1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2018

അജപാലനത്തോടൊപ്പം സുവിശേഷവത്കരണം എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ സറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ രൂപതയിലെ ഓരോ ദൈവ ജനവും പരിശുദ്ധാത്മാഭിഷേകത്തില്‍ നിറയുന്നതിനായി അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നു. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ അഭിഷേകാഗ്‌നി 2018 ചെല്റ്റ്ാം റെയ്‌സ് കോഴ്‌സ് സെന്ററില്‍ വച്ച് ഒക്ടോബര്‍ 28ന് നടക്കും. പ്രശസ്ത വചന പ്രഘോഷകനായ ബഹുമാനപ്പെട്ട സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന ഈ കണ്‍വെന്‍ഷന് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു

1 ,രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം 5 മണിയ്ക്ക് സമാപിക്കും.

2., കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്

Cheltenham Racecourse

Evesham Rd, Prestbury

GL50 4SH

3 കണ്‍വെന്‍ഷന്‍ ഹാളിനോട് ചേര്‍ന്ന് തന്നെ ധാരാളം സൗജന്യ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.

4. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. പാക്ക്ഡ് ലഞ്ച് കുട്ടികളുടെ കൈവശം കൊടുത്തുവിടേണ്ടതാണ് .

5. കണ്‍വെന്‍ഷന്‍ മെയിന്‍ ഹാളില്‍ ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലാത്തതിാല്‍ ഉച്ച ഭക്ഷമമാവശ്യമുള്ളവര്‍ തങ്ങളുടെ വാഹനങ്ങളില്‍ കരുതുക. എന്നാല്‍ കുട്ടികള്‍ക്കായുള്ള ഭക്ഷണം അവരുടെ കൈവശം കൊടുത്തുവിടുക.

6 കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങ്ങിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

7. ജപമാല, ആരാധനാ സ്തുതി ഗീതങ്ങള്‍, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യാരാധ എന്നീ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

അഭിഷേകാഗ്‌ന്ി 2018 ഒരു പുത്തന്‍ പന്തക്കുസ്താനനുഭാവമാകട്ടെയെന്ന് ആശംസിച്ചുകൊണ്ട് എല്ലാവരേയും ഈ കണ്‍വന്‍ഷനിലേക്ക് ക്ഷണിയ്ക്കുകയും അതുപോലെ തന്നെ ദൈവാനുഗ്രഹങ്ങള്‍ ആശംസിക്കുകയും ചെയ്യുന്നതായി ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cts അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫിലിപ്പ് കണ്ടോത്ത് (റീജിയണല്‍ ട്രസ്റ്റി)

മൊബൈല്‍ ; 7703063836

റോയി സെബാസ്റ്റിയന്‍ (ജോയിന്റ് ട്രസ്റ്റി)

മൊബൈല്‍ ; 7862701046

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.