സ്വന്തം ലേഖകൻ: യുഎഇയിൽ മൂന്നിൽ രണ്ടുപേർക്കും കണ്ണിന് വരൾച്ച. കണ്ണിലെ ജലാംശം നഷ്ടപ്പെടുന്നതു മൂലം നേത്രരോഗങ്ങൾ കൂടുന്നതായി പഠനം തെളിയിക്കുന്നു. 452 പേരിൽ നടത്തിയ ഓക്യുലർ സർഫേസ് ഡിസീസ് ഇൻഡെക്സിലാണ് ഈ കണ്ടെത്തൽ. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസ് വിദ്യാർഥികൾ, അധ്യാപകർ, വിവിധ ആശുപത്രി ജീവനക്കാർ എന്നിവരാണ് പഠനത്തിൽ …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനുകൾ വന്ധ്യതക്ക്കാരണമാകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. എന്നാൽ, കോവിഡ് അണുബാധ പ്രത്യുൽപാദന കോശങ്ങളെ ബാധിക്കുകയും ഫലഭൂയിഷ്ഠതയെയും പ്രത്യുൽപാദന ശേഷിയെയും ബാധിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് ഒട്ടേറെ തെറ്റായ അഭ്യുഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. വാക്സിനെടുക്കുന്നവർ ഗർഭം നീട്ടിവെക്കുകയോ ഗർഭിണികളായവർ വാക്സിനേഷൻ എടുക്കാതിരിക്കുകയോ ചെയ്യേണ്ടതില്ല …
സ്വന്തം ലേഖകൻ: 2117ൽ ചൊവ്വയിൽ മനുഷ്യർ, ചെറുനഗരം: വമ്പൻ ചൊവ്വാ പദ്ധതികളുമായി യുഎഇ മുന്നോട്ട്. ചൊവ്വ ദൗത്യം ഉൾപ്പെടെയുള്ള ബഹിരാകാശ പദ്ധതികളിൽ കൂടുതൽ രാജ്യങ്ങൾക്കു പങ്കാളിത്തം നൽകുമെന്നും യുഎഇ വ്യക്തമാക്കി. ബഹിരാകാശ സഞ്ചാരികളാകാൻ കൂടുതൽ സ്വദേശി വനിതകൾക്കും അവസരമൊരുക്കും. അൽ അമൽ ചൊവ്വ ദൗത്യത്തിലൂടെ സുപ്രധാന വിവരങ്ങളാണു ലഭ്യമാകുന്നതെന്നും യുഎന്നിലെ യുഎഇ അംബാസഡർ ലാന നുസീബ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്. 24 മണിക്കൂറിനുള്ളില്‍ 1,86,364 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 3,660 പേരാണ് മരിച്ചത്. 20,70,508 പേരെ പരിശോധനയ്ക്കു വിധേയരാക്കി. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 23,43,152 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,59,459 …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ജൂൺ 30 വരെയാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. അതേസമയം ഡി.ജി.സി.എ പ്രത്യേക അനുമതി നൽകുന്ന രാജ്യാന്തര വിമാന സർവീസുകൾക്കും ചരക്ക് വിമാനങ്ങൾക്കും വിലക്ക് ബാധകമല്ല. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 24,166 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,35,232 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 8063. ചികിത്സയിലായിരുന്ന 30,539 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ എംബസി വഴിയും കോൺസുലേറ്റുകൾ വഴിയും നൽകിയിരുന്ന കൂടുതൽ സേവനങ്ങൾ വിഎഫ്എസ് വഴിയാക്കി. ഈ മാസം 24 മുതൽ ഈ തീരുമാനം പ്രാബല്യത്തിലായി. നേരത്തെ തന്നെ പാസ്പോർട്ട് പുതുക്കൽ, സറണ്ടർ, ഒസിഐ റജിസ്ട്രേഷൻ, ഒസിഐ പുതുക്കൽ തുടങ്ങിയ സർവീസുകൾ പുറം ജോലിക്കരാർ ഏജൻസിയായ വീസ ഫെസിലിറ്റേഷൻ സർവീസസിനെ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയിൽനിന്നോ അതോ മൃഗങ്ങളിൽനിന്നോ? ഇക്കാര്യത്തിൽ 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്റലിജൻസ് ഏജൻസികൾക്ക് നിർദേശം നൽകി. ലോകമെങ്ങും 34 ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയ വൈറസിന്റെ ഉദ്ഭവം എവിടെനിന്നെന്ന വിഷയത്തിൽ അന്വേഷണ ഏജൻസികൾ രണ്ടു തട്ടിലാണ്. ചൈനയിലെ വുഹാനിലുള്ള വെറ്റ് മാർക്കറ്റിൽ വിൽപ്പനയ്ക്കുവച്ച …
സ്വന്തം ലേഖകൻ: ൾഫ് രാജ്യങ്ങൾ കൊടുംചൂടിലേക്കു കടന്നതോടെ ചില മേഖലകളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഒമാനിലെ നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാറിൽ 50 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസം താപനില. ചൂടു കൂടുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പാലിക്കണമെന്നും വിവിധ രാജ്യങ്ങളിൽ അധികൃതർ നിർദേശിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ 49 …
സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രക്കാരിൽ വാക്സീൻ എടുക്കാത്തവർക്കുള്ള ക്വാറന്റീൻ സൗദി അറേബ്യ പരിഷ്കരിച്ചു. വാക്‌സീൻ എടുക്കാതെ റീ-എൻട്രി വീസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി. വാക്‌സീൻ എടുത്തവർക്കൊപ്പമെത്തുന്ന വാക്സീൻ എടുക്കാത്ത 18 വയസ്സിൽ താഴെയുള്ളവർ 7 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. ആറാം ദിവസം പിസിആർ എടുത്തു നെഗറ്റീവായാൽ …