1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അടുത്ത കൊവിഡ് തലസ്ഥാനമായി ബ്രസീൽ; യുഎസിൽ മരണം അരലക്ഷം കവിഞ്ഞു
അടുത്ത കൊവിഡ് തലസ്ഥാനമായി ബ്രസീൽ; യുഎസിൽ മരണം അരലക്ഷം കവിഞ്ഞു
സ്വന്തം ലേഖകൻ: ബ്രസീലിലെ ആശുപത്രികള്‍ കൊറോണ രോഗികളെ കൊണ്ട് നിറയുന്നു. മോര്‍ച്ചറികളിലും സെമിത്തേരികളിലും സ്ഥലമില്ലാതായതിനെ തുടര്‍ന്ന് കൂട്ടക്കുഴിമാടങ്ങളൊരുക്കിയാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. സ്ഥിതി അതീവ ഗൗരവതരമായിട്ടും സാമൂഹിക അകലം പാലിക്കാനുള്ള കടുത്ത നടപടികൾ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മാത്രവുമല്ല മെയ് മാസത്തിൽ ലോക്ക്ഡൗണിൽ അയവുവരുത്താനാണ് പ്രസിഡന്റ് ആലോചിക്കുന്നതും. റിയോ ഡി ജനീറയിലെയും മറ്റ് നാല് …
റമദാ‍ൻ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ; ദുബായിൽ പുറത്തിറങ്ങാൻ പെർമിറ്റ് വേണ്ട
റമദാ‍ൻ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ; ദുബായിൽ പുറത്തിറങ്ങാൻ പെർമിറ്റ് വേണ്ട
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണ നടപടികളില്‍ ഇളവു വരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ മുന്‍കരുതലുകളുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശമിറക്കി യു.എ.ഇ. റമദാന്‍ കാലത്ത് പാലിക്കേണ്ട മുന്‍കരുതലുകളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ ദുരന്തനിവാരണ സമിതിയാണ് (NCEMA) ആണ് മാര്‍ഗ നിര്‍ദ്ദേശം ഇറക്കിയിരിക്കുന്നത്. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ് പൊതു, സ്വാകാര്യ സ്ഥലങ്ങളില്‍ ഒത്തു കൂടരുത്. ഒരു സ്ഥലത്ത് ഒരു …
ആശങ്ക അകലുന്നില്ല, രാജ്യത്ത് കൊവിഡ് ബാധിതര്‍ കാൽ ലക്ഷത്തിലേക്ക്; മരണം 775 ആയി
ആശങ്ക അകലുന്നില്ല, രാജ്യത്ത് കൊവിഡ് ബാധിതര്‍ കാൽ ലക്ഷത്തിലേക്ക്; മരണം 775 ആയി
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം 775 ആയി ഉയര്‍ന്നു. 24,506 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കുറുകള്‍ക്കിടെ രാജ്യത്ത് 1,429 പേര്‍ രോഗബാധിതരായതായും 57 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ദില്ലിയിലും കൊവിഡ് …
ഗൾഫ് മേഖലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 36,633; സൌദിയിൽ മാത്രം 15,000 പേർക്ക് രോഗം
ഗൾഫ് മേഖലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 36,633; സൌദിയിൽ മാത്രം 15,000 പേർക്ക് രോഗം
സ്വന്തം ലേഖകൻ: ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസുമാണ് ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 46 വര്‍ഷമായി ദുബായി പോലീസിലെ മെക്കാനിക്കല്‍ മെയ്ന്‍റനന്‍സ് വിഭാഗം ജീവനക്കാരാനയാരുന്നു ഷംസുദ്ദീന്‍. ജേക്കബ് തോമസ് 20വര്‍ഷമായി പ്രവാസിയാണ്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ …
യുഎസിൽ 24 മണിക്കൂറിനിടെ 1738 മരണം; ആകെ മരണം 50,000 കവിഞ്ഞു
യുഎസിൽ 24 മണിക്കൂറിനിടെ 1738 മരണം; ആകെ മരണം 50,000 കവിഞ്ഞു
സ്വന്തം ലേഖകൻ: യുഎസിൽ 24 മണിക്കൂറിനിടെ 1738 കൊവിഡ് മരണം. ഇതോടെ ആകെ മരണം 50,000 കവിഞ്ഞു. ഒടുവിലത്തെ കണക്ക് പ്രകാരം 50,243 കൊവിഡ് മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും അമേരിക്കയിലാണ്. 8.86 ലക്ഷം പേര്‍ക്കാണ് …
“യുഎഇയിൽ ഒരാളും വിദേശിയല്ല, ഒരു കുടുംബം,” ഷെയ്ഖ് ഹാംദാന്റെ ഹൃദയം തൊടുന്ന കുറിപ്പ്
“യുഎഇയിൽ ഒരാളും വിദേശിയല്ല, ഒരു കുടുംബം,” ഷെയ്ഖ് ഹാംദാന്റെ ഹൃദയം തൊടുന്ന കുറിപ്പ്
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയിലും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പകരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽമുക്തും. ട്വിറ്ററിലൂടെയാണ് ഒരു ഹൃദ്യമായ സംഭവം അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. യുഎഇയിൽ നമ്മൾ ഒരു കുടുംബമാണ്. ഒരാളും വിദേശിയല്ല എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവച്ച ഈ സംഭവം പ്രവാസികൾക്ക് പകരുന്നത് സമാനതകളില്ലാത്ത ആശ്വാസമാണ്. അസുഖ ബാധിതനായ പിതാവുമായി …
രാജ്യത്ത് കോവിഡ് ബാധിതർ 21700 ആയി; ഡി‌എ, ആശ്വാസബത്ത വർധനയില്ലെന്ന് കേന്ദ്രം
രാജ്യത്ത് കോവിഡ് ബാധിതർ 21700 ആയി; ഡി‌എ, ആശ്വാസബത്ത വർധനയില്ലെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: രാജ്യത്തെ കോവിഡ് ബാധിതർ 21700 ആയി. ഇതിൽ 4325 പേർക്കു (19.93%) രോഗം ഭേദമായി. 686 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 1409 പേർക്കു രോഗം സ്ഥിരീകരിച്ചു; 34 പേർ മരിച്ചു. മുംബൈയിൽ മാത്രം രോഗികൾ 4000 പിന്നിട്ടു. രോഗവ്യാപനം ഗുരുതരമാകുമെന്ന സൂചനയാണു മുംബൈ സന്ദർശിച്ച കേന്ദ്രസംഘം നൽകുന്നത്. നഗരത്തിലെ മാത്രം …
കുടിയേറ്റ വിലക്ക്: ഗ്രീൻ കാർഡിനായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് നീളും
കുടിയേറ്റ വിലക്ക്: ഗ്രീൻ കാർഡിനായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് നീളും
സ്വന്തം ലേഖകൻ: ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണിതെന്നാണ് ട്രംപ് സര്‍ക്കാര്‍ പറയുന്നത്. “നമ്മുടെ രാജ്യത്ത്‌ തൊഴിലെടുക്കുന്ന അമേരിക്കക്കാരെ സംരക്ഷിക്കാന്‍ ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പുവെച്ചു. നമ്മുടെ സമ്പദ്ഘടന തുറക്കുന്നതോടെ തൊഴിലില്ലാത്ത അമേരിക്കകാര്‍ക്ക് ആദ്യ ജോലി സാധ്യതകള്‍ ഉറപ്പാക്കാന്‍ …
സൗദി പ്രവാസികൾക്ക്‌ നാട്ടിലേക്ക് മടങ്ങാൻ സംവിധാനം; ദുബായിൽ പ്രമുഖ മലയാളി വ്യവസായി മരിച്ചു
സൗദി പ്രവാസികൾക്ക്‌ നാട്ടിലേക്ക് മടങ്ങാൻ സംവിധാനം; ദുബായിൽ പ്രമുഖ മലയാളി വ്യവസായി മരിച്ചു
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിലെടുക്കുന്ന വിദേശികൾക്ക്‌ അവരുടെ രാജ്യങ്ങളിലേക്ക്‌ മടങ്ങാൻ പുതിയ സംവിധാനം ഒരുക്കി സൗദി അറേബ്യ. മടക്കം എന്നർഥം വരുന്ന ‘ഔദ’ എന്ന് പേരിട്ട പദ്ധതി പ്രകാരം നാട്ടിലേക്ക്‌ മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്‌ അബ്‌ഷിർ വഴി റജിസ്റ്റർ ചെയ്യാൻ കഴിയും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്‌ പ്രകാരം അഭ്യന്തര മന്ത്രാലയമാണ്‌ ഇത്‌ പ്രഖ്യാപിച്ചത്‌. എക്സിറ്റ്- …
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 41 മരണം; ഡൽഹിയിൽ മലയാളി നഴ്സിനും കുടുംബത്തിനും കോവിഡ്
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 41 മരണം; ഡൽഹിയിൽ മലയാളി നഴ്സിനും കുടുംബത്തിനും കോവിഡ്
സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തമായി തുടരുന്നതിനിടെയിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 21000 കടന്നിരിക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം 21393 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 41 പേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 681 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം …