1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ശരിയായില്ല, തരൂരിന്റെ ട്വീറ്റ്
അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ശരിയായില്ല, തരൂരിന്റെ ട്വീറ്റ്
പാർലിമെന്റ് ആക്രമണ കേസിലെ സൂത്രധാരനും ഭീകരവാദിയുമായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ശരിയായില്ലെന്ന് മുൻ കേന്ദ്രമന്ത്രി ശശി തരൂർ പറഞ്ഞു. ട്വിറ്ററിലാണ് തരൂർ തൂക്കിക്കൊലയുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. അഫ്സലിനെ തൂക്കിക്കൊന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ശരിയായില്ലെന്നും തരൂർ പറഞ്ഞു. തൂക്കിലേറ്റും മുമ്പ് അഫ്സലിനെ കാണാൻ കുടുംബാംഗങ്ങൾക്ക് അവസരം നൽകണമായിരുന്നെന്നും മൃതദേഹം അവർക്ക് വിട്ടുകൊടുക്കണമായിരുന്നെന്നും ട്വീറ്റിൽ …
കേജ്‌രിവാളോ ബേദിയോ, ഡൽഹി തിരെഞ്ഞെടുപ്പു ഫലം ഇന്നറിയാം
കേജ്‌രിവാളോ ബേദിയോ, ഡൽഹി തിരെഞ്ഞെടുപ്പു ഫലം ഇന്നറിയാം
വാശിയേറിയ പോരാട്ടത്തിനു ശേഷം ഡൽഹി ആരു ഭരിക്കണം എന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. രാജ്യമെങ്ങും ഉറ്റുനോക്കുന്ന ഡൽഹി നിയമസഭ തിരെഞ്ഞെടുപ്പു ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. ഉച്ചയോടെ ഡൽഹി ആരു ഭരിക്കുമെന്നതിനെ പറ്റി വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് കരുതുന്നത്. എഴുപത് സീറ്റുകളിലേക്ക് ജനുവരി ഏഴിനാണ് തെരെഞ്ഞെടുപ്പ് നടന്നത്. …
മോഡി ബജറ്റിൽ വൻ നികുതി ഇളവുകൾ ഉണ്ടാകുമെന്ന് സൂചന
മോഡി ബജറ്റിൽ വൻ നികുതി ഇളവുകൾ ഉണ്ടാകുമെന്ന് സൂചന
2015 – 16 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ വൻ നികുതി ഇളവുകൾ ഉണ്ടായേക്കുമെന്ന് സൂചന. വ്യക്തികളേയും കമ്പനികളേയുമാണ് സർക്കാർ ലക്ഷ്യം വക്കുന്നത്. സമ്പ്യാദശീലം പ്രോത്സാഹിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായി വ്യക്തികൾക്ക് നികുതിയിൽ ഇളവുകൾ ലഭിച്ചേക്കും. ഒപ്പം നിക്ഷേപത്തിന്റെ തോത് വർധിപ്പിക്കുന്നതിനായി കമ്പനികൾക്കും ഇളവുകൾ നൽകും. നിലവിലുള്ള ആദായ നികുതി സ്ലാബുകൾ പുതുക്കി നിശ്ചയിക്കും എന്നാണ് …
ആണവ ഉടമ്പടി, ദുരന്തമുണ്ടായാൽ ഇരകൾക്ക് കേസ് നൽകാൻ കഴിയില്ല
ആണവ ഉടമ്പടി, ദുരന്തമുണ്ടായാൽ ഇരകൾക്ക് കേസ് നൽകാൻ കഴിയില്ല
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാറിന്റെ കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തു വിട്ടു. ആണവ ദുരന്തമുണ്ടായാൽ ഇരകൾക്ക് വിദേശ കമ്പനികൾക്കെതിരെ കേസ് കൊടുക്കാൻ കഴിയില്ല എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ദുരന്തം ഉണ്ടായാൽ ഉത്തരവാദിത്തം പ്ലാന്റ് നടത്തിപ്പുകാർക്കായിരിക്കും എന്ന് കരാറിൽ പറയുന്നു. ബാധ്യത, നഷ്ടപരിഹാരം എന്നിവയെക്കുറിച്ചും കരാറിൽ പറയുന്നുണ്ട്. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നതിന് …
ബുദ്ധിമാന്ദ്യമുള്ള യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി വയലിൽ തള്ളി
ബുദ്ധിമാന്ദ്യമുള്ള യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി വയലിൽ തള്ളി
ഹരിയാനയിലെ രോഹ്തകിൽ യവതിയെ കൂട്ടമാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിനു ശേഷം വയലിൽ ഉപേക്ഷിച്ചു. ബഹു അക്ബർപൂരിലെ ഒരു വയലിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. 28 വയസുള്ള യുവതിക്ക് ബുദ്ധിമാന്ദ്യമുണ്ട്. ശവശരീരം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. യുവതിയുടെ മലദ്വാരത്തിൽ കല്ലുകളും ജനനേന്ദ്രയത്തിൽ 16 സെന്റിമീറ്ററോളം നീളമുള്ള കമ്പും നിരവധി ഗർഭ നിരോധന …
കള്ളപണം, സർക്കാർ പേരുകൾ വെളിപ്പെടുത്തും
കള്ളപണം, സർക്കാർ പേരുകൾ വെളിപ്പെടുത്തും
വിദേശത്ത് പണം നിക്ഷേപിച്ച വ്യക്തികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. അറുപതോളം ആളുകളുടെ വിവരങ്ങളാണ് വെളിപ്പെടുത്തുക. എച്ച്എസ്ബിസി ജനീവ ശാഖ പുറുത്തു വിട്ട കള്ളപണ നിക്ഷേപകരുടെ പട്ടികയിലുള്ള ഇന്ത്യക്കാരുടെ പേരു വിവരങ്ങളാണ് വെളിപ്പെടുത്തുക. വിദേശത്തെ കള്ളപണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിദേശാനുസരണം നികുതി വകുപ്പ് അന്വേഷണം പൂർത്തിയാക്കി. പട്ടികയിൽ ചില പ്രമുഖ …
അറ്റ്ലാന്റയിൽ വെടിവപ്പ്, അഞ്ചു പേർ കൊല്ലപ്പെട്ടു
അറ്റ്ലാന്റയിൽ വെടിവപ്പ്, അഞ്ചു പേർ കൊല്ലപ്പെട്ടു
അമേരിക്കയിലെ അറ്റ്ലാന്റയിൽ ഹൗസിങ് മേഖലയിലുണ്ടായ വെടിവപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ അക്രമി മുൻഭാര്യക്കും കുട്ടികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ തോക്കുധാരിയും കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമി സ്വയം വെടിവച്ചിരിക്കാനുള്ള സാധ്യത പരിഗണിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരും അക്രമിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും അന്വേഷിച്ചു വരികയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. വീടിനുള്ളിൽ നിന്നും വെടിയൊച്ച കേട്ട അയൽവാസികൾ പോലീസിൽ …
സഭാ തർക്കം പരിഹരിക്കണം, പാത്രിയർക്കീസ് ബാവ
സഭാ തർക്കം പരിഹരിക്കണം, പാത്രിയർക്കീസ് ബാവ
ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയേസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പറഞ്ഞു. ഒമ്പതു ദിവസത്തെ കൊച്ചി സന്ദർശനത്തിന് എത്തിയ പാത്രിയർക്കീസ് ബാവ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സഭകൾ തമ്മിലുള്ള തർക്കം ചർച്ചകളിലൂടെ പരിഹരിച്ചേ തീരൂവെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് മുൻകൈ എടുക്കാൻ താൻ തയ്യാറാണ്. …
സ്ത്രീ സുരക്ഷ, ബങ്കുളുരു ബസുകളിൽ അലാം മുഴങ്ങും
സ്ത്രീ സുരക്ഷ, ബങ്കുളുരു ബസുകളിൽ അലാം മുഴങ്ങും
ബങ്കുളുരു സിറ്റി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബിഎംടിസി ബസുകളിൽ സ്ത്രീ സുരക്ഷയെ മുൻനിർത്തി അലാം ഘടിപ്പിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം. അടിയന്തര സാഹചര്യങ്ങളിൽ ബസുകളിൽ പല ഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള സ്വിച്ചികളിൽ ഏതിലെങ്കിലും അമർത്തുകയാണ് വേണ്ടത്. ഉടനെ 20 സെക്കൻഡ് അലാം മുഴങ്ങുകയും ബസിനകത്തും പുറത്തും നിരവധി ലൈറ്റുകൾ പ്രകാശിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങൾ നേരിടുന്നതിന് ഡ്രൈവർമാർക്കും …
ഡൽഹിയിൽ കനത്ത പോളിംഗ്, ആം ആദ്മി തരംഗമെന്ന് പ്രവചനം
ഡൽഹിയിൽ കനത്ത പോളിംഗ്, ആം ആദ്മി തരംഗമെന്ന് പ്രവചനം
വോട്ടർമാർ ആവേശത്തോടെ പോളിംഗ് ബൂത്തികളിലെത്തിയപ്പോൾ ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ റെക്കോർശ് പോളിംഗ്. ഇന്നലെ വോട്ടെടുപ്പ് പൂർത്തിയാറ്റപ്പോൾ പോളിംഗ് ശതമാനം 67.08 രേഖപ്പെടുത്തി. അതേസമയം ആം ആദ്മി പാർട്ടി കേവല ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചു. ഇന്നലെ പുറത്തുവന്ന ഏഴ് എക്സിറ്റ് പോൾ ഫലങ്ങളും ആപ്പിന് അനുകൂലമായി വിധിയെഴുതി. 31 മുതൽ 53 വരെ …