സ്വന്തം ലേഖകൻ: മസ്‌കത്തിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള രണ്ടാം ഘട്ട അപേക്ഷ മാര്‍ച്ച് 20മുതല്‍ നടക്കും. ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ത്യന്‍ സ്‌കൂള്‍ വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മസ്‌കത്ത്, ദാര്‍സൈത്ത്, വാദികബീര്‍, സീബ്, ഗൂബ്ര, മബേല, ബൗശര്‍ എന്നീ ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്. ഓരോസ്‌കൂളുകളിലെ …
സ്വന്തം ലേഖകൻ: എക്സ്റ്ററില്‍ 94-കാരനായ വൃദ്ധനെ കെയര്‍ ഹോമില്‍ വെച്ച് മോശമായി പരിചരിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങിയതോടെ മലയാളി കെയര്‍ വര്‍ക്കര്‍ക്കു ജയില്‍ശിക്ഷ. എക്‌സ്റ്റര്‍ ലാംഗ്‌ഫോര്‍ഡ് പാര്‍ക്ക് നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യവെയാണ് ജിനു ഷാജി(26 ) പ്രായമായ മനുഷ്യന്റെ കാലുകള്‍ പിന്നിലേക്ക് വലിച്ച് തലയ്ക്ക് മുകളില്‍ പിടിച്ച് വേദനിപ്പിച്ചത്. വേദന കൊണ്ട് വൃദ്ധന്‍ കരഞ്ഞെങ്കിലും …
സ്വന്തം ലേഖകൻ: എന്‍എച്ച് എസിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് 2000 പേരെ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യും. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ എംബിബിഎസ് കഴിഞ്ഞ ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ വലിയ അവസരത്തിനാണ് വഴിതുറന്നിരിക്കുന്നത്. എന്‍എച്ച് എസില്‍ 30 ശതമാനത്തോളം വരുന്ന ഡോക്ടര്‍മാര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതില്‍ നല്ലൊരു ശതമാനം നേഴ്സുമാരും ഡോക്ടര്‍മാരുമായ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം അയര്‍ലൻഡിൽ ഏറ്റവുമധികം വർക്ക് പെർമിറ്റുകൾ ലഭിച്ചത് ഇന്ത്യക്കാർക്ക്. ആകെ അനുവദിച്ചത് 30,981 വര്‍ക്ക് പെര്‍മിറ്റുകളിൽ 38 ശതമാനം ഇന്ത്യക്കാരുടെയാണ്. അതായത് 11,893 എണ്ണം. ഫിലിപ്പീന്‍സ്, ബ്രസീല്‍, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് യഥാക്രമം പിന്നീട് വർക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചത്. ഈ അഞ്ച് രാജ്യക്കാര്‍ക്കായാണ് ആകെ പെര്‍മിറ്റുകളില്‍ 65 …
സ്വന്തം ലേഖകൻ: ഇലക്ടറല്‍ ബോണ്ട് കേസില്‍ സര്‍ക്കാരിനും എസ്ബിഐക്കും വീണ്ടും തിരിച്ചടി. ബോണ്ടുകളുടെ തിരിച്ചറിയല്‍ കോഡ് നല്കാന് എസ്ബിഐയോട് കോടതി ഉത്തരവിട്ടു. ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയെന്ന് കാട്ടി വ്യാഴാഴ്ചയ്ക്കുള്ളില്‍ സത്യവാംഗ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്കി. എസ്ബിഐ കൈമാറുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നതിനിടെ എസ്ബിഐക്കെതിരേ കോടതി …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള സമയത്തിൽ മാറ്റം. മസ്‌കത്തിൽ നിന്ന് രാവില 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും പുലർച്ചെ 4.35ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ 6.35ന് മസ്‌കത്തിലെത്തും. അടുത്ത മാസം നാല് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരികയെന്നും …
സ്വന്തം ലേഖകൻ: താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് സൗദി അധികൃതര്‍ ഒരാഴ്ചയ്ക്കിടെ 19,746 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിടിയിലായവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും.മാര്‍ച്ച് ഒമ്പത് ശനിയാഴ്ച മുതല്‍ 15 വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. റമദാന്‍ കാലത്തും പതിവ് സുരക്ഷാ …
സ്വന്തം ലേഖകൻ: സൗദിയില്‍ വാഹനവില്‍പ്പന നടത്താന്‍ കാലാവധിയുള്ള അംഗീകൃത വാഹനപരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് ഉണര്‍ത്തി ഗതാഗത മന്ത്രാലയം. വാഹന വില്‍പ്പന നടത്തുന്നതിന് രേഖകള്‍ തയ്യാറാക്കുന്ന ഏജന്‍സികളും സ്ഥാപനങ്ങളും ഇത് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. അംഗീകൃത വാഹന പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന നിര്‍ദ്ദേശം ഉണര്‍ത്തി സൗദി സ്റ്റാന്റേര്‍ഡ്‌സ് മെട്രോളജി ക്വാളിറ്റി ഓര്‍ഗനൈസേഷന്‍. രാജ്യത്ത് വാഹന വില്‍പ്പന രേഖകള്‍ …
സ്വന്തം ലേഖകൻ: യുകെ, ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അന്തിമ തീരുമാനത്തില്‍ എത്താതെ പിരിഞ്ഞു. 14-ാം വട്ട ചര്‍ച്ചകളിലാണ് കാര്യങ്ങള്‍ കരാറിലേക്ക് എത്താതെ അവസാനിപ്പിച്ചത്. ഇതോടെ കരാറിന്‍റെ ഭാവി തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഉറപ്പായി. വെള്ളിയാഴ്ച രാത്രിയോടെയാണ് ഏറ്റവും ഒടുവിലത്തെ ചര്‍ച്ചകള്‍ യുകെ സർക്കാർ പൂര്‍ത്തിയാക്കിയത്. പ്രതിനിധികള്‍ രണ്ടാഴ്ചയായി തുടരുന്ന വിശദമായ ചർച്ചകൾക്ക് ഒടുവില്‍ …
സ്വന്തം ലേഖകൻ: സ്വദേശിവത്കരണ നിയമം മറികടക്കാൻ വ്യാജ നിയമനം നടത്തുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ രണ്ടു വർഷങ്ങളിലായി രണ്ടായിരത്തോളം വ്യാജ നിയമനങ്ങളാണ് കണ്ടെത്തിയത്. നിയമവിരുദ്ധ നടപടിക്ക് തുനിഞ്ഞ കമ്പനികൾക്കെതിരെ കർശന ശിക്ഷ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. 1202 സ്വകാര്യ കമ്പനികളാണ് വ്യാജ നിയമനം നടത്തി സ്വദേശിവത്കരണ മാനദണ്ഡം അട്ടിമറിക്കാൻ ശ്രമിച്ചത്. ഈ സ്ഥാപനങ്ങൾക്ക് ഇരുപതിനായിരം മുതൽ …