1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2018

Alex Varghese (മാഞ്ചസ്റ്റര്‍): ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായയുടെ പെരുന്നാള്‍ ഇന്ന് മെയ് 12 ശനി, നാളെ മെയ് 13 ഞായര്‍ തീയതികളില്‍ ആഘോഷിക്കുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് ഇടവക വികാരി ഫാദര്‍ ഹാപ്പി ജേക്കബ് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് സന്ധ്യ നമസ്‌കാരവും,ഫാദര്‍ മാത്യു എബ്രഹാം (ബോബി അച്ഛന്‍) നയിക്കുന്ന വചനശ്രുശൂഷയും ഉണ്ടായിരിക്കും.

നാളെ മെയ്13 (ഞായര്‍) നു രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ H G ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി യുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടത്തപ്പെടും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ രാസ വാദ്യമേളങ്ങളോട് കൂടെ നടത്തപ്പെടും, അതിനോട് അനുബന്ധിച്ചു ആശീര്‍വാദവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന ആദ്ധ്യാത്മിക സംഘടനകളുടെ യോഗത്തില്‍ അഭിവന്ദ്യ തിരുമേനി അധ്യക്ഷത വഹിക്കുന്നതും ആയിരിക്കും.

2016 ല്‍ സ്വന്തമായി ദേവാലയം കൂദാശ ചെയ്യപ്പെട്ടതോടുകൂടി ഇംഗ്‌ളണ്ടിലെ പുതുപ്പള്ളി എന്ന് അറിയപ്പെടുന്ന മലങ്കര സഭയുടെ മാഞ്ചസ്റ്റര്‍ സെ. ജോര്‍ജ് ദേവാലയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കര്‍ത്താവിനുവേണ്ടി കഷ്ടതകള്‍ സഹിച്ചു രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളില്‍ വിശ്വാസികള്‍ ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം നേര്‍ച്ച കാഴ്ചകളോട് വന്നു അനുഗ്രഹം പ്രാപിക്കാന്‍ കര്‍ത്തൃനാമത്തില്‍ ഇടവക വികാരി റെവ ഫാദര്‍ ഹാപ്പി ജേക്കബ് സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക.

ഫാദര്‍ ഹാപ്പി ജേക്കബ് O78635629O7

ജിജി കുര്യന്‍ O7739509586
(പെരുന്നാള്‍ കണ്‍വീനര്‍)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.