1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2018

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): സെന്റ്. മേരീസ് ക്‌നാനായ ചാപ്ലയന്‍സിയില്‍ വി.യൗസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 18 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുക്കുടുംബത്തിന്റെ സംരക്ഷകനും, തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ വി.യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രസുദേന്തി വാഴ്ചയോടെ ആരംഭിക്കും.

തുടര്‍ന്ന് ഭക്തി പൂര്‍വ്വമായ പാട്ടുകുര്‍ബാനയ്ക്ക് സീറോ മലബാര്‍ ക്‌നാനായ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികനാകും. ദിവ്യബലിക്ക് ശേഷം ലദീഞ്ഞ്, മറ്റ് തിരുക്കര്‍മ്മങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നും, പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്. ചാപ്ലയന്‍സിയിലെ സെന്റ്. ജോസഫ് കൂടാരയോഗമാണ് തിരുന്നാളിന് വേണ്ട ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്.

വിഥിന്‍ഷോ പീല്‍ ഹാളിലുള്ള സെന്റ്. എലിസബത്ത് ദേവാലയത്തില്‍ വച്ചാണ് തിരുനാളാഘോഷങ്ങള്‍ നടക്കുന്നത്.തിരുനാളില്‍ സംബന്ധിച്ച് വി. യാസേപ്പ് പിതാവിന്റെ അനുഗ്രഹങ്ങള്‍ നേടാന്‍ എല്ലാ വിശ്വാസികളെയും പാരീഷ് കമ്മിറ്റിക്കു വേണ്ടി സെന്റ്.ജോസഫ് കൂടാരയോഗം ക്ഷണിക്കുന്നു.

ദേവാലയത്തിന്റെ വിലാസം,

St. Elizabath Church,
48 Lomond Rd, Wythenshawe,
Manchester M22 5JD.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.