സ്വന്തം ലേഖകൻ: കൊവിഡ്-19 മൂലം സമ്പദ്വ്യവസ്ഥ തകർന്നടിഞ്ഞ് ബ്രിട്ടൻ. 300 വർഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് അറിയിച്ചത്. കൊവിഡ് പ്രതിരോധത്തിെൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ മുതൽ റസ്റ്റാറൻറുകളും കടകളും സ്കൂളുകളും അടച്ചിട്ടിരിക്കയാണ്. വടക്കൻ അയർലൻഡ്, സ്കോട്ലൻറ്, വെയിൽസ് എന്നിവിടങ്ങളിലും കടുത്ത നടപടികൾ നിലനിൽക്കുന്നുണ്ട്. വളർച്ചനിരക്ക് 9.9 …
സ്വന്തം ലേഖകൻ: ജനുവരി ആറിനു നടന്ന കാപിറ്റല്‍ കലാപത്തിൽ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വീണ്ടും കുറ്റം ആവർത്തിക്കുമെന്ന് സെനറ്റിൽ ഡെമോക്രാറ്റിക് അംഗങ്ങളുടെ മുന്നറിയിപ്പ്. ഭാവിയിൽ ഒരു പ്രസിഡൻറു പോലും ഇത്തരത്തിലൊരു കലാപത്തിലേക്ക് ജനങ്ങളെ തള്ളിവിടുകയില്ലെന്ന് ഉറപ്പിക്കുന്ന തരത്തിലാകണം ട്രംപിന് ശിക്ഷ വിധിക്കേണ്ടതെന്ന് ഹൗസ് പ്രോസിക്യൂട്ടർ ജോ നെഗൂസ് ആവശ്യപ്പെട്ടു. ട്രംപ് ഏതെങ്കിലും …
സ്വന്തം ലേഖകൻ: ജർമ്മനിയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് കൊറോണ ബോണസായി 1,500 യൂറോ നല്‍കുമെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ അറിയിച്ചു. കൊവിഡ് രോഗികളെ പരിചരിക്കുന്ന ക്ലിനിക്കുകളിലെ ജീവനക്കാര്‍ക്ക് സാമ്പത്തിക അംഗീകാരമായാണ് ഈ തുക നൽകുന്നത്. ജൂണ്‍ അവസാനത്തോടെ ജീവനക്കാർക്ക് 1500 യൂറോ വരെ നികുതി രഹിത ബോണസായി ലഭ്യമാക്കാനാണ് പദ്ധതി. 2020 മാര്‍ച്ച് 1 മുതല്‍ …
സ്വന്തം ലേഖകൻ: മൂന്നു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പ്രമുഖ സൗദി വനിതാവകാശ പ്രവര്‍ത്തക ലൂജെയ്‌ന്‍ അല്‍ ഹാത്ത്‌ലൗലിനു മോചനം. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരേ യു.എസ്, സൗദി ഭരണകൂടത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണു ഹാത്ത്‌ലൗലിനെ മോചിപ്പിച്ചത്. 2018 മേയിലാണു ഹാത്ത്‌ലൗലും ഒരു സംഘം വനിതാപ്രവര്‍ത്തകരും അറസ്‌്റ്റിലായത്. സൗദിയില്‍ വനിതാഡ്രൈവര്‍മാര്‍ക്കുള്ള വിലക്ക് നീക്കിയതിനു ആഴ്‌ചകള്‍ക്കു മുമ്പായിരുന്നു അറസ്‌റ്റ്. വിലക്കു നീക്കുന്നതിനായി ഹാത്ത്‌ലൗലും സംഘവും …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ സമൂഹത്തിലെ അംഗങ്ങള്‍ കര്‍ശനമായി പാലിക്കുന്നിടത്തോളം കാലം സൗദി അറേബ്യയിലെ ഷോപ്പിംഗ് മാളുകളും വിപണികളും തുറക്കുമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ വക്താവ് അബ്ദുല്‍റഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു. വാണിജ്യ മന്ത്രിയും മുനിസിപ്പല്‍ ഗ്രാമീണകാര്യ ഭവനമന്ത്രി 370-ലധികം ഷോപ്പിങ് മാളുകളുടെയും മറ്റ് വാണിജ്യ സംരംഭങ്ങളുടെയും ഉടമകളുടെ യോഗം വിളിച്ചുചേര്‍ക്കുകയും കൊറോണ …
സ്വന്തം ലേഖകൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നവംബറിൽ നടത്തിയ മിഷന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സെൻ ഫക്രിസാദെയെ വധിക്കാൻ മൊസാദും സംഘവും നടത്തിയ രഹസ്യ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് ജ്യൂസ് ക്രോണിക്കിൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മൊസാദ് ഇറാനിലേക്ക് കടത്തിയ ഒരു ടൺ ഭാരമുള്ള …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അൺലോക്ക് റോഡ് മാപ്പിനായി മുറവിളി. സേജ് വിദഗ്ദരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നതിനുള്ള റോഡ്മാപ്പ് പ്രഖ്യാപിക്കാൻ ടോറികളിൽ നിന്നാണ് കൂടുതൽ സമ്മർദ്ദം. വാക്സിൻ റോൾ ഔട്ടിന്റെ വേഗതയും വിജയവും പരിഗണിച്ച് സ്കൂളുകൾ മാർച്ച് 8 ന് തുറക്കാമെന്ന എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്ന് പാർട്ടിയിലെ വിമത എംപിമാർ പ്രധാനമന്ത്രി ബോറിസ് …
സ്വന്തം ലേഖകൻ: യുഎസിലെ ടെക്സസിൽ അന്തർ സംസ്ഥാന പാതയിൽ നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് ആറുമരണം. നിരവധി പേർക്ക് പരിക്കേറ്റു. ടെക്സസ് -പടിഞ്ഞാറൻ വിർജീനിയ പാതയിലാണ് അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ കാഴ്ച മറഞ്ഞതാണ് അപകട കാരണം. 133 വാഹനങ്ങളാണ് കൂട്ടിയിടിച്ച് തകർന്നത്. കാറുകളും ട്രക്കുകളുമാണ് തകർന്നവയിൽ അധികവും. നിരവധിപേർ വാഹനങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. …
സ്വന്തം ലേഖകൻ: യുഎഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ സൗജന്യമായി നീട്ടിയതായി റിപ്പോർട്ട്. കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷെൻറ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്. ഡിസംബറിൽ വിസ തീർന്നവരുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയതായി കാണുന്നുണ്ട്. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. കാലാവധി നീട്ടിയാൽ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വാർത്ത ചാനലായ ബിബിസി വേൾഡിന് വിലക്ക് ഏർപ്പെടുത്തി ചൈന. ചൈനീസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ് വിലക്ക് ഏർപ്പെടുത്തിയത്. ഉയിഗൂർ മുസ്ലിംകളെ സംബന്ധിച്ച് വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിലൂടെ രാജ്യത്തെ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. യു.കെ നിയമം ലംഘിച്ചതിന് ചൈനീസ് ബ്രോഡ്കാസ്റ്ററായ സി.ജി.ടി.എൻ നെറ്റ്വർക്കിന്റെ ലൈസൻസ് ബ്രിട്ടൻ റെഗുലേറ്റർ അസാധുവാക്കിയതിന് പിന്നാലെയാണ് ചൈനയുടെ …