1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2023

സ്വന്തം ലേഖകൻ: തെക്ക് കിഴക്കൻ ലണ്ടനിലെ ഡ്രൈവർ ഇല്ലാത്ത കാറുകളുടെ മൂന്ന് വര്‍ഷത്തെ പരീക്ഷണ ഓട്ടം വിജയമെന്ന് ഗവേഷകർ പറഞ്ഞു. നഗരത്തിന്റെ അന്തരീക്ഷത്തില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിച്ചതായാണ് ഗവേഷകരുടെ അവകാശവാദം.

വൂള്‍വിച്ച് ടൗണ്‍ സെന്ററിന് ചുറ്റുമുള്ള 1600 മൈല്‍ ടെസ്റ്റിംഗില്‍ സീറോ ക്രാഷുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് ഗവേഷകരായിരുന്ന നിസാന്‍ കമ്പനി വക്താക്കൾ പറഞ്ഞു. എന്നാല്‍ ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങള്‍ വില്‍പ്പനയ്ക്കെത്തുന്നതിന് ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും.

ഗവേഷകർ ഇലക്ട്രിക് നിസാന്‍ ലീഫ് കാറുകളില്‍ റൂഫ് ക്യാമറകളും റഡാറും ജിപിഎസ് ഉപകരണങ്ങളും ബൂട്ടില്‍ ആറു കംപ്യൂട്ടറുകളും ഘടിപ്പിച്ച് സുരക്ഷിതമായി നാവിഗേറ്റ് ചെയ്യാന്‍ പ്രാപ്തമാക്കിക്കൊണ്ടായിരുന്നു പരീക്ഷണം നടത്തിയത്. ആവശ്യമെങ്കില്‍ ഇടപെടാന്‍ കഴിയുന്ന തരത്തില്‍ ടെസ്റ്റുകള്‍ക്കിടയില്‍ ഒരു എൻജിനീയര്‍ എപ്പോഴും ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നു.

10.7 മില്യണ്‍ പൗണ്ട് സെര്‍വ്‌സിറ്റി പ്രോജക്റ്റ് ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് അവയുടെ പാതയില്‍ തത്സമയ ക്രമീകരണം നടത്താന്‍ കഴിയുമെന്ന് കണ്ടെത്തിയതോടെ പരീക്ഷണം അവസാനിപ്പിച്ചു. സർക്കാരിന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടാണ് ഗവേഷകർ സമര്‍പ്പിച്ചിരിക്കുന്നത്.

എന്നാല്‍ നിലവിലെ യുകെ നിയമങ്ങള്‍ അനുസരിച്ച് ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങള്‍ ഗവേഷണ ആവശ്യങ്ങള്‍ക്കായി മാത്രമാണ് നിരത്തിലിറക്കാന്‍ അനുവദിക്കുന്നത്. ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങൾക്ക് വഴിയൊരുക്കുന്ന ഗവണ്‍മെന്റ് കണ്‍സള്‍ട്ടേഷന്‍ ഈ വര്‍ഷാവസാനം പ്രസിദ്ധീകരിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

കാര്‍ ഗതാഗതം വൃത്തിയുള്ളതും സുരക്ഷിതവും എല്ലാം ഉള്‍ക്കൊള്ളുന്നതും ആക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം, ഭിന്നശേഷിക്കാർക്കും പ്രായമായവര്‍ക്കും ഇനി ഡ്രൈവ് ഡ്രൈവ് ചെയ്യാതെ യാത്രകള്‍ സാധ്യമാക്കുക, പൊതുഗതാഗതം മോശമായി സേവനം നല്‍കുന്ന ഗ്രാമീണ മേഖലകളില്‍ റോബോ ടാക്‌സി സേവനങ്ങള്‍ക്ക് വഴിയൊരുക്കുക എന്നതും പ്രധാന ലക്ഷ്യങ്ങളാണെന്ന് നിസാന്റെ യൂറോപ്യന്‍ ടെക്നിക്കല്‍ സെന്ററിലെ വെഹിക്കിള്‍ എൻജിനീയറിംഗ് വൈസ് പ്രസിഡന്റ് മാത്യു എവിംഗ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.