സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതിനകം 44,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിദിനം പതിനായിരം പേര്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുവൈത്തിലെ മിഷ്‌റഫ് പ്രദര്‍ശന നഗരി കൂടാതെ അഹ്മദി,ജഹ്റ എന്നീ …
സ്വന്തം ലേഖകൻ: പരിമിതമായ സ്ഥലങ്ങളില്‍ അമ്പതിലധികം ആളുകളുടെ കുടുംബേതര ഒത്തുചേരലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൌദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നവര്‍, ക്ഷണിതാക്കള്‍, സൗകര്യം ചെയ്തു കൊടുക്കുന്നവര്‍ എന്നിവര്‍ക്കെതിരെയെല്ലാം നടപടി സ്വീകരിക്കും. കൊറോണ വൈറസ് നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിലായിരിക്കും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്ന് സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീടുകള്‍, വിശ്രമ …
സ്വന്തം ലേഖകൻ: അന്തരിച്ച മുൻ കുവൈത്ത് അമീർ ഷെയ്ഖ് സബാഹിന്റെ മകനും മുൻ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ചു. ഇപ്പോഴത്തെ അമീർ ഷെയ്ഖ് നവാഫ് പിതൃസഹോദരനാണ്. പ്രതിരോധമന്തിയുമായിരുന്ന ഷെയ്ഖ് നാസർ, കുവൈത്തിന്റെ വികസന, സാംസ്കാരിക, വ്യാപാര മേഖലയുടെ വളർച്ചയ്ക്കായി ഒട്ടേറെ സംഭാവനകൾ നൽകി. …
സ്വന്തം ലേഖകൻ: വാക്സിനുകളുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ യാത്രക്ക് ഒരു മാസം മുമ്പെങ്കിലും ആവശ്യമായ പ്രീ-ട്രാവൽ വാക്സിനേഷനുകൾ എടുക്കാൻ പ്രോത്സാഹനവുമായി ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ). എല്ലാ ഡി.എച്ച്.എ പ്രൈമറി ഹെൽത്ത് കെയർ സെൻററുകളിലും പ്രീ-ട്രാവൽ ഹെൽത്ത് സേവനങ്ങൾ ലഭിക്കുമെന്നും കൂടാതെ പ്രീ-ട്രാവൽ കൗൺസലിങ്, റിസ്ക് അസസ്മെൻറ്, വാക്സിനേഷനുകൾ, മരുന്നുകൾ എന്നീ സൗകര്യങ്ങൾ ലഭ്യമാണെന്നും ഡി.എച്ച്.എ അറിയിച്ചു. …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമായ പ്രവാസി മലയാളിക്ക് ഏഴുകോടിയുടെ ഭാഗ്യം. കാസർകോട് സ്വദേശി നവനീത് സജീവൻ (30) ആണ് പ്രതിസന്ധി നിറഞ്ഞ ജീവിതത്തിൽനിന്ന് പെട്ടെന്നൊരുദിവസം കോടീശ്വരനായി മാറിയത്. നാലു സുഹൃത്തുക്കളുമായി ചേർന്നെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനർ ഫൈനസ്റ്റ് സർപ്രൈസ് ടിക്കറ്റിന്റെ നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളർ (ഏഴ് കോടിയിലേറെ രൂപ) …
സ്വന്തം ലേഖകൻ: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ, അതു നടപ്പാക്കാൻ തയാറാണെന്ന പ്രഖ്യാപനവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. ‘ഞങ്ങൾ അതിനു തയാറാണ്. എല്ലാ നിയമഭേദഗതികൾക്കുമൊടുവിൽ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിന്’ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാണ്’ – അറോറ പറയുന്നു. ഇന്ത്യയില്‍ …
സ്വന്തം ലേഖകൻ: മാസ്‌ക് ധരിക്കാതെ ബീച്ചില്‍ മറ്റൊരാള്‍ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത ചിലി പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പിനെറയ്ക്കു രണ്ടര ലക്ഷം രൂപ പിഴ. മാസ്‌ക് ധരിക്കുന്നത് കര്‍ശനമായ ചിലിയില്‍ പ്രസിഡണ്ടുപോലും അത് ധരിക്കുന്നില്ലെന്നത് മോശമാണെന്ന് പിഴ ചുമത്തിക്കൊണ്ട് അധികൃതര്‍ പറഞ്ഞു. വീടിന് മുന്നിലുള്ള ബീച്ചിലൂടെ നടക്കുമ്പോള്‍ ഒരു സ്ത്രീ സെല്‍ഫിയെടുക്കാന്‍ പ്രസിഡണ്ടിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സെല്‍ഫിയില്‍ ഇരുവരും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഞായറാഴ്ച 5711 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ലണ്ടൻ നഗരത്തിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ക്രിസ്മസിനായി നേരത്തെ അനുവദിച്ച അഞ്ചു ദിവസത്തെ ഇളവുകൾ റദ്ദാക്കി. ഇതോടെ ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ലോക്ക്ഡൗണിനു സമാനമായ ടിയർ-4 നിയന്ത്രണങ്ങൾ ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. അനിയന്ത്രിതമായി കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഹൃദയഭാരത്തോടെയാണ് ഈ തീരുമാനം …
സ്വന്തം ലേഖകൻ: യൂറോപ്പിന്റെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി കൊവിഡ്. ആദ്യ ഘട്ടത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വിസമ്മതിച്ചർ ഉൾപ്പെടെ ഒട്ടനവധി യൂറോപ്യൻ രാജ്യങ്ങൾ ക്രിസ്മസ്- പുതുവർഷ വേളയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു. കൊവിഡ് ഏറ്റവുമധികം പേരുടെ ജീവൻ കവർന്ന ഇറ്റലിയിൽ ദേശവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളൊഴികെ അടച്ചിടാനും …