1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2011

വിയറ്റ്‌നാമിലെ ഡോക്ടര്‍മാര്‍ ആകെ ആശയകുഴപ്പത്തിലായിരിക്കുകയാണ്. കാരണം 50 വയസ്സോളം വരുന്ന ഒരു വൃദ്ധകടന്നു വന്നിട്ട് ഏതാനും ദിവസം മുമ്പ് എനിക്ക് 23 വയസ്സായിരുന്നു പ്രായം എന്നു പറഞ്ഞാല്‍ പിന്നെ എന്തു ചെയ്യും?.ഭക്ഷണത്തിലൂടെ ശരീരത്തില്‍ കടന്ന എന്തോ ഒരു വസ്തുവാണ് വിചിത്രമായ മാറ്റത്തിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. 23കാരിയായ നുയെന്‍ തി ഫുവോങിന്റെ തൊക്കെല്ലാം ചുക്കി ചുളിഞ്ഞ് ഇപ്പോള്‍ ശരിയ്ക്കും പടുവൃദ്ധയാണ്.

ആദ്യം അമ്പരെന്നെങ്കിലും ഡോക്ടര്‍മാര്‍ ഇപ്പോള്‍ ഈ പ്രതിഭാസത്തിനു കാരണം തിരയുകയാണ്. 28കാരനായ ഭര്‍ത്താവ് ഈ പരീക്ഷണങ്ങള്‍ക്കു പരിപൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ലിപോഡിസ്‌ട്രോഫി എന്ന അസുഖമാണിതെന്ന നിഗമനത്തിലാണ് ചില ഡോക്ടര്‍മാര്‍.

ഇതാണ് അസുഖമെന്ന് തെളിയുകയാണെങ്കില്‍ ലോകത്തില്‍ ഇതുവരെ 2000 പേര്‍ക്കു മാത്രമേ ഇതു വന്നിട്ടുള്ളൂ. തൊക്കെല്ലാം ചുക്കിചുളിഞ്ഞു പോവുന്ന വിചിത്രമായ അസുഖമാണ് ലിപോഡിസ്‌ട്രോഫി. ഈ അസുഖത്തിന് പ്രത്യേകിച്ച് മരുന്നൊന്നുമില്ല. പക്ഷേ, ശാസ്ത്രകാരന്മാര്‍ക്ക് ഇത് ഏറെ പ്രിയപ്പെട്ടതാവുന്നത് ഇതിലടങ്ങിയിരിക്കുന്ന ജീവരഹസ്യം കൊണ്ടാണ്. ത്വക്കിന്റെ പ്രായം കൂട്ടുന്ന സൂത്രം പിടികിട്ടിയാലോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.