1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിൽ ഇന്ത്യൻ റസ്റ്ററന്റ് ജീവനക്കാരന് ടിപ്പായി ലഭിച്ചത് 1,50,000 രൂപ!
യുഎസിൽ ഇന്ത്യൻ റസ്റ്ററന്റ് ജീവനക്കാരന് ടിപ്പായി ലഭിച്ചത് 1,50,000 രൂപ!
സ്വന്തം ലേഖകൻ: ഫ്ലോറിഡ കേപ് കോറലിലുള്ള മസാല മന്ത്ര എന്ന ഇന്ത്യൻ റസ്റ്റോറന്റിലെ സപ്ലെയ്ർക്ക് ജനുവരി ഒന്നിന് ടിപ്പായി ലഭിച്ചത് 2020 ഡോളർ (ഏതാണ്ട് 1,50,000 രൂപ). ഡോൺ എന്ന ജീവനക്കാരനാണ് നല്ല മനസ്സുള്ള ഒരാളിൽ നിന്നും അപ്രതീക്ഷിതമായി ഇത്രയും വലിയ തുക ലഭിച്ചതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. റസ്റ്ററന്റിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന്റെ …
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കൊവിഡ്; രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ട
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കൊവിഡ്; രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ട
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് …
കൃഷിഭൂമി വാങ്ങില്ല, കരാര്‍ കൃഷിയിലേയ്ക്കില്ല: കർഷകർക്ക് ഉറപ്പ് നൽകി റിലയന്‍സ്
കൃഷിഭൂമി വാങ്ങില്ല, കരാര്‍ കൃഷിയിലേയ്ക്കില്ല: കർഷകർക്ക്  ഉറപ്പ് നൽകി റിലയന്‍സ്
സ്വന്തം ലേഖകൻ: കരാർ കൃഷിയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശമില്ലെന്നും കോർപറേറ്റ് ഫാമിങ്ങിനായി കൃഷിഭൂമി വാങ്ങില്ലെന്നും റിലയൻസ്. കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ റിലയൻസ് അടക്കമുള്ള കമ്പനികളെ സഹായിക്കാനാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കി റിലയൻസ് രംഗത്തെത്തിയിരിക്കുന്നത്. കർഷകരിൽനിന്ന് നേരിട്ട് ഭക്ഷ്യോൽപന്നങ്ങൾ വാങ്ങില്ലെന്നും തങ്ങളുടെ വിതരണക്കാർ താങ്ങുവില (എംഎസ്പി) പ്രകാരം മാത്രമേ കർഷകരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങൂ എന്നും റിലയൻസ് …
ബിഗ് ടിക്കറ്റ് മെഗാബമ്പറിന്റെ 40 കോടി രൂപ ലഭിച്ച മലയാളി എവിടെ? സഹായം തേടി അധികൃതർ
ബിഗ് ടിക്കറ്റ് മെഗാബമ്പറിന്റെ 40 കോടി രൂപ ലഭിച്ച മലയാളി എവിടെ? സഹായം തേടി അധികൃതർ
സ്വന്തം ലേഖകൻ: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാബമ്പർ 20 ദശലക്ഷം ദിർഹം (40 കോടി ഇന്ത്യൻ രൂപയോളം) മലയാളിക്ക്. 323601 നമ്പർ ടിക്കറ്റിലൂടെ എൻ.വി. അബ്ദുസലാമാണ് ഭാഗ്യശാലിയായത്. സംഘാടകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടിയിരിക്കുകയാണ്. അബ്ദുസ്സലാമിനെ അറിയാവുന്നവർ തങ്ങളെ 02 …
രക്ഷാസമിതിയില്‍ താത്കാലിക അംഗമായി ഇന്ത്യ; യുഎന്നില്‍ ഇന്ത്യന്‍ പതാക ഉയരും
രക്ഷാസമിതിയില്‍ താത്കാലിക അംഗമായി ഇന്ത്യ; യുഎന്നില്‍ ഇന്ത്യന്‍ പതാക ഉയരും
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ തിങ്കളാഴ്ച ഇന്ത്യൻ പതാക ഉയരും. രക്ഷാസമിതിയിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. രക്ഷാസമിതിയിലെ താത്കാലിക അംഗമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാകും പതാക ഉയര്‍ത്തുക. ഇന്ത്യക്ക് പുറമേ താത്കാലിക അംഗത്വം ലഭിച്ച നാലുരാജ്യങ്ങളുടെ പതാകകളും 2021 ലെ ആദ്യ ഔദ്യോഗിക പ്രവൃത്തിദിനമായ ജനുവരി നാലിന് …
കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു
കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 8.10 ഓട് കൂടിയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് അദ്ദേഹത്തെ ബന്ധുക്കൾ മാവേലിക്കരയിലെയും കരുനാ​ഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന ​ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ. …
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ്; 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന്; 4668 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ്; 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന്; 4668 പേര്‍ക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: : കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, …
ഖത്തറിൽ ഇന്ത്യൻ സ്‌കൂളുകൾ ഇന്നു തുറക്കുന്നു; മോഡൽ പരീക്ഷകൾ ഉടൻ
ഖത്തറിൽ ഇന്ത്യൻ സ്‌കൂളുകൾ ഇന്നു തുറക്കുന്നു; മോഡൽ പരീക്ഷകൾ ഉടൻ
സ്വന്തം ലേഖകൻ: ശൈത്യകാല അവധിക്കു ശേഷം ഇന്ത്യൻ സ്‌കൂളുകൾ ഇന്നു തുറക്കും. വിദ്യാർഥികളുടെ ഹാജർ നിരക്ക് ഇന്നു മുതൽ 50 ശതമാനമായിരിക്കും. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മന്ത്രാലയം സർക്കാർ, സ്വകാര്യ ഹാജർ നിരക്ക് ഉയർത്തിയത്. ശൈത്യകാല അവധിക്ക് ശേഷം സ്‌കൂളുകൾ പുനരാരംഭിക്കുന്നതു മുതൽ വ്യവസ്ഥ പാലിക്കണമെന്നാണ് നിർദേശം. ക്ലാസ് മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനമാണ് മുഴുവൻ …
മൂന്നാഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കുന്നു
മൂന്നാഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കുന്നു
സ്വന്തം ലേഖകൻ: 3 ആഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കും. അബുദാബി എമിറേറ്റിലെ എല്ലാ വിദ്യാർഥികൾക്കും 2 ആഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് നിർദേശം. എന്നാൽ മറ്റു എമിറേറ്റുകളിലെ വിദ്യാർഥികളിൽ നേരിട്ട് പഠിക്കാൻ (ഫെയ്സ് ടു ഫെയ്സ് –എഫ്ടിഎഫ്) റജിസ്റ്റർ ചെയ്തവർക്ക് സ്കൂളിൽ എത്താം. അല്ലാത്തവർ ഇ–ലേണിങിൽ തുടരും. റാസൽഖൈമയിലെ സ്കൂൾ …
സൌരവ് ഗാംഗുലിയ്ക്ക് ഹൃദയാഘാതം, ആന്‍ജിയോ പ്ലാസ്റ്റി; ആശങ്ക വേണ്ടെന്ന് ആശുപത്രി
സൌരവ് ഗാംഗുലിയ്ക്ക് ഹൃദയാഘാതം, ആന്‍ജിയോ പ്ലാസ്റ്റി; ആശങ്ക വേണ്ടെന്ന് ആശുപത്രി
സ്വന്തം ലേഖകൻ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ അന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് ആശുപത്രി അധികൃതര്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വൂഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം വിദഗ്ദ ചികിത്സയിലൂടെയാണ് കടന്ന് പോകുന്നതെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച്ച വീട്ടിലെ ജിമ്മില്‍ …