സ്വന്തം ലേഖകന്‍: ദയാവധത്തിനായി ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നാടുവിട്ട 104 കാരന്‍ ശാസ്ത്രജ്ഞന്‍. ഓസ്‌ട്രേലിയന്‍ സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമായ ശാസ്ത്രജ്ഞനായ ഡേവിഡ് ഗൂഡാളിന് 104 വയസ്സായി. ദയാവധം ഓസ്‌ട്രേലിയയില്‍ നിയമവിധേയമല്ലാത്തതിനാല്‍ ഗൂഡാള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് നാടുവിടുകയാണ്. 1914 ഏപ്രിലില്‍ ലണ്ടനിലാണ് ഗൂഡാള്‍ ജനിച്ചത്. യു കെ, യു എസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനം വഹിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: അന്ന് ജോര്‍ജ് ഡബ്ലു ബുഷിന് നേര്‍ക്ക് ഷൂ എറിഞ്ഞു; ഇന്ന് ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി. ബുഷിനു നേര്‍ക്ക് ഷൂ എറിഞ്ഞ് വാര്‍ത്തയായ മാധ്യമപ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍ സെയ്ദി ഇറാഖ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് 12 നാണ് ഇറാഖില്‍ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 2008 ല്‍ ബാഗ്ദാദിലെ വാര്‍ത്താ …
സ്വന്തം ലേഖകന്‍: അസുഖബാധിതനായ ഇന്ത്യന്‍ തടവുകാരനെ വിട്ടയക്കുമെന്ന് പാകിസ്താന്‍. ജതീന്ദ്ര എന്ന ഇന്ത്യക്കാരനെയാണ് പാകിസ്താന്‍ വിട്ടയക്കുന്നത്. രക്തസംബന്ധമായ അസുഖമുള്ള ജതീന്ദ്രയെ മനുഷ്യത്വത്തിന്റെ പേരിലാണ് വിട്ടയക്കുന്നതെന്നാണ് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014ലാണ് ജതീന്ദ്രയെ പാകിസ്താന്‍ തടവിലാക്കിയത്. കഴിഞ്ഞ മാസം ആദ്യത്തിലായിരുന്നു ഇയാളുടെ പൗരത്വം ഇന്ത്യം സ്ഥിരീകരിച്ചത്. അതേസമയം കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് 147 ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ കെയര്‍ ടേക്കറെ സിംഹം കടിച്ചുകീറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. ദക്ഷിണാഫ്രിക്കയിലെ തബാസിംബിയിലുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രമായ മരാക്കലേ പ്രിഡേറ്റര്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. കേന്ദ്രത്തിന്റെ ഉടമസ്ഥനായ മൈക്ക് ഹോഡ്‌ഗെയാണ് സിംഹത്തിന്റെ ആക്രമണത്തിന് വിധേയനായത്. ബ്രിട്ടീഷുകാരനായ മൈക്ക്, സിംഹത്തെ പരിശോധിക്കുന്നതിനാണ് കമ്പിവേലി കടന്ന് സിംഹത്തിന് സമീപത്തേക്കു പോയത്. എന്നാല്‍ അപ്രതീക്ഷിതമായി സിംഹം അദ്ദേഹത്തെ …
സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകനെ വധിച്ച കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജനും മലയാളിയായ സതീഷ് കാലിയയ്ക്കും ജീവപര്യന്തം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതക കേസിലാണ് ഛോട്ടാ രാജനടക്കം ഒന്‍പത് പേര്‍ക്ക് ജീവപര്യന്തം ലഭിച്ചത്. കൊല നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. മുംബൈ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. 2011 ജൂണ്‍ 11നാണ് …
സ്വന്തം ലേഖകന്‍: ലുക്കൗട്ട് നോട്ടീസിലെ പേരുകാരെന്ന് തെറ്റിദ്ധരിച്ച് പ്രവാസി ദമ്പതികളെ തടഞ്ഞു; ആഭ്യന്തര മന്ത്രാലയത്തിന് 20,000 രൂപ പിഴയിട്ട് കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചു പുറത്തിറക്കിയ ലുക്കൗട്ട് സര്‍ക്കുലറിലെ പേരിനോടു സാമ്യമുള്ളതിനാല്‍ പ്രവാസി ദമ്പതികളെ ഇന്ത്യയിലെ രണ്ടു വിമാനത്താവളങ്ങളില്‍ തടഞ്ഞ സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. മൂന്നു തവണയാണു ദമ്പതികള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ദുരനുഭവം ഉണ്ടായത്. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലേക്കു മടങ്ങാന്‍ മടി; ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാന്‍ നീരവ് മോദി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ തന്നെ സഹായിക്കാന്‍ കഴിയുന്ന ഒരു അഭിഭാഷകനെ നീരവ് മോദി തെരയുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനില്‍ രണ്ട് നിയമ സ്ഥാപനങ്ങളെ നീരവ് മോദി സമീപിച്ചെന്നാണു സൂചന. ഇതില്‍ ഒന്ന് ഇന്ത്യന്‍ വംശജനായ …
സ്വന്തം ലേഖകന്‍: കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സുമോ ഗുസ്തിക്കാര്‍; വൈറലായ ചിത്രങ്ങള്‍ക്കു പിന്നിലെ സത്യം ഇതാണ്. ടോക്കിയോയിലെ സെന്‍സോജി ക്ഷേത്രത്തിലെ റസ്ലിംഗ് റിംഗില്‍ നിന്നുള്ള കൗതുകകരമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സുമോ ഗുസ്തിക്കാരാണ് കുഞ്ഞുങ്ങളെ കരയിപ്പിക്കുക. ഒരുവയസിനു താഴെയുള്ള കുട്ടികളെയാണ് ‘ക്രൈയിംഗ് സുമോ’ എന്ന ആചാരത്തില്‍ പങ്കെടുപ്പിക്കുക. 160ഓളം കുട്ടികളാണ് ഓരോ വര്‍ഷവും ഈ ആചാരത്തില്‍ …
സ്വന്തം ലേഖകന്‍: വിമാനങ്ങളില്‍ വൈഫൈ ഉപയോഗിക്കാനും ഫോണ്‍കോളുകള്‍ ചെയ്യാനും കേന്ദ്ര ടെലികോം കമ്മീഷന്റെ അനുമതി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ ഫോണ്‍കോളുകള്‍ ചെയ്യാനും അനുമതി. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അനുമതി നല്‍കും. പരാതികള്‍ പരിഹരിക്കാന്‍ ഒബ്ഡുസ്മാനെ നിയമിക്കുമെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി പറഞ്ഞു. യാത്രയ്ക്കിടെ വിമാനത്തില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി …
സ്വന്തം ലേഖകന്‍: താന്‍ സ്വവര്‍ഗാനുരാഗിയെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഇറക്കിവിട്ടു, അന്തിയുറങ്ങുന്നത് പാലത്തിനടിയില്‍; ആരോപണവുമായി ജാക്കിചാന്റെ മകള്‍. ജാക്കിചാനെതിരെ കടുത്ത ആരോപണങ്ങളുമായി മകള്‍ എറ്റ എന്‍ജ് രംഗത്ത്. താന്‍ സ്വര്‍ഗാനുരാഗിയാണെന്നും അതറിഞ്ഞതുമുതല്‍ വീട്ടുകാര്‍ തന്നെ പുറത്താക്കി എന്നാണ് എറ്റ എന്‍ജ്‌ന്റെ ആരോപണം. യൂട്യൂബിലൂടെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ഏറ്റയുടെ ആരോപണം. ഹോങ്കോങ്ങിലെ ഒരു പാലത്തിനിടിയില്‍ പങ്കാളിയായ ആന്‍ഡിക്കൊപ്പമാണ് …