സ്വന്തം ലേഖകൻ: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ (എന്‍.എച്ച്.സി.) അറിയിച്ചു. പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടര്‍ന്ന് ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്. അതേസമയം …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ലഭിക്കാത്തവർക്ക് നേരത്തെ വൗച്ചറുകളാക്കി മാറ്റിയ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാരുടെയും ട്രാവൽ ഏജൻസികളുടെയും നിരന്തരമായ പരാതിക്കൊടുവിലാണ് നടപടി. കോവിഡ് കാലത്ത് റദ്ദായ ടിക്കറ്റുകളുടെ തുക റീഫണ്ട് നൽകണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. പ്രവാസി ലീഗൽ …
സ്വന്തം ലേഖകൻ: 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികൾക്ക് താമസാനുമതി രേഖ (ഇഖാമ) പുതുക്കി നൽകേണ്ടെന്ന തീരുമാനം ഉപാധികൾക്ക് വിധേയമായി പുനഃപരിശോധിക്കാൻ കുവൈത്ത്. സ്വകാര്യ ഇൻഷുറൻസ് സംവിധാനത്തിൽ ആ വിഭാഗത്തിന് ഇഖാമ പുതുക്കി നൽകുന്നതിനെക്കുറിച്ചു മാൻപവർ അതോറിറ്റി ചർച്ച നടത്തുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആ വിഭാഗത്തിൽപ്പെട്ടവരുടെ സർവകലാശാലാ ബിരുദം എന്നതിനുമപ്പുറം പതിറ്റാണ്ടുകളായുള്ള അനുഭവജ്ഞാനത്തിന് …
സ്വന്തം ലേഖകൻ: ഫൈസർ വാക്സിൻ 12 മുതൽ 15 വരെ വയസ്സുള്ളവർക്ക് നൽകുമെന്ന് യുഎഇ ആരോഗ്യ – രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ ശേഷി കൂടുതൽ വർധിപ്പിക്കുന്നതിനുള്ള സിനോഫാം ബൂസ്റ്റർ ഡോസും ഉടൻ ലഭ്യമാക്കും. 12 – 15 പ്രായക്കാർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാംപെയിനിൽ പങ്കെടുക്കുന്നതിന് റജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിൻ്റെ കോവിഡ19 ആപ്ലിക്കേഷനിലൂടെയാണ് റജിസ്റ്റർ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,095 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണം 1,771 ആയി. ആകെ കോവിഡ് കേസുകള്‍ 3,07,812 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. …
സ്വന്തം ലേഖകൻ: രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തെത്തുമ്പോള്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൈയില്‍ കരുതണമെന്നും സൗദി. ഫൈസര്‍, കൊവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സിനുകള്‍. വാക്സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ സൗദി അറേബ്യയിലെത്തുമ്പോള്‍ 7 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം …
സ്വന്തം ലേഖകൻ: ഹോളിവുഡ് നടൻ ജോ ലാറയും ഭാര്യയുമടക്കം ഏഴു പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസിലെ നാഷ്‌വില്ലെയിൽ പ്രാദേശിക സമയം ശനിയാഴ്ച പതിനൊന്നോടെയാണ് ബിസിനസ് ജെറ്റ് തകർന്നു വീണത്. ലാറയും ഭാര്യയും അടങ്ങിയ സംഘം കയറിയ വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ തകരുകയായിരുന്നു. ടെന്നിസെ വിമാനത്താവളത്തില്‍നിന്ന് ഫ്ളോറിഡയിലെ പാം ബീച്ചിലേക്കുള്ള യാത്രാ മധ്യേയാണ് അപകടമെന്ന് …
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിനായി തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയതായി സൂചന. ഇതോടെ ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭരണം നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഫലസ്തിന്‍ വിഷയത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിനായി പ്രതിപക്ഷ നേതാവ് ലാപിഡിന് ബുധനാഴ്ച …
സ്വന്തം ലേഖകൻ: ചൈനയിൽ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ക്ക് വരെ ജന്മം നല്‍കാൻ സര്‍ക്കാര്‍ അനുമതി നൽകി. രാജ്യത്തെ നിലവിലുള്ള ജനസംഖ്യ ഘടനയിൽ മാറ്റം വരുത്താൻ വേണ്ടിയാണ് സുപ്രധാന തീരുമാനം ചൈന കൈക്കൊണ്ടിട്ടുള്ളത്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങിൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗത്തിലാണ് സുപ്രധാന നയത്തിന് അംഗീകാരം നേടിയതെന്ന് ചൈനീസ് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിലെ പിഴവുകളുടെ പേരിൽ ബ്രസീലിൽ പ്രസിഡന്റ് ജൈർ ബോൽസനാരോയ്ക്കെതിരേ ജനകീയ പ്രതിഷേധം. രാജ്യത്തെ 24 സംസ്ഥാനങ്ങളിലായി 200 ഓളം നഗരങ്ങളിലാണ് ശനിയാഴ്ച പ്രതിഷേധം അരങ്ങേറിയതെന്ന് ഗ്ലോബോ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ പ്രവിശ്യയിലെ റിസിഫിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് റബർ ബുള്ളറ്റുകളും കണ്ണീർ വാതകവും ഉപയോഗിച്ചു. കോവിഡ് പ്രതിസന്ധിയുടെ പേരിൽ …