1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2015

സ്വന്തം ലേഖകന്‍: യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ബലിപെരുന്നാള്‍ അവധി 23 മുതല്‍ 26 വരെ. നാളെമുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

വെള്ളി, ശനി ഉള്‍പ്പെടെ നാല് ദിവസം ബലിപെരുന്നാള്‍ അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന അവധി ശനിയാഴ്ച അവസാനിക്കുകയും ഞായറാഴ്ച ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് നോളജ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും(കെഎച്ച്ഡിഎ), അബുദാബി എജുക്കേഷന്‍ കൗണ്‍സിലും വ്യക്തമാക്കി.

ഇതോടെ അടുപ്പിച്ച് നാലു ദിവസത്തെ അവധിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.