1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2018

Soji T Mathew (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വി. മദ്ബഹായില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ സംഘമായ ” ആമോസ്” അഥവ അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷക സംഘത്തിന്റെ യുകെ ഭദ്രാസന ഏകദിന വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 27ാം തിയതി ശനിയാഴ്ച ഹെമന്‍ ഹെംമ്മ്സ്റ്റര്‍ഡ് സെന്റ് തോമസ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.

രാവിലെ 9 മണിയ്ക്ക് രജിസ്‌ട്രേഷനെ തുടര്‍ന്ന് പ്രഭാത ഭക്ഷണം, പ്രാര്‍ത്ഥനാ സ്വാഗതം, ആനുഖ പ്രസംഗം, അദ്ധ്യക്ഷ പ്രസംഗം, മുഖ്യ സന്ദേശം, വാര്‍ഷിക വരവ് ചിലവ് കണക്ക് അവതരിപ്പിക്കല്‍, ശുശ്രൂഷകാ പഠന സഹായ ബുക്ക് വിതരണം, ഉച്ച നമസ്‌കാരം, സ്‌നേഹ വിരുന്ന്, ചര്‍ച്ച, ആശംസാ പ്രസംഗങ്ങള്‍ ,ആദരിക്കല്‍ ചടങ്ങ് എന്നിവയോടു കൂടി സമാപിക്കുന്ന സമ്മേളനത്തില്‍സഭാ മാനേജിംങ് കമ്മിറ്റി അംഗം വെരി. റവ എബ്രഹാം ജോര്‍ജ് കോര്‍ എപ്പീസ്‌കോപ്പാ, സഭാ ഭദ്രാസന സെക്രട്ടറി റവ ഫാ ഹാപ്പി ജേക്കബ് ,റവ ഫാ ഡോ നൈനാന്‍ വി ജോര്‍ജ്, റവ ഫാ മാത്യൂ എബ്രഹാം ,റവ ഫാ. റ്റിജി തങ്കച്ചന്‍, എന്നിവര്‍ അഭിസംബോധന ചെയ്യുന്നതുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സജി മാത്യു

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

സെന്റ് ആഗ്‌നെല്‍സ് ലെയ്ന്‍, ഹേമെല്‍ ഹെംസ്റ്റഡ്, HP27 AY, ph 07888713304

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.