സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽതന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റീൻ ഏർപ്പെടുത്തും. 7 ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും തുടർന്നും 7 ദിവസം ഹോം ക്വാറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കിൽ ചികിൽസാ കേന്ദ്രങ്ങളിലേക്കു മാറ്റും. …
സ്വന്തം ലേഖകൻ: വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രം പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഇരു സഭകളിലും പ്രതിപക്ഷം ബഹളം വച്ചു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പിട്ടാൽ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്‍റെ കൂടുതൽ അപകടകരമായ ഒമിക്രോൺ വകഭേദം യുകെയിലും ഇറ്റലിയിലും ജർമ്മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ വകഭേദം ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രായേല്‍ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. രണ്ട് കേസുകളാണ് യുകെയിൽ സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരാണ്. ജർമനിയിലും രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ മിലാനിലാണ് പുതിയ വകഭേദം …
സ്വന്തം ലേഖകൻ: സേവന, വേതന വ്യവസ്ഥകൾ പുതുക്കണം എന്നാവശ്യപ്പെട്ട് സ്വിറ്റ്‌സർലൻഡിൽ നഴ്‌സുമാർ സമരത്തിലേക്ക്. കഴിഞ്ഞ കുറെ വർഷങ്ങളായി ചെലവു ചുരുക്കലിന്റെ ഭാഗമായി ഈ മേഖലയിൽ കാര്യമായ വേതന പരിഷ്ക്കാരങ്ങളില്ല. മാത്രമല്ല കോവിഡിന്റെ വരവോടെ നഴ്സുമാരുടെ ആവശ്യങ്ങൾ പിന്തള്ളപ്പെടുകയും ചെയ്തു. ഇതിനു പരിഹാരം ആവശ്യപ്പെട്ടും കൂടുതൽ പേരെ ഈ രംഗത്തേക്ക് ആകർഷിക്കാൻ വേണ്ടിയുള്ള നടപടികൾക്കു വേണ്ടിയുമാണ് നഴ്സുമാർ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് ഒട്ടേറെ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയത് സഞ്ചാരികളെ വിഷമത്തിലാക്കി. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ബ്രിട്ടൻ വ്യാഴാഴ്ച തന്നെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നു. പല രാജ്യങ്ങളും പിന്നാലെ വിലക്കുമായെത്തി. ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവരെ കർശനമായി നിരീക്ഷിക്കാൻ ഇന്ത്യ …
സ്വന്തം ലേഖകൻ: പുതിയ സാര്‍സ്- കോവ്- 2 വകഭേദമായ B.1.1529 ന്റെ വാര്‍ത്തകള്‍ ആദ്യം വന്നു തുടങ്ങിയപ്പോള്‍ എല്ലാവരും ആദ്യം കരുതിയത് വൈറസിന്റെ പേര് Nu എന്നായിരിക്കുമെന്നാണ്. ലോകാരോഗ്യ സംഘടന കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാല പിന്തുടരുന്നതാണ് രീതി. അതനുസരിച്ച്, അടുത്ത അക്ഷരം ‘നു’ എന്നായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ലോകാരോഗ്യ സംഘടനയുടെ പാനല്‍ യോഗം …
സ്വന്തം ലേഖകൻ: യുഎഇയില്‍ സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം. 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണത്തിന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. രാജ്യത്തെ സാമ്പത്തിക, നിക്ഷേപക, വാണിജ്യ സാധ്യതകള്‍ ശക്തിപ്പെടുത്താനും സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനും വ്യക്തിയുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ഉതകുന്ന ബൃഹത്തായ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവര്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ നാല് ശനിയാഴ്ച രാത്രി ഒരു മണി മുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ …
സ്വന്തം ലേഖകൻ: കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ദക്ഷിണാഫ്രിക്കയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളെ കൂടി എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഖത്തര്‍ എയര്‍വേയ്സ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഖത്തര്‍ …
സ്വന്തം ലേഖകൻ: വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം അതീവജാഗ്രതയിൽ. പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ശിപാർശ ചെയ്തു. സുപ്രീം കൊറോണ എമർജൻസി കമ്മിറ്റി യോഗമാണ് മന്ത്രിസഭക്ക് ശിപാർശ സമർപ്പിച്ചത്. കൊറോണ വൈറസിന്റെ ഒമിക്രോൺ …