സ്വന്തം ലേഖകൻ: ഇനി 10 ദിവസം മാത്രം ശേഷിക്കെ എക്സ്പോ 2020ക്ക് ആവേശം പകരാൻ ഔദ്യോഗിക ഗാനമെത്തി. ‘ദിസ് ഇൗസ് ഔവർ ടൈം’ (ഇത് നമ്മുടെ സമയം) എന്ന് ആരംഭിക്കുന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വിഡിയോ, യുഎഇയുടെ സംസ്കാരം, ജീവിതം, കാഴ്ചകൾ എന്നിവയാൽ സമ്പന്നമാണ്. ലോക രാജ്യങ്ങളുടെ സംഗമമൊരുക്കുന്ന ഉത്സവത്തിലേയ്ക്ക് സുസ്വാഗതമോതുകയാണ് മനോഹരമായ ഇൗ ഗാനത്തിലൂടെ, ദുബായ്. …
സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൗദി മന്ത്രി. ലോക രാഷ്ട്രങ്ങള്‍ വാക്‌സിന് വേണ്ടി അടിപിടി കൂടുമ്പോള്‍ വാക്‌സിന്‍ ലഭ്യമായിട്ടും അത് സ്വീകരിക്കാന്‍ തയ്യാറാവാതെ പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍ ഒന്നുകില്‍ അഹങ്കാരികളോ അല്ലെങ്കില്‍ കുപ്രചാരണങ്ങളുടെ ഇരകളോ ആണെന്ന് രോഗപ്രതിരോധത്തിനായുള്ള അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസീരി കുറ്റപ്പെടുത്തി. വാക്‌സിന്‍ കോവിഡിനെതിരായ …
സ്വന്തം ലേഖകൻ: സൗദി-ഇന്ത്യ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം. സൗദിയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും സുദൃഢവുമായ ബന്ധങ്ങൾ പുതുക്കുകയും പൊതു താൽപര്യത്തിലുള്ള പ്രാദേശികവും രാജ്യാന്തരവുമായ വിഷയങ്ങളിൽ ഉഭയകക്ഷി …
സ്വന്തം ലേഖകൻ: യുകെയിലേയ്ക്ക് തിരിച്ചെത്തണമെന്നും തെറ്റു മനസ്സിലാക്കിയതായും വെളിപ്പെടുത്തി ഐഎസിൽ ചേര്‍ന്ന ബ്രിട്ടീഷ് യുവതി ഷമീമ ബീഗം വീണ്ടും രംഗത്ത്. ഐഎസ് ഭീകരൻ്റെ വധുവായതിൽ തന്നോടു തന്നെ വെറുപ്പു തോന്നുന്നുവെന്ന് യുവതി ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു വിട്ട പുതിയ വീഡിയോയിൽ വ്യക്തമാക്കുന്നു. താൻ ഭീകരതയ്ക്കതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്നതായും തനിക്ക് രണ്ടാമതൊരു അവസരം തരണമെന്നും ഷമീമ ബീഗം …
സ്വന്തം ലേഖകൻ: യുകെയിൽ 12 – 15 പ്രായക്കാർക്ക് വാക്സിൻ വിതരണം തിങ്കളാഴ്ച തുടങ്ങും. 12 മുതൽ 15 വയസ്സുവരെയുള്ള മൂന്ന് ദശലക്ഷം കുട്ടികൾക്കാണ് ഇതോടെ ആദ്യ ഡോസ് ലഭിക്കുക. ആദ്യ ഘട്ടത്തിൽ ഇംഗ്ലണ്ടിലെ 1.5 ദശലക്ഷം ആളുകൾക്ക് ബൂസ്റ്റർ സന്ദേശങ്ങൾ അയച്ചുകൊണ്ട് കൊറോണ വൈറസ് വാക്സിൻ പ്രോഗ്രാം മുന്നോട്ട് പോകുകയാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഈ …
സ്വന്തം ലേഖകൻ: റഷ്യൻ സർവകലാശാലയിൽ വിദ്യാർഥികൾക്കു നേരെ വെടിവെപ്പ്. സർവകലാശാലയിലെ ഒരു വിദ്യാർഥി തന്നെയാണ് അക്രമിയെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റതായി ആർ ടി ന്യൂസ് റിപ്പോർട്ട് ചെയ്തു. പേം ക്രായി മേഖലയിലുള്ള പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ കറുത്ത വേഷവും ഹെൽമറ്റും ധരിച്ച് തോക്കേന്തിയെത്തിയ അക്രമി മറ്റ് …
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയതായി അബൂദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനമായി കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. അതോടൊപ്പം പൊതു ഇടങ്ങളിലെ പ്രവേശനത്തിന് അല്‍ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ഊർജിതമാക്കാൻ നിർദേശം. അഭ്യസ്തവിദ്യരായ യുഎഇയിലെ യുവതീ യുവാക്കൾക്ക് തൊഴിലവസരം ഉറപ്പിക്കാൻ വിപുലമായ പദ്ധതികൾക്കാണ് യുഎഇ രൂപം നൽകി വരുന്നത്. സുവർണ ജൂബിലി പ്രമാണിച്ച് രാജ്യം ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്ന മേഖല കൂടിയാണിത്. സർക്കാർ സംവിധാനങ്ങളിൽ സ്വദേശികൾക്ക് ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കാൻ നേരത്തെ തന്നെ യുഎഇക്ക് സാധിച്ചിരുന്നു. …
സ്വന്തം ലേഖകൻ: പ്രവാസി ജീവനക്കാരുടെ സൗദിയുടെ തൊഴിൽ നൈപുണ്യം പരിശോധിക്കാൻ നൈപുണ്യ പരീക്ഷകളുമായി സൗദി. ഓരോരുത്തരുടേയും ഇഖാമയിൽ രേഖപ്പെടുത്തിയ തൊഴിൽ മേഖലയിൽ അവർക്ക് കഴിവുണ്ടോ എന്ന കാര്യം പരിശോധിച്ച് അറിയുന്നതിന് വേണ്ടിയാണ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരീക്ഷ നടത്തുന്നത്. രാജ്യത്തെ തൊഴിൽ മേഖലയുടെ കാര്യക്ഷമത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സൗദിയിൽ ജോലി …
സ്വന്തം ലേഖകൻ: സൗദിയിലെ വാദി ദവാസിറിലെ പെട്രോൾ പമ്പ് ജീവനക്കാരനായ മലയാളിയെ തോക്കുപയോഗിച്ച് വെടിവെച്ച സൗദി പൗരന് ഏഴുവർഷം തടവു ശിക്ഷ. ഫുൾടാങ്ക് എണ്ണയടിച്ച ശേഷം പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് വെടിവെച്ചത്. കൊല്ലം സ്വദേശിയായ മുഹമ്മദ് നിലവിൽ ചികിത്സയിലാണ്. പബ്ലിക് പ്രോസിക്യൂഷൻ കടുത്ത ശിക്ഷ വേണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതിയായ സൗദി പൗരൻ കോടതി …