1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2017

അലക്‌സ് വര്‍ഗീസ് (സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്): സ്‌റ്റോക്ക് ഓണ്‍ ാേട്രെന്റ് സീറോ മലബാര്‍ മാസ് സെന്ററിന്റെ മദ്ധ്യസ്ഥനും, ഭാരതത്തിന്റെ അപ്പസ്‌തോലനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ പൂര്‍വ്വാധികം ഭക്തിയായി ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് 2.15 ന് എത്തിച്ചേര്‍ന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഇടവക വികാരി റവ.ഫാ. ജെയ്‌സണ്‍ കരിപ്പായിയും ഇടവകാംഗങ്ങളും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണം നല്കി. തുടര്‍ന്ന് കൊടിയേറ്റം നടന്നു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനായി ആഘോഷപൂര്‍വമായ പൊന്തിഫിക്കല്‍ ദിവ്യബലി ആരംഭിച്ചു. ഫാ.ജയ്‌സണ്‍ കരിപ്പായി, ഫാ.അരുണ്‍ കലമറ്റത്തില്‍, ഫാ.ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.

ദിവ്യബലിക്ക് ശേഷം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുട്ടികള്‍ക്കായി വി. ഡൊമിനിക് സാവിയോയുടെ പേരില്‍ പുതിയതായി രൂപീകരിച്ച സംഘടനയായ ‘സാവിയോ ഫ്രണ്ട്‌സ് ഗ്രേറ്റ് ബ്രിട്ടന്റെ ‘ രൂപതാതല ഉദ്ഘാടനം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. ‘പാപത്തേക്കാള്‍ മരണം ‘ എന്ന ഡൊമിനിക് സാവിയോയുടെ പ്രസിദ്ധമായ ആപ്ത വാക്യം ആണ് സംഘടനയുടെ ആപ്ത വാക്യവും ദര്‍ശനവും. ‘ലദീഞ്ഞിനെ തുടര്‍ന്ന് പൊന്‍, വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധന്റ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടന്നു. നൂറ് കണക്കിനാളുകള്‍ ഭക്തിപൂര്‍വ്വം പ്രദക്ഷിണത്തില്‍ പങ്ക് ചേര്‍ന്നു. പ്രദക്ഷിണത്തില്‍ സി.വൈ.എം ന്റെ ബാന്റ്, സ്‌കോട്ടീഷ് ബാന്റ് എന്നിവ അകമ്പടിയേകി. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം സമാപനാശീര്‍വാദത്തോടെ ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു. കഴുന്ന്, അടിമ വയ്ക്കുന്നതിനും നേര്‍ച്ചയുന്നതിനും അവസരമുണ്ടായിരുന്നു. പാച്ചോര്‍ നേര്‍ച്ച ഭക്തജനങ്ങള്‍ക്ക് ആശീര്‍വദിച്ച് വിതരണം ചെയ്തു. സി. വൈ.എം ന്റെ സ്റ്റാള്‍വഴി യുവതീ യുവാക്കള്‍ സ്വയം പാകം ചെയ്ത് കൊണ്ട് വന്ന പലഹാരങ്ങള്‍ സ്റ്റാള്‍ വഴി വില്പന നടത്തി.

തുടര്‍ന്ന് പൊതുസമ്മേളനവും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും, കുടുംബ യൂണിറ്റുകളുടെയും സംയുക്ത വാര്‍ഷികാഘോഷവും നടന്നു. റവ.ഫാ.ജയ്‌സണ്‍ കരിപ്പായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സിറിള്‍ മാഞ്ഞൂരാന്‍ സ്വാഗതം ആശംസിച്ചു. വാര്‍ഷികാഘോഷങ്ങള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. റവ.ഫാ.അരുണ്‍ കലമറ്റത്തില്‍, സി.ലിന്‍സി, റോയി ഫ്രാന്‍സീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാമിലി യൂണിറ്റ് ഓര്‍ഗനൈസര്‍ സിബി പൊടിപാറ, വിമന്‍സ് ഫോറം പ്രസിഡന്റ് ലിജിന്‍ ബിജു, സാവിയോ ഫ്രണ്ട്‌സ് ആനിമേറ്റര്‍ ജോസ് വര്‍ഗ്ഗീസ്, പ്രതിനിധി മോന്‍സി ബേബി, തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.കൈക്കാരന്‍ സുദീപ് അബ്രഹാം നന്ദി പറഞ്ഞു.

വെല്‍ക്കം ഡാന്‍സോട് കൂടി കലാപരിപാടികള്‍ ആരംഭിച്ചു കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഡാന്‍സ്, സ്‌കിറ്റ്, പാട്ട് എന്നീ കലാപരിപാടികള്‍ ഉണ്ടായിരുന്നു. എല്ലാ ക്ലാസുകളിലെയും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കും, 100% ഹാജര്‍ വാങ്ങി വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനദാനത്തിന് ശേഷം സ്‌നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ സമാപിച്ചു. കോ ഓപ്പറേറ്റീവ് അക്കാദമി ഹാളില്‍ നടന്ന തിരുനാളും, വാര്‍ഷിക ആഘോഷങ്ങളും വന്‍പിച്ച വിജയമാക്കിയ ഏവര്‍ക്കും വികാരി റവ.ഫാ.ജയ്‌സണ്‍ കരിപ്പായി, കണ്‍വീനര്‍ സിറിള്‍ മാഞ്ഞൂരാന്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.