1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2011

ഡേവി‍ഡ് കാമറൂണിന്റെ നേതൃത്വത്തിലുളള പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷമുള്ള ഭരണപരിഷ്കാരങ്ങള്‍ പ്രധാനമായും ഊന്നിയിരുന്നത് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതില്‍ ആയിരുന്നു. യൂറോപ്യന്‍ രാജ്യത്തില്‍ നിന്നുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തൊഴില്‍ നേടാവുന്ന തരത്തിലാണ് ബ്രിട്ടണിലെ തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിച്ചത്. എന്നാല്‍ യൂറോപ്പിന് വെളിയില്‍ ഉള്ളവര്‍ക്ക് ബ്രിട്ടണില്‍ ജോലി നേടുന്നത് എളുപ്പമല്ലാത്ത പണിയായി മാറി.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രിട്ടണില്‍ ജോലി നേടുന്ന കാര്യം കൂടുതല്‍ ദുഷ്കരമായി മാറിയിരിക്കുകയാണ്. അഞ്ചുവര്‍ഷം രാജ്യത്തു ജോലി നോക്കിയവര്‍ക്കു സ്ഥിരമായി താമസിക്കാമെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്ക് അവരോടു കൂടെ താമസിക്കാന്‍ എത്താമെന്നുമുള്ള ചട്ടങ്ങള്‍ പരിഷ്കരിക്കാനാണ് കണ്‍സര്‍വെറ്റിവ് കക്ഷിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നിലവിലെ ഈ നിയമം മാറ്റിമറിക്കുകവഴി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കുടിയേറ്റക്കാരെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ജോലിയും സ്ഥിരതാമസവും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ പ്രധാനമായും ആലോചിക്കുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് അനിശ്ചിതകാലം തുടരാമെന്നതിനും ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് അപേക്ഷിക്കാമെന്നതിനും മാറ്റം വരും. അതേസമയം ബിസിനസുകാര്‍, കോടികളുടെ നിക്ഷേപം നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കും ഒഴിവു ലഭിക്കും. രാജ്യത്തു കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ഇവര്‍ക്കു കഴിയുമെന്നു സര്‍ക്കാര്‍ കരുതുന്നതിനാലാണിത്.

ചെറിയ എന്തെങ്കിലും കോഴ്സിന് ചേര്‍ന്ന് പിന്നീട് ബ്രിട്ടണില്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടിയതിനാണ് ഇങ്ങനെ ആലോചിക്കുന്നതെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു. 2010ല്‍ ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് അവകാശം നേടിയവരില്‍ പകുതി പേര്‍ ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. ബാക്കിയുള്ളവരില്‍ നല്ലൊരു ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.