1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2017

അലക്‌സ് വര്‍ഗീസ്: കലിയുഗ വരദനായ ശ്രീ ശബരീശന്റെ അനുഗ്രഹത്തോടെ ഈ വര്‍ഷത്തെ മണ്ഡലകാലം ആരംഭിച്ചിരിക്കുന്ന ഈ പുണ്യമാസത്തില്‍, കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഭക്തിയോടും വ്രതശുദ്ധിയോടും കൂടി ഈ മണ്ഡലകാലവും മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി ആചാര അനുഷ്ടാനങ്ങളോടെ ആചരിക്കുന്നു. ശബരീശ സന്നിധിയില്‍ പോകുന്നതു പോലെ വ്രതം എടുത്ത് മാലയണിഞ്ഞ്, വിതിംഗടന്‍ രാധാക്യഷ്ണ മന്ദിര്‍ (ഗാന്ധിഹാള്‍ ) നിന്നും ഇരു മുടി കെട്ട് നിറച്ച് ബര്‍മിഹാം ബാലാജി ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയില്‍ ഇരു മുടി കെട്ട് സമര്‍പ്പിച്ച്, നെയ്യ് അഭിക്ഷേകം നടത്തി ആചാര പ്രകാരം ഉള്ള എല്ലാ പൂജകളും നടത്തുന്നു. നമ്മുടെ കുട്ടികള്‍ക്ക് ശബരിമല ക്ഷേത്രത്തിന്റെ വിശുദ്ധിയും തത്വമസി എന്ന തത്വം ഒപ്പം ആചാര അനുഷ്ടാനങ്ങളും മനസിലാക്കി കൊടുക്കുവാനും ഈ മണ്ഡലകാലം ഉപയോഗപ്പെടുത്തുവാന്‍ എല്ലാ ഭക്ത ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. ഈ വര്‍ഷം ബ്രിട്ടനിലെ വിവിധ മലയാളി സമാജങ്ങളൂടെ കൂട്ടായ്മയായ നാഷണള്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖൃത്തില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമാജ അംഗങ്ങളും ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നു. എല്ലാ അയ്യപ്പ ഭക്തരേയും 25/11/17 ശനിയാഴ്ച നടക്കുന്ന ഈ പുണ്യകര്‍മ്മത്തിലേക്ക് സ്വാഗതം ചെയ്യുന്നു. അതോടൊപ്പം മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവം 13/01/18 ശനിയാഴ്ച 3 മണിമുതല്‍ രാധാകൃഷ്ണ മന്ദിറില്‍ (ഗാന്ധിഹാള്‍), ആചരിക്കുന്നു. ഈ വിശേഷഅവസരത്തിലേക്ക് എല്ലാ അയ്യപ്പ ഭക്തരേയും സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഗോപകുമാര്‍ 07932672467
വിനോദ് 07949830829.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.