സ്വന്തം ലേഖകൻ: ഫൈസര്‍ – ബയോണ്‍ടെക് കോവിഡ് വാക്‌സിന്‍ 12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ 100 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതായി അവകാശവാദം. അമേരിക്കയിലെ 2,260 കൗമാരക്കാരില്‍ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തില്‍ വാക്‌സിന്‍ 100 ശതമാനവും ഫലപ്രദമാണെന്ന് വ്യക്തമായതായി ഫൈസറും ബയോണ്‍ടെക്കും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരീക്ഷണ വിവരങ്ങള്‍ ഉടന്‍ അമേരിക്കന്‍ അധികൃതര്‍ക്കും മറ്റു രാജ്യങ്ങള്‍ക്കും …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയായ സൂയസ് കനാലിന് കുറുകെ കൂറ്റൻ ചരക്കുകപ്പലായ ‘എവർ ഗിവൺ’ കുടുങ്ങിക്കിടന്നത് ഒരാഴ്ചയോളമാണ്. ആറ് ദിവസത്തെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് ടൺ കണക്കിന് മണൽ നീക്കിയും, ലോഡ് ഇറക്കിയും, ടഗ് ബോട്ടുകളാൽ കെട്ടിവലിച്ചും കപ്പലിനെ ‘രക്ഷപ്പെടുത്താൻ’ സാധിച്ചത്. ഇത്രയും നാൾ കനാലിന് ഇരുവശവും കപ്പലുകൾ കാത്തുകെട്ടി കിടന്നത് ലോകം ഇതുവരെ …
സ്വന്തം ലേഖകൻ: നടന്‍ രജനികാന്തിന് 51-മത് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. മോഹന്‍ലാലും ശങ്കര്‍മഹാദേവനും ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡിനായി രജനിയെ തെരഞ്ഞെടുത്തത്. ചലച്ചിത്രമേഖലയിലെ പരമോന്നതപുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ. ദക്ഷിണേന്ത്യയില്‍ നിന്ന് പുരസ്‌കാരം നേടുന്ന 12-ാമത്തെ താരമാണ് രജനീകാന്ത്. അരനൂറ്റാണ്ടായി ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രജനിക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഓക്സ്ഫഡ്-ആസ്ട്രസെനക കോവിഡ് വാക്സിന്‍ ഉപയോഗം 60 വയസിന് മുകളിലുള്ള പൗരന്മാരിൽ മാത്രമായി പരിമിതപ്പെടുത്തി ജര്‍മ്മനി. ചെറുപ്പക്കാരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. വാക്സിൻ കമ്മീഷന്‍റെ നിർദേശത്തെ തുടർന്നാണ് വാക്സിന് നിയന്ത്രണം ഏർപ്പെടുത്തിയത്. രക്തം കട്ടപിടിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് അപൂര്‍വ്വമാണെങ്കിലും ഗുരുതര പ്രശ്നമാണെന്ന് വിദ്ഗദര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജർമൻ …
സ്വന്തം ലേഖകൻ: ഇസ്ലാമിക് സ്റ്റേറ്റിൻ്റെ രണ്ടാം വരവ് ആഫ്രിക്കയിലെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്‌മെന്റ് പ്രതിനിധി ജോൺ ഗോഡ്‌ഫ്രെ. മാർച്ച് 24 മുതൽ ആഫ്രിക്കയിലെ മൊസാംബിക്കിലുണ്ടായ അനിഷ്ട സംഭവങ്ങളാണ് ഇതിന് അദ്ദേഹം ഉദാഹരണമായി എടുത്തു പറയുന്നത്. 2014 ല്‍ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ പിടിച്ചെടുത്ത അതേ രീതിയിലാണ് ഐഎസ് ഇപ്പോൾ മൊസാംബിക്കിലെ പാൽമ നഗരത്തിലേക്കും …
സ്വന്തം ലേഖകൻ: വിദേശ പാസ്പോർട്ടുകളുടെ കാലാവധി കഴിഞ്ഞവർക്കും പുതിയ പാസ്പോർട്ട് എടുത്ത് ഒസിഐ പുതുക്കാനായി കാത്തിരിക്കുന്നവർക്കും ആശ്വാസ വാർത്തയുമായി കേന്ദ്രം. ഒസിഐ പുതുക്കാനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നാട്ടിലേക്കു യാത്രചെയ്യുമ്പോൾ പുതിയ പാസ്പോർട്ടിനും ഒസിഐ കാർഡിനുമൊപ്പം പഴയ പാസ്പോർട്ടുകൂടി കരുതണമെന്ന നിബന്ധനയും റദ്ദാക്കി. വിവിധ എംബസികൾ ഇതുസംബന്ധിച്ച് സർക്കുലറും പുറപ്പെടുവിച്ചു. …
സ്വന്തം ലേഖകൻ: ഇന്ത്യ, പാകിസ്താൻ നയതന്ത്ര ചർച്ചകൾ പുന:രാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് ഇംറാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് റിപ്പബ്ലിക് ദിനമായ മാർച്ച് 23ന് നരേന്ദ്ര മോദി ഇംറാൻ ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇംറാന്‍ ഖാൻ അയച്ചത്. പാക് …
സ്വന്തം ലേഖകൻ: ന്യൂസിലാന്‍ഡില്‍ പൗരന്മാരുടെ മണിക്കൂറിലെ ചുരുങ്ങിയ വേതനം 20 ഡോളറായി ഉയര്‍ത്തി (മണിക്കുറില്‍ 1468 രൂപ). രാജ്യത്തെ അതിസമ്പന്നരില്‍ നിന്നും ഈടാക്കുന്ന ടാക്‌സിലും വന്‍ വര്‍ദ്ധനയാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വരുത്തിയിരിക്കുന്നത്. ഇനിമുതല്‍ അതിസമ്പന്നരില്‍ നിന്നും 39 ശതമാനം ടാക്‌സ് ഈടാക്കും എന്നാണ് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ …
സ്വന്തം ലേഖകൻ: ഖത്തറിൽ പ്രാബല്യത്തിൽ വന്ന മിനിമം വേതന നിയമത്തിെൻറ ഗുണഭോക്താക്കളാകുന്നത് നാലു ലക്ഷം തൊഴിലാളികളും വിദേശങ്ങളിലെ അവരുടെ കുടുംബങ്ങളുമെന്ന് ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ആൽഥാനി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നിയമങ്ങൾ സംബന്ധിച്ച സംശയങ്ങൾ, പരാതികൾ, അന്വേഷണങ്ങൾ തുടങ്ങിയവക്ക് 16008 എന്ന …