1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിൽ തൊഴിൽ വിപണിയുടെ വീണ്ടെടുപ്പ് കഠിനമാകുമെന്ന് കണക്കുകൾ; തൊഴിലില്ലായ്മ റെക്കോര്‍ഡ് നിലയിൽ
യുഎസിൽ തൊഴിൽ വിപണിയുടെ വീണ്ടെടുപ്പ് കഠിനമാകുമെന്ന് കണക്കുകൾ; തൊഴിലില്ലായ്മ റെക്കോര്‍ഡ് നിലയിൽ
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിനിടെ തൊഴില്‍ മേഖല ദുര്‍ബലമാകുന്നത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നു. ബൈഡൻ്റെ കീഴിൽ പുതിയ സാമ്പത്തിക വേഗത കൈവരിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴും നിരാശാജനകമായ കണക്കുകളാണ് തൊഴിൽ വിപണി നൽകുന്നത്. തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി കുറഞ്ഞത് മാത്രമാണ് 2021 ലെ എടുത്തു പറയാവുന്ന നേട്ടം. ജനുവരിയിൽ 9,65000 പേരാണ് …
ഇ​റാ​നും സൗ​ദി​ക്കു​മി​ട​യി​ൽ നയതന്ത്ര പാലമിടാൻ കുവൈത്ത്; പിന്തുണയുമായി യുഎസും
ഇ​റാ​നും സൗ​ദി​ക്കു​മി​ട​യി​ൽ നയതന്ത്ര പാലമിടാൻ കുവൈത്ത്; പിന്തുണയുമായി യുഎസും
സ്വന്തം ലേഖകൻ: ഇ​റാ​നും സൗ​ദി​യും ത​മ്മി​ലു​ള്ള പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ കു​വൈ​ത്ത്​ സ​ന്ന​ദ്ധ​മാ​കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ചാ​ണ്​​ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ഖ​ത്ത​റും ത​മ്മി​ലു​ള്ള പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കു​വൈ​ത്ത്​ ന​ട​ത്തി​യ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ക​ൾ ഫ​ലം ക​ണ്ടി​രു​ന്നു. ഇ​ത്​ ഇ​റാ​ൻ, സൗ​ദി പ്ര​ശ്​​ന​ത്തി​ലും ഇ​ട​പെ​ടാ​ൻ കു​വൈ​ത്തി​ന്​ ആ​ത്​​മ​വി​ശ്വാ​സം ന​ൽ​കു​ന്നു. അ​ഭി​പ്രാ​യ …
നിയന്ത്രണങ്ങള്‍ ശക്തമാക്കി യു.എ.ഇ.; ഉമ്മുൽഖുവൈനിൽ പ്രവാസികൾക്കും കൊവിഡ് പരിശോധന സൗജന്യം
നിയന്ത്രണങ്ങള്‍ ശക്തമാക്കി യു.എ.ഇ.; ഉമ്മുൽഖുവൈനിൽ പ്രവാസികൾക്കും കൊവിഡ് പരിശോധന സൗജന്യം
സ്വന്തം ലേഖകൻ: യു.എ.ഇ.യില്‍ കൊവിഡ് 19 നിയന്ത്രണങ്ങള്‍ ശക്തമാക്കി. തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം മൂവായിരത്തിന് മുകളിലായതോടെയാണ് അബുദാബി നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അബുദാബിയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സിനിമാ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. മാളുകളില്‍ ഒരുസമയം 40 ശതമാനം പേര്‍ക്കും റസ്റ്റോറന്‍റുകളിലും കഫേകളിലും 60 ശതമാനം പേര്‍ക്കും മാത്രമാണ് പ്രവേശനാനുമതി. നിലവില്‍ അജ്മാനിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി …
നാ​ട്ടി​ൽ കു​ടു​ങ്ങി​യ 1,82,393 പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ റ​ദ്ദാക്കി കുവൈത്ത്
നാ​ട്ടി​ൽ കു​ടു​ങ്ങി​യ 1,82,393 പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ റ​ദ്ദാക്കി കുവൈത്ത്
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ന്​ പു​റ​ത്ത്​ കു​ടു​ങ്ങി​പ്പോ​യ 1,82,393 പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ റ​ദ്ദാ​യ​താ​യി താ​മ​സ​കാ​ര്യ വ​കു​പ്പ്​ മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഹ​മ​ദ്​ അ​ൽ ത​വാ​ല പ​റ​ഞ്ഞു. 2020 മാ​ർ​ച്ച്​ 12 മു​ത​ൽ 2021 ജ​നു​വ​രി 10 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​​തു​വ​രെ​യു​ള്ള തീ​രു​മാ​നം അ​നു​സ​രി​ച്ച്​ ഇ​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യി​ല്ല. കൊവിഡ്​ കാ​ല​ത്തെ പ്ര​തി​സ​ന്ധി പ​രി​ഗ​ണി​ച്ച്​ പ്ര​ത്യേ​ക മാ​നു​ഷി​ക …
പട്ടാളത്തിനെതിരെ മ്യാന്മറിൽ അമർഷം പുകയുന്നു; കലാപം തടയാൻ ഇന്റര്‍നെറ്റ് നിരോധിച്ചു
പട്ടാളത്തിനെതിരെ മ്യാന്മറിൽ അമർഷം പുകയുന്നു; കലാപം തടയാൻ  ഇന്റര്‍നെറ്റ് നിരോധിച്ചു
സ്വന്തം ലേഖകൻ: പട്ടാള അട്ടിമറിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നതിനിടെ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് നിരോധിച്ച് മ്യാന്‍മര്‍ സേന. സാധാരണ ഇന്റര്‍നെറ്റ് കണക്ടിവിറ്റി 16 ശതമാനത്തിനേക്കാള്‍ താഴ്ന്നിരിക്കുകയാണെന്ന് സാമൂഹ്യ സംഘടനയായ നെറ്റ്‌ബ്ലോക്ക്‌സ് ഇന്റര്‍നെറ്റ് ഒബ്‌സര്‍വേറ്ററി അറിയിച്ചു. പ്രധാന നഗരമായ യാഗോണില്‍ വലിയ പ്രതിഷേധമാണ് നടന്നുവരുന്നത്. ‘മിലിട്ടറി ഏകാധിപത്യം തുലയട്ടെ, ജനാധിപത്യം വാഴട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. …
എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്കു വരുന്നവർക്ക് അൽഹൊസൻ ആപ്പ് നിർബന്ധം
എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്കു വരുന്നവർക്ക് അൽഹൊസൻ ആപ്പ് നിർബന്ധം
സ്വന്തം ലേഖകൻ: ഇതര എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്കു വരുന്നവർ അൽഹൊസൻ ആപ്പിൽ കൊവിഡ് നെഗറ്റീവ് ഫലം കാണിക്കണമെന്ന് അധികൃതർ. എസ്എംഎസ് സന്ദേശം കാണിച്ചാൽ ഇനി അതിർത്തി കടത്തിവിടില്ല. എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെടുത്തിയതിനാൽ കൊവിഡ് പരിശോധന നടത്തിയ വിവരവും എത്ര ദിവസം പഴക്കമുണ്ടെന്നും ആപ്പിൽ അറിയാം. അതിനാൽ അതിർത്തി കടക്കാൻ പരിശോധനാ ഫലത്തിനൊപ്പം ഇനി ആപ്പും നിർബന്ധം. നിലവിൽ …
സൗദി ‘ത​വ​ക്ക​ൽ​നാ’ ആ​പ്പ് പണിമുടക്കി; സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ക്കാൻ ശ്രമം തുടരുന്നു
സൗദി ‘ത​വ​ക്ക​ൽ​നാ’ ആ​പ്പ് പണിമുടക്കി; സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ക്കാൻ ശ്രമം തുടരുന്നു
സ്വന്തം ലേഖകൻ: ‘ത​വ​ക്ക​ൽ​നാ’ ആ​പ്പി​നു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് സൗ​ദി അ​തോ​റി​റ്റി ഫോ​ർ ഡേ​റ്റ ആ​ൻ​ഡ്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (സ​ദാ​യാ) വ​ക്താ​വ് മാ​ജി​ദ് അ​ൽ ശ​ഹ്​​രി പ​റ​ഞ്ഞു. ‘അ​ൽ​അ​റ​ബി​യ’ ചാ​ന​ലി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഉ​ട​ൻ സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ച്ചേ​ക്കും. സു​സ്ഥി​ര പ​രി​ഹാ​ര​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ത​ക​രാ​റി​‍െൻറ തു​ട​ക്കം മു​ത​ൽ സാ​ങ്കേ​തി​ക …
ആഫിക്കൻ ചിമ്പാന്‍സികളില്‍ അജ്ഞാത രോഗം മനുഷ്യരിലേക്ക് പടരാമെന്ന് മുന്നറിയിപ്പ്‌
ആഫിക്കൻ ചിമ്പാന്‍സികളില്‍ അജ്ഞാത രോഗം മനുഷ്യരിലേക്ക് പടരാമെന്ന് മുന്നറിയിപ്പ്‌
സ്വന്തം ലേഖകൻ: ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തില്‍ ആള്‍ക്കുരങ്ങുകളുടെ മരണത്തിന് കാരണമാകുന്ന ബാക്ടീരിയ മനുഷ്യരിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നിഗമനം. മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മില്‍ ജനികത ഘടനയില്‍ 98 ശതമാനത്തോളം സമാനതയുള്ളതാണ് ഈ നിഗമനത്തിന് പിന്നില്‍. നാഡീവ്യൂഹത്തേയും ആമാശയ വ്യവസ്ഥയേയും ബാധിക്കുന്ന അജ്ഞാതരോഗം (epizootic neurologic and gastroenteric syndrome or ENGS)ആള്‍ക്കുരങ്ങുകളില്‍ …
ലോകം നേരിടാൻ പോകുന്ന രണ്ട്​ ദുരന്തങ്ങൾ ഇവയാണ്​: കൊവിഡ് വ്യാപനം പ്രവചിച്ച ബിൽ ഗേറ്റ്സ് പറയുന്നു
ലോകം നേരിടാൻ പോകുന്ന രണ്ട്​ ദുരന്തങ്ങൾ ഇവയാണ്​: കൊവിഡ് വ്യാപനം പ്രവചിച്ച ബിൽ ഗേറ്റ്സ് പറയുന്നു
സ്വന്തം ലേഖകൻ: 2015ൽ ടെഡ്​ ടോകിൽ ലോകത്ത് ഭീതി പടർത്താൻ പോകുന്ന മഹാമാരിയെക്കുറിച്ച്​ ശതകോടീശ്വരനും മൈക്രോസോഫ്​റ്റ്​ സ്​ഥാപകനുമായ ബിൽഗേറ്റ്​സ്​ സംസാരിക്കുന്ന വിഡിയോ കൊവിഡ്​ കാലത്ത്​ വൈറലായി മാറിയിരുന്നു. “ഞങ്ങളുടെ കുട്ടിക്കാലത്ത്​ ജനങ്ങൾ ഭയന്നിരുന്നത്​ ന്യൂക്ലിയർ യുദ്ധമാണ്​ എന്നാൽ ഇപ്പോൾ കാലം മുന്നോട്ട്​ പോയിരിക്കുന്നു. അടുത്ത പതിറ്റാണ്ടുകളിൽ എന്തെങ്കിലും ഒരു സംഭവം ഒരു കോടിയിലധികം മനുഷ്യരുടെ ജീവഹാനിക്ക്​ …
കർഷക ഉപരോധം: ഡല്‍ഹിലേക്കുള്ള റോഡുകളും മെട്രോയും അടച്ചു; പ്ര​ത്യേ​ക ച​ര്‍​ച്ച​യ്ക്ക് ത​യാ​റെ​ന്ന് കേ​ന്ദ്രം
കർഷക ഉപരോധം:  ഡല്‍ഹിലേക്കുള്ള റോഡുകളും മെട്രോയും അടച്ചു; പ്ര​ത്യേ​ക ച​ര്‍​ച്ച​യ്ക്ക് ത​യാ​റെ​ന്ന് കേ​ന്ദ്രം
സ്വന്തം ലേഖകൻ: കാര്‍ഷിക നിയമത്തിന്റെ പേരില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്ത ദേശീയപാത ഉപരോധം ശക്തം. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയാണ് ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിക്കുന്നത്. റോഡുകളില്‍ ഇരുന്നാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ ബംഗലൂരു, പൂനെ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ അനുമതി കൂടാതെ പ്രതിഷേധിച്ചവരെയും …