സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുതുക്കി. പാക്കിസ്ഥാൻ, കെനിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ 4 രാജ്യങ്ങൾ കൂടി പുതിയ പട്ടികയിൽ ഇടം പിടിച്ചു. ഏപ്രിൽ 9 വെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ പുതിയ പട്ടിക പ്രാബല്യത്തിൽ വരും. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയതു പോലെയുള്ള കൊവിഡിൻ്റെ പുതിയ വകഭേദങ്ങളെക്കുറിച്ചുള്ള …
സ്വന്തം ലേഖകൻ: യുഎസിൽ എച്ച്–1ബി അടക്കം തൊഴിൽവീസകൾക്കു ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി അവസാനിച്ചു. ഇത് ഇന്ത്യക്കാരായ ഐടി പ്രഫഷനലുകൾക്കു ഗുണകരമാകും. കഴിഞ്ഞ വർഷം ജൂണിലാണു ട്രംപ് തൊഴിൽവീസകൾക്കു നിരോധനം കൊണ്ടുവന്നത്. കഴിഞ്ഞ ഡിസംബർ 31നു വിലക്കിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. എന്നാൽ, മാർച്ച് 31 അർധരാത്രി കഴിഞ്ഞിട്ടും വിലക്ക് പുതുക്കി …
സ്വന്തം ലേഖകൻ: കുവൈത്തിൽ കർഫ്യൂ ഏപ്രിൽ 22 വരെ തുടരും. ഏപ്രിൽ എട്ടുമുതൽ സമയത്തിൽ മാറ്റമുണ്ട്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയായിരിക്കും പുതിയ സമയം. നേരേത്ത ഏപ്രിൽ എട്ടുവരെയായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനതോത് വിലയിരുത്തി കർഫ്യൂ തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. കർഫ്യൂ നിലനിൽക്കുമെങ്കിലും റമദാനിൽ റസ്റ്റാറൻറുകൾക്ക് രാത്രി ഏഴുമുതൽ പുലർച്ച മൂന്നുവരെ ഡെലിവറി സർവിസിന് …
സ്വന്തം ലേഖകൻ: രാത്രി േലാക്ഡൗൺ സമയത്തെ വിമാനങ്ങളിലെ യാത്രക്കാർക്കായി ഒമാൻ വിമാനത്താവള അതോറിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു. ഇൗ വിമാനങ്ങളിൽ പോകേണ്ടവർ പതിവിലും നേരത്തേ വിമാനത്താവളങ്ങളിൽ എത്തേണ്ട ആവശ്യമില്ല. നേരത്തേ എത്തിയാലും സമയമാകാതെ ആരെയും ഡിപ്പാർച്ചർ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല. ലോക്ഡൗൺ സമയത്ത് വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെയും വരുന്നവരുടെയും യാത്രക്ക് ഒമാൻ വിമാനത്താവള കമ്പനിയും റോയൽ ഒമാൻ പൊലീസും ചേർന്ന് …
സ്വന്തം ലേഖകൻ: ഉപരോധം നീക്കിയതിനുശേഷമുള്ള തുടർകാര്യങ്ങളുമായി ബന്ധപ്പെട്ട ഖത്തരി-സൗദി കമ്മിറ്റിയുടെ ആദ്യയോഗം റിയാദിൽ തുടങ്ങി. സൗദി വിദേശകാര്യ മന്ത്രാലയത്തിലാണ് സുപ്രധാന യോഗം ബുധനാഴ്ച മുതൽ തുടങ്ങിയത്. മൂന്നര വർഷത്തെ ഖത്തർ ഉപരോധം സൗദിയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അൽഉലാ കരാറിൽ ഒപ്പു വെച്ചതോടെയാണ് അവസാനിച്ചത്. അതിനു ശേഷം സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. …
സ്വന്തം ലേഖകൻ: സൂയസ് കനാലില്‍ ഭീമന്‍ ചരക്കുക്കപ്പല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ജലഗതാഗതം ഒരാഴ്ചയോളം സംഭിച്ച സംഭവത്തില്‍ നൂറ് കോടി അമേരിക്കന്‍ ഡോളര്‍ (ഏകദേശം 7300 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്. ട്രാന്‍സിറ്റ് ഫീസുമായി ബന്ധപ്പെട്ട നഷ്ടം, ഡ്രെഡ്ജിംഗ്, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍, ഉപകരണങ്ങളുടെ വില, മനുഷ്യ അധ്വാനം എന്നിവ കണക്കാക്കിയുള്ള ഏകദേശ തുകയാണിതെന്ന് സൂയസ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിസ റദ്ദാക്കിയതിന് ശേഷം. ഇതുസംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മിഷനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിദേശികള്‍ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രമേ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാവുവെന്നും കര്‍ശന നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ സേവനനന്തര ആനുകൂല്യങ്ങള്‍ …
സ്വന്തം ലേഖകൻ: യുഎസ്-മെക്സിക്കൻ അതിർത്തിയിലെ സാന്‍റാ തെരേസയിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുേമ്പാളാണ് യു.എസ് കസ്റ്റംസ് ആന്‍ഡ് ബോർഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി) ഉദ്യോഗസ്ഥര്‍ അത് കണ്ടത്. ഒരാൾ രണ്ട് പെൺകുഞ്ഞുങ്ങളെ അതിർത്തിയിലെ 14 അടി ഉയരമുള്ള മതിലിന് മുകളിൽ നിന്ന് താഴേക്കിടുന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം പതിവായ ഇവിടെ ഇത്തരം ദൃശ്യങ്ങൾ നിത്യക്കാഴ്ചയാണ്. മൂന്നും …
സ്വന്തം ലേഖകൻ: അധോലോക-മയക്കുമരുന്ന് മാഫിയത്തലവനായ ഫ്രഞ്ചുകാരന് ദുബായ് പൊലീസ് കൈവിലങ്ങ് അണിയിച്ചപ്പോൾ തുണയായത് നൂതന സാങ്കേതികവിദ്യ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിത ബുദ്ധി) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മയക്കുമരുന്ന് ലോകത്തെ ഡോണായി വിലസിയ ഫ്രഞ്ച് പൗരൻ 39കാരനായ മൗഫിദെ ബൗച്ചിബിയെ ദുബായ് പൊലീസ് കുടുക്കിയത്. 20 വർഷം മുമ്പുള്ള ഫോട്ടോ നിർമിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ പുന:സൃഷ്ടിച്ച് കൊടും കുറ്റവാളിയെ …
സ്വന്തം ലേഖകൻ: കോവിഡ് സ്ഥിരീകരിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യവിദഗ്ധരുടെ ഉപദേശപ്രകാരം മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രിയിലേക്ക് മാറുകയാണെന്ന് സച്ചിന്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. എന്നാല്‍ വീട്ടില്‍ തന്നെ തുടരുന്നുവെന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. ലോകകപ്പ് നേടിയതിന്റെ പത്താം വാർഷികത്തിന്റെ ആശംസകൾ പങ്കുവച്ച് സച്ചിൻ …