1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2016

അലകസ് വര്‍ഗീസ്: ഉപഹാറിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഏഷ്യന്‍ വംശജര്‍ക്ക് വേണ്ടി ഒരു ദിവസത്തെ ഓര്‍ഗന്‍ ആന്‍ഡ് സ്‌റ്റെംസെല്‍ ഡൊണേഷന്‍ ബോധവത്കരണ പരിശീലന പരിപാടി 27/02/2016 ശനിയാഴ്ച എക്‌സിറ്ററിലെ വോന്‍ഫോര്‍ഡ് കമ്യൂണിറ്റി ആന്‍ഡ് ലേണിങ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയായിരിക്കും പരിശീലന പരിപാടി നടക്കുക.

പാര്‍ലമെന്റംഗം ബെന്‍ ബെര്‍ണാഡ് ഷാ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യും. ഹെതര്‍ അറ്റ്കിന്‍സ് (ഓര്‍ഗന്‍ ഡൊണേഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ഡി & ഇ ഹോസ്പിറ്റല്‍ , എക്‌സിറ്റര്‍) അഗ്‌സൈസ്‌ക ട്രോസിയേല്‍ (മാനേജര്‍, ഡിലീറ്റ് ബ്ലഡ് കാന്‍സര്‍), മെലനീ ചാര്‍മാന്‍ (എന്‍എച്ച്എസ് ഓര്‍ഗണ്‍ ഡോണര്‍ രജിസ്റ്റര്‍ മേധാവി), അജിമോള്‍ പ്രദീപ് (ഉപഹാര്‍ വാളണ്ടിയര്‍), അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ട് ( യുക്മ ദേശീയ അധ്യക്ഷന്‍), ഷിബു ചാക്കോ ( ഓര്‍ഗന്‍ അംബാസഡര്‍ NHS BT ), പ്രമോദ് പിള്ള ( സ്‌പെഷ്യലിസ്റ്റ് നഴ്‌സ്, സ്‌റ്റെംസെല്‍ കളക്ഷന്‍) തുടങ്ങിയവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.

പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഉപഹാറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതാണ്. ഉപഹാറിന്റെ വാളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് . കാര്‍ പാര്‍ക്കിങും ഭക്ഷണം ഒരുക്കുന്നതിനും വേണ്ടിയാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാനും അതുവഴി ഉപഹാറിന്റെ സന്നദ്ധ സേവകരാകുവാനും വേണ്ടി എല്ലാവരേയും ഉപഹാറിനു വേണ്ടി കോര്‍ഡിനേറ്റര്‍ സായി ഫിലിപ്പ് സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നവീന്‍ തോമസ് 07576455131

ഷാജി ജോസഫ് 07506714897

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം

WONFORD COMMUNITY & LEARNING CENTRE,

EXETER, EX2 6NF

(NEAR RD&E HOSPITAL & CLOSE TO LIDL)

7 2 0 0 0

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.