1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2017

അലക്‌സ് വര്‍ഗീസ് (ബോള്‍ട്ടന്‍): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ചരിത്രത്തില്‍ ഇദംപ്രദമമായി 201719 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം യുക്മ ദേശീയ അദ്ധ്യക്ഷന്‍ ശ്രീ.മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയ യുക്മയെന്ന പ്രസ്ഥാനം കഴിഞ്ഞകാലങ്ങളില്‍ ചെയ്തു വന്നിരുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുന്നതിനൊപ്പം 

യുകെയിലെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് നമ്മുടെ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും ഉപകാരപ്രദമായ നൂതന ആശയങ്ങളും പദ്ധതികളും, ചാരിറ്റി പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തിപഥത്തിലെത്തിക്കുവാനാണ് തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിന്നു മാമ്മന്‍ ഫിലിപ്പ്.

തുടര്‍ന്ന് യുക്മ പ്രസിഡന്റ് ശ്രീ.മാമ്മന്‍ ഫിലിപ്പ് ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ശ്രീ.ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോസത്തിന് സെക്രട്ടറി ശ്രീ. തങ്കച്ചന്‍ എബ്രഹാം സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി ശ്രീമതി സിന്ധു ഉണ്ണി, ദേശീയ സമിയംഗം ശ്രീ തമ്പി ജോസ് തുടബിയവര്‍ ആശംകള്‍ അര്‍പ്പിച്ച് സംസാരിച്ചു. റീജിയന്‍ ട്രഷറര്‍ ശ്രീ. രഞ്ജിത്ത് ഗണേഷ് നന്ദി പറഞ്ഞു. റീജിയന്‍ വൈസ് പ്രസിഡന്റ് ശ്രീ.ഷാജി തോമസ് വരാക്കുടി, ജോയിന്റ് സെക്രട്ടറി ഹരികുമാര്‍ പി.കെ, ട്രഷറര്‍ എബി, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സാജു കാവുങ്ങ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് ‘യു ഗ്രാന്റ് ° ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിപ്പനയുടെ ഉദ്ഘാടനം മുന്‍ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റും യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്ഥാപക നേതാക്കളിലൊരാളുമായ ശ്രീ.ഫിലിപ്പ് കൊച്ചിട്ടിക്ക് ടിക്കറ്റ് കൈമാറി യുക്മ പ്രസിഡന്റ് നിര്‍വ്വഹിച്ചു.

യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയനിലെ മിക്ക അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ സംഘടനാ സംവിധാനം എങ്ങനെ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകാം എന്നതിനെ സംബന്ധിച്ച് വളരെ ഗൗരവപരമായ ചര്‍ച്ചകള്‍ നടന്നു. ശ്രീ.ഫിലിപ്പ് കൊച്ചിട്ടി കട്ടികള്‍ക്കും, യുവാക്കള്‍ക്കുമായി ചില പുത്തന്‍ ആശയങ്ങള്‍ യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നു. അദ്ദേഹം മുന്നോട്ട് വച്ച പല അശയങ്ങളും യുക്മയുടെ നാഷണല്‍ റീജിയന്‍ തലങ്ങളില്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുമെന്ന് ഭാരവാഹികള്‍ ഉറപ്പ് നല്കി.

അസോസിയേഷനുകളില്‍ നിന്നും പങ്കെടുത്ത പ്രതിനിധികളെല്ലാവരും തങ്ങളുടെ അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഒരു ചിത്രം യോഗത്തില്‍ അവതരിപ്പിച്ചു. യുക്മയുടെ പ്രവര്‍ത്തനനത്തളില്‍ അസോസിയേഷനുകള്‍ കൂടുതല്‍ സജീവമായി പങ്കെടുക്കുമെന്ന് അസോസിയേഷന്‍ പ്രതിനിധികളും യോഗത്തെ അറിയിച്ചു.തുടര്‍ന്ന് ഭക്ഷണത്തിന് ശേഷം സമ്മേളനം അവസാനിച്ചു.

പ്രവര്‍ത്തനോദ്ഘാടനം വിജയിപ്പിക്കുവാന്‍ പരിശ്രമിച്ച അസോസിയേഷന്‍, റീജിയന്‍ ഭാരവാഹികള്‍ക്ക് റീജിയന്‍ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.