1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2018

Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ റീജിയനിലുള്ള എല്ലാ കുര്‍ബാന കേന്ദ്രങ്ങളിലുള്ള യുവജനങ്ങള്‍ക്കായി വരുന്ന ഞായറാഴ്ച (25/11/18) രാവിലെ 10.30 മുതല്‍ വിഥിന്‍ഷോ സെ. ആന്റണീസ് ദേവാലയത്തിന്റെ പാരിഷ് സെന്ററില്‍ വച്ചു സെമിനാര്‍ നടത്തപ്പെടുന്നതാണ്. റെവ. ഫാ .ബാബു പുത്തന്‍പുരക്കല്‍ ആയിരിക്കും സെമിനാര്‍ നയിക്കുന്നത്.

റീജിയണല്‍ കോ കോര്‍ഡിനേറ്റര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യത്തില്‍ സിറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാഞ്ചസ്റ്റര്‍ റീജിയന്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ് എം വൈ എം) ഉല്‍ഘാടനം നിര്‍വഹിക്കുന്നതാണ്.

സെമിനാറിലേക്കും ഉല്‍ഘാടനപരിപാടികളിലേക്കും എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നതായി റവ.ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.