1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2017

മജു പെക്കല്‍ (ഡബ്ലിന്‍): ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 1 ഞായറാഴ്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1. 30 ന് ഹാളിനു സമീപമുള്ള സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 2.30ന് ആര്‍ട്ടൈന്‍ ഹാളില്‍ വച്ച് ഡബ്ലിന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിങ്ങോര്‍ പോള്‍ കല്ലന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ അയര്‌ലണ്ട് കോ ഓര്‍ഡിനേറ്റര്‍ മോണ്‍സിങ്ങോര്‍ ആന്റണി പെരുമായന്‍ അധ്യക്ഷത വഹിക്കും

വൈകിട്ട് 8 മണി വരെ നീണ്ടു നില്‍ക്കുന്നകലോത്സവത്തില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്. ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.

1. ബൈബിള്‍ ക്വിസ് 2017 ല്‍ Juniors, Seniors, Supper seniors വിഭാഗങളില്‍ സമ്മാനാര്‍ഹരായവര്‍ക്ക് വേദിയില്‍ സമ്മാനങ്ങള്‍ നല്‍കുന്നു.

2.സണ്‍ഡേ സ്‌കൂള്‍ സെന്‍ട്രല്‍ ലെവല്‍ പരീക്ഷയില്‍ സ്‌കോളര്‍ഷിപ്‌നേടിയ 5 – 10 ക്ലാസ്സിലെ കുട്ടികളെയും ആദരിക്കുന്നതാണ്.

3. ജൂനിയര്‍ സെര്‍ട്ട്, ലീവിംഗ് സെര്‍ട്ട് എന്നീ പരീക്ഷകളില്‍ ഹയ്ര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തില്‍! അവാര്‍ഡ് നല്‍കി ആദരിക്കുന്നതാണ്.

4. വിവാഹത്തിന്റെ സില്‍വെര്‍ ജൂബിലി ഈ വര്‍ഷംആഘോഷിക്കുന്ന ദമ്പതികളെ ബൈബിള്‍ കലോത്സവവേദിയില്‍ ആദരിക്കുന്നു.

5. യൂത്ത് ഇഗ്‌നറ്റ് സംഘടിപ്പിച്ച ഷോര്‍ട് ഫിലിം മത്സര വിജയിക്കും വര്‍ഷത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീര്‍ കവര്‍, പേര് മത്സര വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും.

പൊതുയോഗ വേദിയില്‍ ആദരിക്കപ്പെടുന്നവന്‍ ഉച്ചക്ക് 2 .30 ന് മുന്‍പായി Beaumont Artine Hall, ബൈബിള്‍ കലോത്സവവേദിയില്‍ സന്നിഹിതരാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. പൊതുയോഗത്തിനു ശേഷം അരങ്ങേറുന്ന വിശ്വസത്തിന്റെ ആഘോഷമായ ബൈബിള്‍ കലോത്സവത്തിന്റെ നിറസന്ധ്യയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

ബൈബിള്‍ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ഒക്ടോബര്‍ 1 ന് ബൂമോണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെഡബ്ലിന്‍ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.