1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2010

രാത്രി മുഴുവന്‍ സെല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനായി കുത്തിയിടുന്നവര്‍ ഈ വാര്‍ത്ത നിര്‍ബന്ധമായും വായിക്കുക. ഈസ്റ്റ് യോര്‍ക്‌സിലെ ബ്രിഡ്‌ലിങ്ടണില്‍ ഇക്കഴിഞ്ഞ നവംബറില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു കുട്ടികള്‍ വെന്തുമരിക്കാനിടയായ സംഭവത്തിനു കാരണം രാത്രി മുഴുവന്‍ കുത്തിയിട്ടിരുന്ന സെല്‍ഫോണ്‍ ചാര്‍ജറാണെന്നു വെളിപ്പെടുത്തല്‍ .

ദുരന്തത്തില്‍ മൂന്നു മക്കളെയും നഷ്ടപ്പെട്ട് അബോധാവസ്ഥയില്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്ന സാമന്താ ഹഡ്‌സണിന്റെ സഹോദരനെ ഉദ്ധരിച്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. മക്കള്‍ മരിച്ച വിവരം സാമന്തയ്ക്ക് ഇപ്പോഴും അറിയില്ല.

ലിവിംഗ് റൂമില്‍ രാത്രിയില്‍ കുത്തിയിട്ടിരുന്ന സോണി എറിക്‌സണ്‍ ചാര്‍ജര്‍ ചൂടായി അത് തീപിടിത്തത്തിനു കാരണമാവുകയായിരുന്നു. തീ ആളിപ്പടര്‍ന്നു കഴിഞ്ഞ ശേഷമാണ് സാമന്ത വിവരമറിഞ്ഞത്. സാമന്തയും മൂന്നു വയസ്‌സുള്ള മകള്‍ മാഡിലും താഴത്തെ നിലയിലായിരുന്നു. ഫയര്‍ അലാം അടിച്ചപ്പോള്‍ സാമന്ത കുഞ്ഞിനെയുമെടുത്ത് മുകല്‍ നിലയില്‍ ഉറങ്ങുകയായിരുന്നു മക്കളായ വില്യം (9), എ ജെ (5) എന്നിവര്‍ക്കടുത്തേയ്ക്ക് തീയ്ക്കിടയിലൂടെ പാഞ്ഞു. കുട്ടികളുമായി പുറത്തേയ്ക്കു രക്ഷപ്പെടാന്‍ നോക്കിയ സാമന്ത വീട്ടില്‍ നിറഞ്ഞ പുകയില്‍ ശ്വാസം മുട്ടി വീണുപോയി. ഒടുവില്‍ അഗ്‌നിശമന സേന എത്തിയാണ് എല്ലാവരെയും പുറത്തെടുത്തത്. അപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. പൊള്ളലേല്‍ക്കുയും വിഷപ്പുക അധികമായി ശ്വസിക്കുയും ചെയ്ത് തലച്ചോറിന് ക്ഷതമേറ്റ സാമന്ത ഇപ്പോഴും വെന്റിലേറ്ററിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.