സ്വന്തം ലേഖകൻ: ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ 2020 ല്‍ വലിയ രീതിയിലുള്ള ഹാക്കിങ് ശ്രമങ്ങള്‍ നടന്നുവെന്ന് പഠന റിപ്പോര്‍ട്ട്. പ്രധാനമായും ഊര്‍ജവിതരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്ന് യുഎസ് ആസ്ഥാനമായ സൈബര്‍ സുരക്ഷാ സ്ഥാപനം റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് ഹാക്കര്‍മാര്‍ നിക്ഷേപിച്ച മാല്‍വെയര്‍ …
സ്വന്തം ലേഖകൻ: രൂപയ്ക്കെതിരെ ദിർഹത്തിന്റെയും റിയാലിന്റെയും മൂല്യം വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി യുഎഇ ദിർഹത്തിന് 20 രൂപയിലേറെ വിലയുണ്ട്. ആയിരം രൂപ നാട്ടിൽ കിട്ടാൻ അൻപത് ദിർഹം അയച്ചാൽ മതിയെന്നു ചുരുക്കം. കഴിഞ്ഞ നവംബറിലാണ് ദിർഹം റെക്കോർഡ് ഉയരത്തിലെത്തിയത്. ഒരു ദിർഹത്തിന് 20.350 രൂപ വരെയാരുന്നു അന്നത്തെ നില. പുതിയ സാഹചര്യം തുടർന്നാൽ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അടുത്ത ബുധനാഴ്ച ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വർധനയ്ക്ക് റിഷി സുനകിനു മേൽ സമ്മർദ്ദമേറുന്നു. മഹാമാരി മൂലം തകർന്നിടിഞ്ഞ സാമ്പത്തിക രംഗം തിരിച്ചു പിടിക്കാനുള്ള ചാൻസലറുടെ ബഡ്ജറ്റ് ജനങ്ങൾക്ക് മേൽ അധിക നികുതി ചുമത്താൻ ഇടയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കോർപ്പറേഷൻ ടാക്സ്, ഇൻകം ടാക്സ് …
സ്വന്തം ലേഖകൻ: അമേരിക്കൻ ജനതയെകൊവിഡ് ദുരിതത്തിൽനിന്ന് കരകയറ്റാൻ പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ച 1.9 ട്രില്യൺ ഡോളറിെൻറ സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭയുടെ അംഗീകാരം. 212നെതിരെ 219 വോട്ടുകൾക്കാണ് പാക്കേജ് പാസാക്കിയത്. ഇനി സെനറ്റ് കൂടി അംഗീകരിച്ചാൽ സാമ്പത്തിക പാക്കേജ് പ്രാബല്യത്തിലാകും. ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് ഡെമോക്രാറ്റിക് അംഗങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം പാക്കേജ് …
സ്വന്തം ലേഖകൻ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ശനിയാഴ്ച പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്നത്. റിപ്പോര്‍ട്ട് ലോകത്തിന് മുന്നില്‍ വെച്ചതിന് പിന്നാലെ കൊലപാതകത്തിന് ഉത്തരവിട്ട മുഹമ്മദ് ബിന്‍ സല്‍മാന് എന്തുകൊണ്ടാണ് ഉപരോധം ഏര്‍പ്പെടുത്താത്തത് എന്ന …
സ്വന്തം ലേഖകൻ: ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് യു.എസ്. കോണ്‍ഗ്രസ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സൗദി അറേബ്യ നിഷേധിച്ചു. സൗദി പൗരനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് സൗദി വിദേശകാര്യ മന്ത്രാലയം നിഷേധിച്ചത്. നിഷേധാത്മകവും തെറ്റായതും അസ്വീകാര്യവുമായ വിലയിരുത്തല്‍ പൂര്‍ണ്ണമായും സൗദി അറേബ്യന്‍ സര്‍ക്കാര്‍ നിരസിക്കുന്നു. രാജ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട തെറ്റായ …
സ്വന്തം ലേഖകൻ: ഒമാനിലെത്തുന്ന യാത്രക്കാർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കി രണ്ടാഴ്ചയാകുമ്പോഴും ഹോട്ടലുകളിൽ വൻ തിരക്ക്. എന്നാൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ തള്ളിക്കയറ്റം കുറയുന്നതായാണ് റിപ്പോർട്ട്. നാട്ടിൽ ആറു മാസത്തോളം തങ്ങിയവർ, വിസ കാലാവധി കഴിഞ്ഞവർ, നേരേത്ത ടിക്കറ്റെടുത്തവർ എന്നിവരുടെ തിരക്കായിരുന്നു ഇതുവരെ. എന്നാൽ, ക്വാറൻറീൻ അധിക ചെലവ് അടക്കം കണക്കിലെടുത്ത് നാട്ടിലുള്ളവർ പലരും യാത്ര …
സ്വന്തം ലേഖകൻ: സൈന്യത്തിനെതിരായി സംസാരിച്ച മ്യാന്‍മറിലെ യുഎന്‍ അംബാസിഡറെ പുറത്താക്കി മ്യാന്മറിലെ പട്ടാള ഭരണകൂടം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുനഃസ്ഥാപിക്കുന്നത് വരെ മ്യാന്‍മര്‍ മിലിറ്ററിയുമായി ആരും സഹകരിക്കരുതെന്ന് യു.എന്‍.അംബാസിഡര്‍ ക്വാ മോ തുന്‍ പറഞ്ഞിരുന്നു. സൈന്യത്തിന്റെ നടപടിക്ക് പിന്നാലെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഏറെ വൈകാരികമായ പ്രസംഗമാണ് മോ തുന്‍ നടത്തിയത്. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാന്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടൻ്റെ കൊവിഡ് പോരാട്ടത്തിനും ഉത്തേജക പദ്ധതികൾക്കും പണം കണ്ടെത്താൻ റിഷി സുനക് മാജിക്കിന് കഴിയുമോ? ബുധനാഴ്ചത്തെ ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി എല്ലാവരും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. ഏറ്റവും ഒടുവിലത്തെ ദേശീയ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടന്റെ പൊതു ചെലവുകളും ഉത്തേജക പദ്ധതികളും “വളരെയധികം ബുദ്ധിമുട്ടുകൾ” നേരിടേണ്ടി വരുമെന്ന് ചാൻസലർ റിഷി സുനക് മുന്നറിയിപ്പ് നൽകിയതും …
സ്വന്തം ലേഖകൻ: 19 കാരനായ ഇന്തോ അമേരിക്കൻ വിദ്യാർഥിയെ കണ്ടെത്താൻ സഹായം തേടി ഫ്രിമോണ്ട് പൊലീസ്. സാന്റാക്രൂസിലെ കലിഫോർണിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അഥർവ് ചിഞ്ചുവഡക്കയാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായത്. ഞായറാഴ്ച വൈകിട്ട് മാതാപിതാക്കളാണ് അഥർവിനെ അവസാനമായി കാണുന്നത്. വീട്ടിൽ നിന്നു വളർത്തു നായക്കുള്ള ഭക്ഷണം വാങ്ങാൻ പുറത്തു പോയ അഥർവ് പിന്നീട് തിരിച്ചെത്തിയില്ല. ആറടി ഉയരവും …