1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2018

രാജു വേലംകാല (അബര്‍ഡീന്‍): സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്ഡീണന്‍ സെന്റ്ബ ജോര്ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് 7 പള്ളിയില്‍ മാര്‍ച്ച് 30 ആം തിയതി വെള്ളിയാഴ്ച രാവിലെ 7 നു രക്ഷാകരമായ പീഡാനുഭാവത്തിന്റെo പൂര്ത്തി1കാരണമായ നമ്മുടെ കര്ത്താവവിന്റെര കുരിശു മരണത്തിന്റെ് സ്മരണയായ ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ രാവിലെ 7 മണിക്കു പ്രഭാത നമസ്‌കാരവും, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, , തുടര്ന്നു നമ്മുടെ കര്ത്താകവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിച്ചു.

മാര്‍ച്ച് 31 ആം തിയതി ശനിയാഴ്ച വൈകുന്നേരം 6 നു ഉയര്‍പ്പ് പെരുന്നാള്‍

നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പ് പെരുന്നാള്‍

മാര്‍ച്ച് 31 ?o തീയതി വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്ത്ഥമനയും, തുടര്ന്നു ‘നിങ്ങള്‍ ഭയപ്പെടേണ്ടാ, കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‌ത്തെ ഴുന്നെറ്റു എന്നാ പ്രഖ്യാപനം, ഉയര്പ്പു പെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും റവ:ഫാദര്‍. എല്‍ദോസ് കക്കാടന്‍ നേത്രുത്വത്തില്‍ , വി.കുര്ബാനനയും, സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടുകൂടി ഈ വര്ഷ്‌ത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്റെറ എല്ലാ ശുശ്രുഷകളിലും വി.കുര്ബാടനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകാന്‍ സ്‌കോട്ട്‌ലണ്ടിലും, അബര്‍ഡീനിന്റെ പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. പീഡാനുഭവവാരം ശുശ്രുഷകള്‍ക്കു
റവ:ഫാദര്‍. എല്‍ദോസ് കക്കാടന്‍ നേതൃത്വം നല്‍കും.

പള്ളിയുടെ വിലാസം.

St .Clements Episcopal Church , Matsrick Drive ,
AB 16 6 UF , Aberdeen , Scotland , UK

കുടുതല്‍ വിവരങ്ങള്‍ക്ക്,

വികാരി റവ ഫാ: എബിന്‍ മാര്‍ക്കോസ് 07736547476

സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500

ട്രഷറര്‍ ജോണ്‍ വര്‍ഗീസ് 07737783234, 01224 467104

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.