1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2016

സാബു ചുണ്ടക്കാട്ടില്‍: കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം; അഡ്വ. ജോസഫ് ചാക്കോ പ്രസിഡന്റ്, വിവിന്‍ സേവ്യര്‍ സെക്രട്ടറി. യുകെയിലെ മുന്‍ നിര അസോസിയേഷനുകളില്‍ ഒന്നായ കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ 2016 2017 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 23ന് കേംബ്രിഡ്ജ് ക്വീന്‍ എഡിത്ത് സ്‌കൂളില്‍ വച്ച് നടത്തപ്പെട്ട ഈസ്റ്റര്‍ വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് 11 അംഗ നിര്‍വ്വാഹക സമിതിയെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ് ആയി അഡ്വ. ജോസഫ് ചാക്കോ, വൈസ് പ്രസിഡന്റ് ആയി ബിജിലി ജോയി, സെക്രട്ടറി വിവിന്‍ സേവ്യര്‍, ജോയിന്റ് സെക്രട്ടറി ആയി റാണി കുര്യന്‍, ട്രഷറര്‍ ആയി സിബി സിറിയക്, എക്‌സിക്യൂട്ടീവ് മെംബെഴ്‌സായി അനക്‌സ്, ജസ്റ്റിന്‍ നെല്ലിക്കല്‍, ജോയി വള്ളവന്‍കോട്ട്, ജോസഫ് ചെറിയാന്‍, സന്തോഷ് മാത്തന്‍, റ്റിറ്റി കുര്യാക്കോസ്, വിന്‍സെന്റ് കുര്യന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഈസ്റ്റര്‍ വിഷു ആഘോഷത്തിനും പൊതുയോഗത്തിനും മുന്‍ പ്രസിഡന്റ് റോബിന്‍ കുര്യാക്കോസ് നേതൃത്വം നല്‍കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.