1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2018

തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവെയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 17 , ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും.

ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്ക് വിവിധ ക്ലാസ് മുറികളിലുമായി ക്രമീകരിച്ചിരിക്കുന്നു. കുരിശിന്റെ വഴി പ്രാര്‍ത്ഥനയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ്ങ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും.

ഈശോയുടെ പീഡാനുഭവവും കുരിശുമരണവും ധ്യാനിക്കുന്ന വലിയ നോമ്പില്‍ നാം നേടിയെടുത്ത നിത്യരക്ഷ ഉറപ്പു വരുത്തുവാനും സാക്ഷ്യപ്പെടുത്തുവാനും അനേകര്‍ക്ക് പകര്‍ന്നു കൊടുക്കാനുമുള്ള സുവിശേഷ ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കണ്‍വന്‍ഷന്‍ ഹാളിനു സമീപം സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

St. Anne’s Catholic High School

6 , Oakthorpe Road , Pamers Green

London

N135TY

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ്: 07903867625

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.