സ്വന്തം ലേഖകൻ: മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെയുണ്ടായ ഇസ്രായേൽ പൊലീസ് അതിക്രമത്തിൽ 215 പേർക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരമെന്ന് ഫലസ്തീൻ റെഡ്ക്രസന്റ് അറിയിച്ചു. മസ്ജിദിലെത്തിയവർക്ക് നേരെ റബർ ബുള്ളറ്റ് കൊണ്ട് വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു. പരിക്കറ്റവരിൽ നാല് ഫലസ്തീൻ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തിൽ 200 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. കിഴക്കൻ ജറൂസലം …
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കു പുറമേ നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നു നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ബുധനാഴ്ച അർധരാത്രിമുതൽ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ വഴി യുഎഇയിലേക്ക് വരാനിരുന്ന പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടിയാണ് തീരുമാനം. അതേസമയം നേപ്പാളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ …
സ്വന്തം ലേഖകൻ: മെലിന്‍ഡയും ബില്‍ ഗേറ്റ്‌സും തമ്മിലുള്ള വിവാഹ ബന്ധം തകരാന്‍ കാരണമായത് ബില്‍ ഗേറ്റ്‌സിനു ബാലപീഡകന്‍ ജെഫ്രി എപ്‌സ്റ്റെയിനുമായുള്ള അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. കൗമാരക്കാരികളായ പെണ്‍കുട്ടികളെ പണവും മറ്റും നല്‍കി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തുവെന്ന കേസിലെ പ്രതിയായിരുന്നു എപ്‌സ്റ്റെയിന്‍. 2019ല്‍ ഇയാള്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. തനിക്ക് എപ്‌സ്റ്റെയിനുമായി കച്ചവടബന്ധമോ …
സ്വന്തം ലേഖകൻ: സ്വകാര്യ ആശുപത്രികളിൽ ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.ജനറൽ വാർഡിൽ ഒരു ദിവസം പരമാവധി ഈടാക്കാവുന്നത് 2,645 രൂപ. എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ പരമാവധി 2,910 രൂപ വരെ ഈടാക്കാം. എച്ച്ഡിയു നിരക്ക് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 4175ഉം …
സ്വന്തം ലേഖകൻ: ലോങ്മാർച്ച് 5 ബി റോക്കറ്റ് വിക്ഷേപണം ചൈന കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച് ശാസ്ത്ര സമൂഹം. ലോകത്തോട് ഉത്തരവാദിത്തം പുലർത്തുന്ന രീതിയിലുള്ള നിലവാരം പാലിക്കാൻ ചൈന പരാജയപ്പെട്ടെന്ന് നാസ അഡ്മിനിസ്ട്രേറ്ററും മുൻ ബഹിരാകാശ സഞ്ചാരിയുമായ ബിൽ നെൽസൺ ആരോപിച്ചു. 1979ലെ സ്കൈലാബ് സംഭവത്തിനു ശേഷം ലോകത്തെ മിക്ക ബഹിരാകാശ ഏജൻസികളും റീ …
സ്വന്തം ലേഖകൻ: കോവിഡ് രോഗിയിൽ നിന്ന് പുറത്തു വരുന്ന കൊറോണ വൈറസ് കണങ്ങൾ ഒരു മണിക്കൂർ വരെ വായുവിൽ തങ്ങി നിന്നേക്കാമെന്ന് പഠനം. വൈറസുകൾ ആറടി ദൂരം വരെ സഞ്ചരിക്കുമെന്നും ഇത് രണ്ടും രോഗവ്യാപനത്തിന് കാരണമാകുമെന്നും യു.എസ് സെേന്റഴ്സ് ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ പുതിയ മാർഗനിർദേശങ്ങളിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. ഒരുമാസം മുമ്പ് രാജ്യാന്തര …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 35,801 പേര്‍ക്കുകൂടി കോവിഡ്. 24 മണിക്കൂറിനിടെ 1,23,980 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88. ഇതുവരെ ആകെ 1,70,33,341 സാംപിളുകൾ പരിശോധിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നു വന്ന ഒരാള്‍ക്കു രോഗമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5814 ആയി. ചികിത്സയിലായിരുന്ന 29,318 പേരുടെ പരിശോധനാഫലം നെഗറ്റീവ് …
സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ വീണ്ടും ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാദിഖ് ഖാന് 55.2 ശതമാനം വോട്ടും, ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷോണ്‍ ബെയ്‌ലിക്ക് 44.8 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഭൂമിയിലെ മഹത്തായ നഗരത്തെ നയിക്കാന്‍ ലണ്ടന്‍ നിവാസികള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ വിനീതനാകുന്നതായി സാദിഖ് ഖാന്‍ പ്രതികരിച്ചു. ഖാൻ 1,206,034 വോട്ടുകൾ നേടി. …
സ്വന്തം ലേഖകൻ: സ്കോട്ലാൻഡ് പാര്ലമെന്റ് തെരഞ്ഞെടുപ്പിൽ എസ്.എൻ.പി. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 64 സീറ്റ് നേടിയ എസ്.എൻ.പി ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺസെർവേറ്റീവ് പാർട്ടി 31, സ്കോട്ടിഷ് ലേബർ പാർട്ടി 22, സ്കോട്ടിഷ് ഗ്രീൻസ് 8, ലിബറൽ ഡെമോക്രറ്സ് 4 എന്നിങ്ങനെയാണ് മറ്റ് കക്ഷി നില. കേവല ഭൂരിപക്ഷത്തിന് 65 സീറ്റ് …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്‍ ഉള്‍പ്പെടുത്തി കുവൈത്തില്‍ നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐഡി. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ വിശദ വിവരങ്ങളടങ്ങുന്നതാണു നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐഡി. കോവിഡ് വാക്സിനേഷന്റെ ഭാഗമായി കുവൈത്ത് മൊബൈല്‍ ഐ ഡി ആപ്ലിക്കേഷനില്‍ കൊവിഡ് സംബന്ധിച്ച നിര്‍ണായക വിവരങ്ങളും ഒപ്പം വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ വിശദ വിവരങ്ങളും അടങ്ങുന്നതാണ്. ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ …