സ്വന്തം ലേഖകൻ: വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള ശമ്പള പരിധി കർശനമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രതിമാസം 600 ദിനാർ ശമ്പളം ഉൾപ്പെടെ വിവിധ നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ മാത്രം ഡ്രൈവിങ് ലൈസൻസ് നൽകിയാൽ മതി എന്നതാണ് നിയമം. കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ …
സ്വന്തം ലേഖകൻ: അവധിയിലിരിക്കെ തൊഴിലാളികളെ ജോലിയിൽ നിന്നു പിരിച്ചുവിടുകയോ താക്കീത് നൽകുകയോ അരുതെന്ന് മാനവ വിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ തൊഴിലാളികളും തൊഴിലുടമകളും അവരവരുടെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അറിഞ്ഞിരിക്കണം. തൊഴിൽ കരാറിന്റെ പകർപ്പ് തൊഴിലാളിക്ക് തൊഴിലുടമ നൽകുകയും ഇതിലെ വ്യവസ്ഥകൾ പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വിവിധ ഭാഷകളിൽ മന്ത്രാലയം …
സ്വന്തം ലേഖകൻ: യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കു പ്രവേശിക്കുന്നതിന് കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. കോവിഡ് വ്യാപനനിരക്ക് ദശാംശം രണ്ടു ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. തീരുമാനം നാളെ പ്രാബല്യത്തിലാകും. ദുബായിൽ താമസിച്ച് നിത്യേന അബുദാബിയിൽ ജോലിക്ക് പോയി വന്നിരുന്നവർക്കും സെയിൽസ്‌മാൻമാർക്കും മറ്റും ഇത് …
സ്വന്തം ലേഖകൻ: ശരാശരി പ്രതിമാസ ശമ്പളത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാരെ പിന്നിലാക്കി സൗദി സ്ത്രീകള്‍. 2020 രണ്ടാം പകുതിയിലാണ് രാജ്യത്തെ സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങിയത്. സൗദിയില്‍ ഇതാദ്യമാണെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കാലയളവില്‍ സ്ത്രീകളുടെ ശരാശരി പ്രതിമാസ ശമ്പളം 4105 റിയാലും പുരുഷന്‍മാരുടേത് 3944 റിയാലുമായിരുന്നുവെന്ന് അല്‍ വതന്‍ പത്രം റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്‍ ക്യാമ്പയിന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തീകരണത്തോട് അടുത്ത സാഹചര്യത്തില്‍ ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്നത്. നേരത്തേ ഏത് വാക്‌സിന്‍ എടുത്തവരാണെങ്കിലും ബൂസ്റ്റര്‍ ഡോസായി ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ …
സ്വന്തം ലേഖകൻ: യുകെയിൽ വിദേശ യാത്രക്കാർക്കുള്ള കോവിഡ് ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ. യാത്രകൾക്ക് മുൻപും ശേഷവുമുള്ള പിസിആർ ടെസ്റ്റുകൾ വാക്സിൻ പൂർണ്ണമായും ലഭിച്ചിട്ടുള്ളവർക്ക് വേണ്ടി വരില്ല എന്നതാണ് ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന ഇളവുകളിൽ പ്രധാനം. എന്നാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ബ്രിട്ടീഷുകാർക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ ക്വാറന്റൈൻ ചെയ്യേണ്ടി വരും. വാക്സിൻ ലഭിച്ചവർക്ക് വിദേശത്ത് നിന്ന് മടങ്ങുമ്പോൾ …
സ്വന്തം ലേഖകൻ: ഏഷ്യ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം തടയാൻ പുതിയ ത്രിരാഷ്ട്ര പ്രതിരോധ കരാർ പ്രഖ്യാപിച്ച് യു.എസും യു.കെയും ഓസ്ട്രേലിയയും. കരാറനുസരിച്ച് ഓസ്ട്രേലിയക്ക് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കാൻ സാധിക്കും. അതിനു വേണ്ട സാങ്കേതിക വിദ്യ യുഎസ് കൈമാറും. എന്നാൽ ആണവായുധങ്ങൾ വഹിച്ചുകൊണ്ടുള്ള അന്തർവാഹിനികളല്ലെന്നും രാജ്യങ്ങൾ വ്യക്തമാക്കി. കാരണം ആണവനിർവ്യാപന കരാറിൽ ഒപ്പുവെച്ച രാജ്യമാണ് ഓസ്ട്രേലിയ. …
സ്വന്തം ലേഖകൻ: 18 വര്‍ഷത്തെ പ്രണയത്തിന് ശേഷം അമേരിക്കൻ സ്റ്റേറ്റായ കൊളറാഡോ ഗവർണർ വിവാഹിതനായി. തന്റെ സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനെയാണ് ജാരെഡ് പോളിസും ജീവിത പങ്കാളിയാക്കിയത്. മാർലോൺ റെയ്സ് എന്ന സുഹൃത്തിനെയാണ് ജാരെഡ് പോളിസ് വിവാഹം കഴിച്ചത്. ബുധനാഴ്ചയോടെ 46 കാരനായ പോളിസും 40 കാരനായ റെയ്സും തമ്മിൽ വിവാഹം കഴിക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു അമേരിക്കൻ സ്റ്റേറ്റ് …
സ്വന്തം ലേഖകൻ: ദുബായിയുടെ സ്വന്തം വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ അടുത്ത ആറ് മാസത്തിനുള്ളിൽ 3,000 കാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയും നിയമിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാം. സൈറ്റിലൂടെ തന്നെ അപേക്ഷ സമർപ്പിക്കാനും കഴിയും. യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചുകൊണ്ട് എമിറേറ്റ്സ് തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമാനുഗതമായി പുനഃസ്ഥാപിച്ചുവരുന്നു. കോവിഡ് …
സ്വന്തം ലേഖകൻ: സൗദിയിൽ നൈപുണ്യ വികസന പദ്ധതിക്കു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുടക്കംകുറിച്ചു. വരുംകാലത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടും അവസരങ്ങൾ പ്രയോജനപ്പെടുത്തിയും പ്രാദേശിക, രാജ്യാന്തര തലത്തിൽ മനുഷ്യശേഷി പുരോഗതി ലക്ഷ്യമിട്ടാണ് വിഷൻ 2030ന്റെ കീഴിൽ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. നിലവിലെയും ഭാവിയിലെയും തൊഴിൽ വിപണിക്കായി മത്സരക്ഷമതയുള്ള പൗരന്മാരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ലോകോത്തര പരിശീലനം നൽകും. …