1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2017

സഖറിയ പുത്തന്‍കളം ജോസ് (കെറ്ററിംഗ്): വിശ്വാസ തീര്‍ത്ഥാടന യാത്രയ്ക്കായി ഒരുങ്ങി ബഥേല്‍. വചന മാധുര്യത്തിന്റെ സ്‌നേഹം നുകരുന്ന, അഭിഷേകത്തിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്ന, വചന ശക്തിയാല്‍ പ്രകടമായ അടയാളങ്ങള്‍ ദര്‍ശിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഇത്തവണ വിശ്വാസ സാഗരത്താല്‍ നിറഞ്ഞു കവിയും.

ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന വിടുതല്‍ ശുശ്രൂഷയും വചന പ്രഘോഷണവും വിശ്വാസികള്‍ക്ക് ദൈവീക ശക്തിയാല്‍ അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്യും. ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെയാണ് ശുശ്രൂഷകള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.