സ്വന്തം ലേഖകൻ: അല്‍ ഖ്വയ്ദയുടെ രണ്ടാമത്തെ കമാന്‍ഡര്‍ അബ്ദുള്ള അഹമ്മദ് അബ്ദുള്ളയെ ഇറാനില്‍ വെച്ച് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ വകവരുത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരം ആഗസ്റ്റ് മാസത്തില്‍ അല്‍ഖ്വയ്ദ നേതാവിനെ വധിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1998 ല്‍ ആഫ്രിക്കയിലെ രണ്ട് യു.എസ് എംബസികളിലേക്ക് നടത്തിയ ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളിലൊരാളാണ് കൊല്ലപ്പെട്ട …
സ്വന്തം ലേഖകൻ: അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്ക് പാർലമെൻറ് അംഗങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. സുവ്യക്തമായ രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളുള്ള രാജ്യതന്ത്രജ്ഞനെയാണ് നഷ്ടമായതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ജനങ്ങളുമായി അടുപ്പം പുലർത്തിയ അദ്ദേഹത്തിെൻറ നേട്ടങ്ങളും പാരമ്പര്യവും ബഹ്റൈെൻറ ചരിത്രത്തിൽ എക്കാലവും അനുസ്മരിക്കപ്പെടുമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. എല്ലാ ബഹ്റൈനികൾക്കും അദ്ദേഹം പിതൃതുല്യനായിരുന്നുവെന്ന് അലി …
സ്വന്തം ലേഖകൻ: സ്വദേശികളായാലും പ്രവാസികളായാലും അനുഭവിക്കുന്ന വലിയ ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഏറ്റവും വലിയ കൊലയാളി രോഗത്തിൽ മുന്നിലാണ് പ്രമേഹം. ലോകത്ത് 387 മില്യൺ ജനങ്ങൾ പ്രമേഹബാധിതരാണ്. 2035 ആകുേമ്പാഴേക്കും ഇത് 592 മില്യൺ ആകുമെന്ന് ഇൻറർനാഷനൽ ഡയബറ്റിസ് ഫെഡറേഷെൻറ (ഐ.ഡി.എഫ്) കണക്കുകൾ പറയുന്നു. എന്നാൽ, ജനങ്ങളിൽ രണ്ടിലൊരാൾക്കും തനിക്ക് ഇൗ രോഗമുണ്ടോ എന്ന …
സ്വന്തം ലേഖകൻ: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് 30 മിനിറ്റിനകം പി.സി.ആർ പരിശോധനഫലം ലഭ്യമാക്കുന്ന സൗകര്യം. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച്, യാത്രക്കാർ എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബാഗേജ് ശേഖരിക്കുമ്പോഴേക്കും പരിശോധനഫലം ലഭ്യമാക്കും. കോവിഡ് പോസിറ്റിവ് കേസുകൾ കണ്ടെത്തൽ, അണുബാധയുടെ വ്യാപനം തടയൽ, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കൽ എന്നീ ലക്ഷ്യത്തോടെയാണിതെന്ന് പേഷ്യൻറ് മാനേജ്മെൻറ് …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ സത്താറയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നവിമുബൈയിലെ വാഷിയില്‍ സ്ഥിരതാമസക്കാരായ മലയാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരു സ്ത്രീയും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുണെയ്ക്കു സമീപം സത്താറയ്ക്കും കരാടിനും ഇടയില്‍ പുലര്‍ച്ചെ അഞ്ച് …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 44,684 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകൾ കുറഞ്ഞു. ഒരു ദിവസത്തിനിടെ 520 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 87,73,479 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ …
സ്വന്തം ലേഖകൻ: ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസകൾ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലാണ് ഷെയ്ഖ് മുഹമ്മദ് ആശംസകൾ നേർന്നത്. “ലോകത്തെവിടെയും ദീപാവലി ആഘോഷിക്കുന്നവർക്ക് യുഎഇയിലെ ജനങ്ങൾക്കുവേണ്ടി ഞാൻ ആശംസകൾ അറിയിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമ്മെ എപ്പോഴും ഒരുമിപ്പിക്കുകയും നല്ലൊരു നാളേയ്ക്കായി മുന്നോട്ട് നയിക്കുകയും …
സ്വന്തം ലേഖകൻ: യുഎഇയിൽ ശനിയാഴ്ച കനത്ത മഴയ്ക്കു സാധ്യത. വടക്കൻ എമിറേറ്റുകളിൽ മഴ ശക്തമാകും. അന്തരീക്ഷം മൂടിക്കെട്ടും. മലയോര മേഖലകളിൽ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.തീരദേശങ്ങളിലും പർവതമേഖലകളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കടലിൽ നിരീക്ഷണത്തിനു ജെറ്റ് സ്കീകൾ, സ്പീഡ് ബോട്ടുകൾ എന്നിവയുണ്ടാകും. പർവതമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ക്വാഡ് ബൈക്കുകളടക്കം പ്രത്യേക വാഹനങ്ങൾ സജ്ജമാക്കി. െഹലികോപ്റ്റർ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5804 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് …
സ്വന്തം ലേഖകൻ: യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,470 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ യുകെയിലെ മൊത്തം കേസുകളുടെ എണ്ണം 1,290,195 ആയി. ബുധനാഴ്ച 22,950 പേർ കൊവിഡ് പോസിറ്റീവായപ്പോൾ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 50,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ വൈറസ് …