1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2016

സ്വന്തം ലേഖകന്‍: ലാറ്റിന്‍ അമേരിക്കയിലെ മായന്‍ നാഗരികതയുടെ അന്തകനായത് കൊടും വരള്‍ച്ചയെന്ന് കണ്ടെത്തല്‍. വരള്‍ച്ചയെ നേരിടുന്നതിന് ധാരാളമായി ജലസംഭരണികള്‍ നിര്‍മിച്ചിരുന്ന മായന്മാര്‍ക്ക് ഒടുവില്‍ ജലസംഭരണികള്‍ കാലിയായത് കനത്ത തിരിച്ചടിയാകുകയായിരുന്നു എന്ന് വിയന ടെക്‌നോളജി യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.

ഒമ്പതാം നൂറ്റാണ്ടിലായിരുന്നു മായന്‍ സംസ്‌കൃതിയുടെ പ്രതാപകാലം. ഈ ഘട്ടത്തില്‍ ജലസേചന സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മായന്മാര്‍ വ്യാപകമായ രീതിയില്‍ കാര്‍ഷികമേഖലയെ പുഷ്ടിപ്പെടുത്തുകയുണ്ടായി. കാര്‍ഷിക ഭക്ഷ്യസമൃദ്ധി ജനസംഖ്യാ വര്‍ധനക്കും ജനപ്പെരുപ്പം പ്രകൃതിവിഭവങ്ങളിലുള്ള ആശ്രിതത്വം വര്‍ധിക്കുന്നതിനും വഴിയൊരുക്കി.

അത് ജലശൃംഖലയില്‍ ഏല്‍പിച്ച ആഘാതം കടുത്ത വരള്‍ച്ചക്കു കാരണമായതോടെ മായന്‍ നാഗരികതയുടെ തകര്‍ച്ചക്ക് തുടക്കം കുറിച്ചതായി ഗവേഷകര്‍ വാദിക്കുന്നു. ആധുനിക ലോകത്തിനും മായന്‍ സംസ്‌കൃതിയുടെ തിരോധാനത്തില്‍നിന്ന് വിലപ്പെട്ട പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.