്വന്തം ലേഖകന്‍: കുവൈത്തില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പിരിച്ചുവിട്ടത് 2,799 വിദേശികളെയെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 20172018 സാമ്പത്തിക വര്‍ഷത്തില്‍ 2,799 വിദേശികളെ പിരിച്ചു വിട്ടതായി സിവില്‍ സര്‍വീസ് കമ്മിഷന്‍ വെളിപ്പെടുത്തി. രാജ്യത്ത് സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് കമ്മിഷന്‍ ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയുടെ ആദ്യ വര്‍ഷത്തിലാണ് ഇത്തരത്തില്‍ വിജയകരമായി നടപ്പിലാക്കിയതെന്നും …
സ്വന്തം ലേഖകന്‍: യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു; മുപ്പതിലേറെ ഹൂതികളെ വധിച്ചു; ഹൂത്ഗികള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൗദി സഖ്യസേന. യമനില്‍ വെടിനിര്‍ത്തല്‍ ബാധകമല്ലാത്ത ദാലിഹ് പ്രവിശ്യയില്‍ മുപ്പതിലേറെ ഹൂതികളെ ഏറ്റുമുട്ടലില്‍ വധിച്ചു. യമന്‍ സൈന്യവുമായി സന്‍ആയിലും പരിസരങ്ങളിലും ഏറ്റുമുട്ടല്‍ ശക്തമാണ്. ഇതിനിടെ ഹുദൈദയില്‍ ഹൂതികള്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി സൗദി സഖ്യസേന ആരോപിച്ചു, കഴിഞ്ഞ ബുധനാഴ്ച മുതലാണ് …
സ്വന്തം ലേഖകന്‍: ഇരച്ചെത്തിയ പ്രതിഷേധക്കാര്‍; ശബരിമല കയറാനെത്തിയ മനിതി സംഘങ്ങള്‍ മടങ്ങി; വീണ്ടും വരുമെന്ന് പ്രതികരണം. ചെന്നൈയില്‍ നിന്ന് ശബരിമല തീര്‍ഥാടനത്തിനെത്തിയ മനിതിയുടെ മൂന്നാം സംഘവും മടങ്ങി. സ്ഥിതി വളരെ മോശമാണെന്ന പൊലീസിന്റെ അഭിപ്രായത്തെ തുടര്‍ന്നാണു സംഘം മടങ്ങിയത്. കൂടുതല്‍ സുരക്ഷ ഒരുക്കിയാല്‍ വീണ്ടും വരുമെന്നു പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. നേരത്തെ, മധുരയില്‍ നിന്നെത്തിയ യുവതികളുടെ …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട ആസിയ ബീബിക്ക് കനത്ത സുരക്ഷയില്‍ ക്രിസ്മസ് ആഘോഷം. വധശിക്ഷയില്‍നിന്നു രക്ഷപ്പെട്ട പാക്കിസ്ഥാനിലെ ക്രൈസ്തവ വനിത ആസിയ ബീബി സുരക്ഷാവലയത്തില്‍ ഇക്കുറി ക്രിസ്മസ് ആഘോഷിക്കും. മതനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 8 വര്‍ഷം തടവിലായിരുന്ന ആസിയയെ കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിരുന്നു. ജയില്‍മോചിതയായെങ്കിലും ഭീകരസംഘടനകളില്‍നിന്നും ഭീഷണി നേരിടുന്നതിനാല്‍ …
സ്വന്തം ലേഖകൻ: “നിങ്ങള്‍ ജീവിതത്തില്‍ പഠിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പാഠമെന്താണ്? അത് എപ്പോഴെങ്കിലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?” കാത്രിയോണയ്ക്ക് വിശ്വസുന്ദരിപ്പട്ടം നേടിക്കൊടുത്തത് ഈ ഒറ്റ ചോദ്യത്തിന് നൽകിയ കിടിലൻ ഉത്തരം. ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ 2018 ലെ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട മിസ് ഫിലിപ്പീൻസ് കാത്രിയോണ ഗ്രേയുടെ ഉത്തരമാണ് വിധികർത്താക്കളെ സ്പർശിച്ചത്. 93 രാജ്യങ്ങളിലെ സുന്ദരിമാരില്‍ നിന്നാണ് …
സ്വന്തം ലേഖകന്‍: ‘ടൈം മാഗസിന്‍ സ്വാധീന ശക്തിയുള്ള നൂറ് പേരെ കണ്ടെത്തുന്നതിലൂടെ ആളുകളെ തരം തിരിക്കുകയാണ്,’ മലാലയ്ക്കതിഷ്ടമല്ല,’ മലാലയുടെ പിതാവ്. 2013ല്‍ ടൈം മാഗസിന്‍ സ്വാധീനശക്തിയുള്ള നൂറ് പേരിലൊരാളായി തെരഞ്ഞെടുക്കപ്പെ ആളാണ് മലാല യൂസഫ് സായി. എന്നാല്‍ ഈ വാര്‍ത്ത മലാലയെ സന്തോഷിപ്പിച്ചില്ലെന്നാണ് മലാലയുടെ പിതാവ് സിയാഉദ്ദീന്‍ യൂസഫ്‌സായി പറയുന്നത്. ‘ലെറ്റ് ഹേര്‍ ഫ്‌ളൈ; എ …
സ്വന്തം ലേഖകന്‍: 1000 കോടിയുടെ മഹാഭാരതത്തില്‍ ആമിര്‍ ഖാന്‍ ശ്രീകൃഷ്ണന് തന്നെ; രഹസ്യം വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍; ചിത്രം ഒരുങ്ങുന്നത് വെബ് സെരീസായി. ആമീര്‍ ഖാന്‍ ശ്രീകൃഷ്ണനെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ആമീര്‍ ഖാന്റെ സ്വപ്‌ന സംരഭമാണ് മഹാഭാരതം. എന്നാല്‍ സിനിമയുടെ രൂപത്തിലല്ല വെബ്‌സീരീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആമീര്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യോഗ്യത കുറവുള്ള കുടിയേറ്റക്കാര്‍ക്ക് ഒരു വര്‍ഷത്തെ വിസ; ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ഹൈ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമുണ്ടാകില്ലെന്നും സൂചന. ബ്രെക്‌സിറ്റിന് ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യോഗ്യത കുറഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തെ വിസയില്‍ ജോലിക്കായി ബ്രിട്ടനിലെത്താം. ബ്രെക്‌സിറ്റിന് ശേഷമുള്ള ഇമിഗ്രേഷന്‍ നിയമങ്ങളുടെ ധവളപത്രത്തിലാണ് ഇതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളുള്ളത്. …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ യുക്രെയിനില്‍; പുടിനുള്ള ശക്തമായ സന്ദേശമാണെന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രി. യുക്രെയിനിലെത്തിയ ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ എച്ച്എംഎസ് എക്കോ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുള്ള ശക്തമായ സന്ദേശമാണെന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗാവിന്‍ വില്യംസണ്‍ വ്യക്തമാക്കി. യുക്രെയിന്റെ കരിങ്കടല്‍തീര തുറമുഖമായ ഒഡേസയിലെത്തിയ കപ്പല്‍ വില്യംസണ്‍ സന്ദര്‍ശിച്ചു. കൂടുതല്‍ ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ …
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും യുഎഇ സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരിയില്‍ വീണ്ടും യുഎഇ സന്ദര്‍ശിക്കും. പ്രവാസലോകത്തെ ലോക കേരളസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം പ്രളയത്തിനുശേഷമുള്ള നവകേരള നിര്‍മിതിക്കായുള്ള ധനസമാഹരണം സംബന്ധിച്ച തുടര്‍പ്രവര്‍ത്തനങ്ങളുടെ അവലോകനവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കും. അടുത്ത ജൂണ്‍മാസത്തോടെ ചുരുങ്ങിയത് അഞ്ഞൂറുകോടി രൂപ സമാഹരിക്കാന്‍ …