സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്. മെയ് 14 വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. വിവിധ എയര്‍ ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്‌സീന്‍ രണ്ടാമത്തെ ഡോസെടുക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം. ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ തിരക്കു വര്‍ധിക്കുന്ന സാഹചര്യത്തിലാണു പുതിയ മാറ്റങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്. ഹെല്‍ത്ത് സെന്ററുകള്‍, ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ലുസെയ്ല്‍-അല്‍ വക്ര ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണു മാറ്റങ്ങള്‍ വരുത്തിയത്. എല്ലാ കേന്ദ്രങ്ങളിലും വാക്‌സിനേഷന് എത്തുന്നവരുടെ മൊബൈല്‍ ഫോണിലെ ഇഹ്‌തെറാസ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. സര്‍ക്കാര്‍ പൊതുമേഖലയില്‍ നിന്നും 6,127 വിദേശികളെ സര്‍വീസില്‍ നിന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ പിരിച്ചുവിട്ടു. വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ഈ വര്‍ഷാവസാനത്തോടെ 1,840 വിദേശികളെ കൂടി പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ടാണ് ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം. ഘട്ടംഘട്ടമായി സര്‍ക്കാര്‍ മേഖലയില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെയും ബ്രിട്ടൻ ഇന്ത്യയെ റെഡ് പട്ടികയിലാക്കിയതിന്റെയും പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തലാക്കിയ ബ്രിട്ടനിലേക്കുള്ള വിമാനസർവീസുകൾ എയർ ഇന്ത്യ മേയ് ഒന്നിന് ഭാഗികമായി പുന:രാരംഭിക്കും. ഈ മാസം 24 മുതൽ 30 വരെയുള്ള സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയിരുന്നത്. ഡൽഹി, മുംബൈ, ബാഗ്ലൂർ എന്നിവിടങ്ങളിലേക്കാണു മേയ് ഒന്നുമുതൽ 15 വരെയുള്ള ദിവസങ്ങളിൽ …
സ്വന്തം ലേഖകൻ: ബ്രിട്ടനുമായുള്ള വ്യാപാര കരാറിന് യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ അംഗീകാരം. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ (ഇയു) വിടുന്നതിന്റെ സുദീർഘമായ ബ്രെക്സിറ്റ് നടപടിക്രമങ്ങളിലെ അവസാനത്തേതാണിത്. പരസ്പരം തീരുവകൾ ഒഴിവാക്കിയുള്ള സ്വതന്ത്രവ്യാപാരക്കരാറിന് അംഗീകാരം ലഭിച്ചതു വ്യാപാര പങ്കാളിയായും സഖ്യരാഷ്ട്രമായും ഇയുവുമായി പുതിയ ബന്ധത്തിനു സുസ്ഥിരത നൽകുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. അഞ്ചിനെതിരെ 660 വോട്ടുകൾക്കാണ് …
സ്വന്തം ലേഖകൻ: ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്ത് 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റുവാൻ കഴിഞ്ഞതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഭരണത്തിൽ 100 ദിവസം പൂർത്തിയാക്കിയ ഏപ്രിൽ 27 ബുധനാഴ്ച രാത്രി 8 മണിക്ക് (ടെക്സസ്) യുഎസ് കോൺഗ്രസ്സിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയാണ് ബൈഡൻ തന്റെ നേട്ടങ്ങൾ അക്കമിട്ടു വിശദീകരിച്ചത്. ഓരോ …
സ്വന്തം ലേഖകൻ: ഇരട്ടമാറ്റം സംഭവിച്ചിട്ടുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ ഇനം (B.1.617) 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. കോവിഡിന്റെ രണ്ടാം വരവിൽ ഏറെ വ്യാപനശേഷിയുള്ള ഈ ഇനമാണ് കൂടുതൽ കാണപ്പെടുന്നത്. കഴിഞ്ഞയാഴ്ച 57 ലക്ഷം പേരാണ് ലോകമെങ്ങും കോവിഡ് പോസിറ്റീവായുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ (21,72,063) ഇന്ത്യയിലാണ്. യുഎസാണ് രണ്ടാമത്– 406,001. …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽനിന്ന് കുട്ടികളെ ഗൾഫ് എയറും ഒഴിവാക്കി. ആറു വയസ്സും അതിൽ താഴെയുമുള്ളവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഗൾഫ് എയർ അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചൊവ്വാഴ്ച തന്നെ കുട്ടികൾക്ക് ഇളവ് നൽകുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ വ്യക്തത …
സ്വന്തം ലേഖകൻ: പതിനാറ് കൊല്ലമായി പിന്തുടരുന്ന വിദേശ നയത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നു. കോവിഡ് പ്രതിസന്ധി നേരിടാന്‍ മറ്റു രാജ്യങ്ങള്‍ നല്‍കിയ സഹായവാഗ്ദാനങ്ങള്‍ സ്വീകരിക്കാമെന്ന നിലപാട് സ്വീകരിച്ചതോടെ ദീര്‍ഘകാലമായി പിന്തുടര്‍ന്നു വരുന്ന നയത്തിലാണ് ഇന്ത്യ മാറ്റം വരുത്തുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് നയം മാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യം നേരിടുന്ന ഓക്‌സിജന്‍ക്ഷാമം, മരുന്നുകളുടേയും അനുബന്ധഉപകരണങ്ങളുടേയും ലഭ്യതക്കുറവ് എന്നിവ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം കൂടിയ ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മാത്രമായി പ്രത്യേക ക്വാറന്റീന്‍ ഹോട്ടലുകള്‍. പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയതായി ഡിസ്‌കവര്‍ ഖത്തര്‍. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമായി നിശ്ചിത എണ്ണം ഹോട്ടലുകളാണ് ക്വാറന്റീനായി ക്രമീകരിച്ചിരിക്കുന്നത്. …