1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2012

ഡാര്‍ലിംഗ്ടണ്‍ : നോര്‍ത്തലര്‍ട്ടണ്‍ – ഡാര്‍ലിംഗ്ടണ്‍ പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന ധ്യാനം ഓഗസ്റ്റ് 17 മുതല്‍ 19 വരെ ഡാര്‍ലിംഗ്ടണിലെ സെന്റ് അഗസ്റ്റിന്‍സ് പളളിയില്‍ നടക്കും. കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ ധ്യാനം നയിക്കും. നോര്‍ത്ത് ഈസ്റ്റിലെ വിശ്വാസികള്‍ ധ്യാനത്തില്‍ പങ്കെടുക്കാനുളള അവസരം വിനിയോഗിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിഷന്റെ കിഡ്‌സ് ഫോര്‍ കിങ്ങ്ഡം ടീം നയിക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ശനിയാഴ്ച നടക്കും. ഓഗസ്റ്റ് 17 വെളളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ വെകുന്നേരം ആറ് മണിവരെയും ആഗസ്റ്റ് 18 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് മണിവരെയും 19 ഞയറാഴ്ച ഉച്ചക്ക് ശേഷം 2 മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയും ആയിരിക്കും ധ്യാനം നടക്കുക.
ധ്യാനം നടക്കുന്ന പളളിയുടെ വിലാസം : St. Augustines Church, Larchfield street, Darlington, DL3 7TG
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. സജി തോട്ടത്തില്‍ – 07912344516, മാത്യു (നോര്‍ത്തലര്‍ട്ടണ്‍) – 07956496775, ലൈജു – 07877092954, ഡോ. ജെറാള്‍ഡ് – 07861247929, റെജി – 07828151504

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.