1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2012

സാബു ചുണ്ടക്കാട്ടില്‍

ഷെഫീല്‍ഡില്‍ ഭാരത അപ്പോസ്തലന്‍ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ 24 ന് നടക്കും. പ്രസുദേന്തി വാഴ്ചയെത്തുടര്‍ന്ന് നടക്കുന്ന സമൂഹബലിയില്‍ ഫാ.സിറിള്‍ ഇടമന മുഖ്യകാര്‍മ്മികനാകും.

ഫാ.ജോജോ ഔസേപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. പ്രദക്ഷിണത്തെത്തുടര്‍ന്ന് ലദീഞ്ഞും വിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദവും നേര്‍ച്ചയും നടക്കും. തുടര്‍ന്ന് പാരിഷ്ഹാളില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും കലാസന്ധ്യയും ഗാനമേളയും ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. ഏവരേയും ഫാ.ജോയി ചെറാടിയില്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മാത്യു – 07983417360, വിന്‍സെന്റ് വര്‍ഗീസ് – 07878607862, സിബി മാനുവല്‍ – 07886190779

പള്ളിയുടെ വിലാസം: St.Ptaricks Catholic Church, Sheffield Lane Top, S50QF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.