സ്വന്തം ലേഖകൻ: തൊഴില്‍ വിസാ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് ഒമാനിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്ന് സുപ്രീം കമ്മിറ്റി. പുതിയ വിസ അനുവദിച്ചു തുടങ്ങിയിട്ടില്ല. രാജ്യത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതായും ചൊവ്വാഴ്ച രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്നാമത്തെ ആരോഗ്യ പ്രവര്‍ത്തകനും മരണപ്പെട്ടതായും സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 12 ദിവസത്തിനുള്ളില്‍ 220 രോഗികളെയാണ് തീവ്ര …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും പി സി ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. വിമാനത്താവളത്തില്‍ റാന്‍ഡം സ്വാബ് പരിശോധനയും തുടര്‍ന്ന് 14 ദിവസത്തെ ഹോം ക്വാറന്റൈനും കൂടാതെ യാത്രക്കാര്‍ അംഗീകാരമുള്ള പി സി ആര്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രിം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയ മാനദണ്ഡങ്ങള്‍ അനുസരിച്ചു കൊറോണ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് വിസാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. ഇതിന്റെ ഭാഗമായി സന്ദർശകവിസാ നടപടികളിലും മാറ്റങ്ങൾ കൊണ്ടുവന്നു. സന്ദർശകവിസയിൽ എത്തുന്നവരുടെ പക്കൽ രാജ്യത്ത് താമസിക്കാനായി 2000 ദിർഹമെങ്കിലും ഉണ്ടായിരിക്കണമെന്നും ഹോട്ടൽ ബുക്കിങ് രേഖകൾ അടക്കം വേണമെന്നുള്ള പുതിയ നിബന്ധനകളാണ് ഇപ്പോൾ കൂട്ടിച്ചേർത്തത്. മിക്ക എയർലൈനുകളും ട്രാവൽ ഏജന്റുമാരും നിയമങ്ങൾ കർശനമായി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: സൌദി സ്വകാര്യമേഖലയിലെ ടെലികമ്യൂണിക്കേഷൻ, െഎ.ടി മേഖലകളിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം 30ലധികം തസ്തികകളെ ലക്ഷ്യമിട്ട്.മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കമ്യൂണിക്കേഷൻസ് എൻജിനീയർ, കമ്പ്യൂട്ടർ എൻജിനീയർ, നെറ്റ്വർക്ക് എൻജിനീയർ, സോഫ്റ്റ്വെയർ െഡവലപ്മെൻറ് സ്പെഷലിസ്റ്റ്, നെറ്റ്വർക്ക് ടെക്നീഷ്യൻ, ടെക്നിക്കൽ സപ്പോർട്ട് സ്പെഷലിസ്റ്റ്, ബിസിനസ് സ്പെഷലിസ്റ്റ്, പ്രോഗ്രാമർ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പ്രതിദിന കൊവിഡ് -19 കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 40 ശതമാനം ഉയർന്നതായി കണക്കുകൾ. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ബുധനാഴ്ച 14,162 കേസുകളും 70 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം സേജ് കമ്മിറ്റി നേരത്തെ തന്നെ നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ച സർക്യൂട്ട് ബ്രേക്കർ പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവഗണിച്ചതാണ് കൊവിഡ് വ്യാപനം വ്യാപകമാക്കിയതെന്ന …
സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ വീണ്ടും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡിന്‍റെ രണ്ടാംഘട്ടം തടയുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും എന്നാൽ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പറഞ്ഞു. ശനിയാഴ്ച മുതൽ രാജ്യത്തെ ഒൻപത് പ്രമുഖ നഗരങ്ങളിൽ കർഫ്യൂ നിലവിൽ വരും. രാത്രി ഒൻപത് മുതൽ പുലർച്ചെ ആറ് വരെയാണ് കർഫ്യു. …
സ്വന്തം ലേഖകൻ: ജോര്‍ജിയയിലെയും ടെക്‌സസിലെയും ഏര്‍ലി വോട്ടിംഗ് കേന്ദ്രങ്ങളില്‍ കനത്ത പോളിംഗ്. മിക്ക വോട്ടര്‍മാരും മെയില്‍ ഇന്‍ ബാലറ്റുകള്‍ പ്രയോജനപ്പെടുത്തുന്നു. ഇരുപക്ഷവും വോട്ടുകള്‍ തങ്ങള്‍ക്കാണ് കൂടുതലെന്ന് അവകാശവാദവുമായി രംഗത്തുണ്ട്. ടെക്‌സസില്‍, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനപിന്തുണ എത്രമാത്രം കൃത്യമാണെന്ന് ഈ പോളിംഗ് വ്യക്തമാക്കുന്നു. അതേസമയം, മെയില്‍ ഇന്‍ ബാലറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്ക് മാത്രം ഗുണകരമാവുക എന്ന വാദം …
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങൾവഴി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ യു.എ.ഇ. കൂടുതൽ കടുപ്പിച്ചു. അപകീർത്തിപ്പെടുത്തുന്നതരം കമന്റുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് തടവുശിക്ഷയോ, കനത്ത പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കുമെന്ന് യു.എ.ഇ. പ്രോസിക്യൂട്ടർമാർ മുന്നറിയിപ്പ് നൽകി. 250,000 ദിർഹം മുതൽ 500,000 ദിർഹം വരെയായിരിക്കും പിഴ. അധിക്ഷേപ സന്ദേശങ്ങൾ അയക്കുന്നവർക്കും പിഴ ബാധകമാണ്. 2020-ലെ …
സ്വന്തം ലേഖകൻ: പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റുകളുടെ പ്രിൻറഡ് കോപ്പി മസ്കത്ത് വിമാനത്താവളത്തിൽ നൽകുന്നത് പുനരാരംഭിച്ചു. സാേങ്കതിക തകരാറിനെ തുടർന്നാണ് ഇൗ സേവനം കുറച്ചു ദിവസങ്ങളായി നിർത്തിവെച്ചിരുന്നതെന്ന് ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. ഡ്രൈവ് ത്രൂ കോവിഡ് ബൂത്തിൽനിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. പി5 പാർക്കിങ് മേഖലയിലെ ഡ്രൈവ് ഇൻ ബൂത്തിൽ നിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. നേരത്തേയുണ്ടായിരുന്ന രീതിയെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മാടാടിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ എംബസ്സി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് മാടാടുമായി www. madad. gov. in എന്ന വെബ് സൈറ്റുമായി ബന്ധപെടാവുന്നതാണ്. 2015 മുതല്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ കോണ്‍സുലര്‍ സെര്‍വീസ് മാനേജ്‌മെന്റ് സംവിധാനമാണ് madad. അതോടൊപ്പം …